UPDATES

ട്രെന്‍ഡിങ്ങ്

‘അദ്ദേഹത്തിന്റെ ഒരു രോമത്തിൽ തൊടാൻ പോലും ഈ സർക്കാരിന് കഴിയില്ല’; രാഹുൽ ഈശ്വറിന് പിന്തുണയുമായി കോൺഗ്രസ്സ് നേതാവ് അജയ് തറയിൽ

മാതൃഭൂമി ന്യൂസ് ചാനലില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ശബരിമലയിൽ സ്ത്രീ പ്രവേശനം തടയാൻ രക്തം വീഴ്ത്താനായിരുന്നു പദ്ധതിയെന്ന് വെളിപ്പെടുത്തിയ രാഹുല്‍ ഈശ്വറിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാന്‍ ഈ സര്‍ക്കാരിന് കഴിയില്ല എന്നും അജയ് തറയില്‍ പറഞ്ഞു.മാതൃഭൂമി ന്യൂസ് ചാനലില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽ കോൺഗ്രസ്സിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന അജയ് തറയിൽ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് ശക്തമായി എതിർത്ത് പോരുന്ന നേതാവ് ആണ്.

‘കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു രാഹുല്‍ ഈശ്വറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന്. അദ്ദേഹം ഒരു മന്ത്രിയല്ലേ. രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള വകുപ്പെന്താണെന്ന് അദ്ദേഹത്തിനറിയില്ലേ. രാഹുല്‍ ഈശ്വറിന്റെ ഒരു രോമത്തില്‍ തൊടാന്‍ ഈ സര്‍ക്കാരിന് പറ്റില്ല. അതിന് ഇവിടുത്തെ ഭക്തസമൂഹം സമ്മതിക്കില്ല.’ വേണു ബാലകൃഷ്ണൻ നയിച്ച ചർച്ചയിൽ അജയ് തറയിൽ പറഞ്ഞു.

നേരത്തെ ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ രക്തം വീഴ്ത്തി അശുദ്ധിയാക്കാൻ ആളുകളെ നിയോഗിച്ചതിന് രാഹുൽ ഈശ്വറിനെതിരെ സർക്കാർ നടപടിയെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പിയേയും അധിക്ഷേപിക്കുന്നയാളാണ് രാഹുലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ആചാര ലംഘനം നടന്നാല്‍ സന്നിധാനത്ത് രക്തം വീഴ്ത്തി നടയടയ്പ്പിക്കാന്‍ പദ്ധതിയിട്ടിരുന്നെന്ന രാഹുല്‍ ഈശ്വറിന്റെ പ്രസ്താവന കലാപത്തിനുള്ള ഗൂഢാലോചനയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ആരോപിച്ചിരുന്നു. ഇതിലൂടെ രാഹുല്‍ ചെയ്തത് രാജ്യദ്രോഹവും ഭക്തരോടുള്ള ദ്രോഹവുമാണ്. ശബരിമലയെ കളങ്കപ്പെടുത്തുന്നതിനുള്ള ശ്രമത്തെയാണ് പോലീസ് പരാജയപ്പെടുത്തിയതെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആണ് ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ 20 ആളെ തയ്യാറാക്കി നിർത്തിയിരുന്നതായി വെളിപ്പെടുത്തിയത്, വലിയ പ്രതിഷേധമാണ് രാഹുലിന്റെ വെളിപ്പെടുത്തലിനു നേരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. രാഹുൽ ഈശ്വറിനെതിരെ കേസ് എടുക്കണം എന്നും ആവശ്യമുയരുന്നുണ്ട്.

രാഹുൽ ഈശ്വറിന്റെ പ്ലാൻ ബി; ക്ഷേത്ര ധ്വംസകരാകാൻ മടിയില്ലാത്തവരുടെ ഉളുപ്പില്ലായ്മ

ടിജി മോഹന്‍ദാസും രാഹുല്‍ ഈശ്വറും ‘പുനര്‍നിര്‍മ്മിക്കു’ന്ന കേരളം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍