UPDATES

സിനിമാ വാര്‍ത്തകള്‍

ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല, കാല് മുട്ടിയതിനു ക്ഷമ ചോദിച്ചിരുന്നു; ബോളിവുഡ് താരത്തെ ഉപദ്രവിച്ചന്നെ പരാതിയില്‍ അറസ്റ്റിലായാളുടെ വിശദീകരണം

ലൈംഗിക ഉപദ്രവം ഉണ്ടായെങ്കില്‍ എന്തുകൊണ്ട് ആ സമയത്ത് തന്നെ താരം എന്തുകൊണ്ട് പ്രതികരിച്ചില്ല

താന്‍ മനഃപൂര്‍വം ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും കാല് കൊണ്ടത് അറിയാതെയാണെന്നും അതിന് ക്ഷമ ചോദിച്ചിരുന്നുവെന്നും ബോളിവുഡ് താരത്തെ എയര്‍ വിസ്താര വിമാനത്തില്‍വച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത വികാസ് സച്ച്‌ദേവിന്റെ വിശദീകരണം. ശനിയാഴ്ച രാത്രിയില്‍ ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്കു പോവുകയായിരുന്ന വിമാനത്തില്‍ നടന്ന സംഭവത്തില്‍ താരത്തിന്റെ പരാതി പ്രകാരമാണ് പൊലീസ് വികാസിനെ അറസ്്റ്റ് ചെയ്തത്. 39 കാരനായ ബിസിനസ് എക്‌സിക്യൂട്ടാവാണ് മുംബൈ സ്വദേശിയായ വികാസ്. ഞായറാഴ്ചയാണ് വികാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പോക്‌സോ വകുപ്പ് പ്രകാരമാണ് 17 കാരിയായ താരത്തെ അപമാനിച്ചെന്ന പരാതിയില്‍ പൊലീസ് വികാസിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മാതൃസഹോദരന്റെ മരണത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു താനെന്നും വല്ലാതെ ക്ഷീണിതനായാണ് വിമാനത്തില്‍ യാത്ര ചെയ്തിരുന്നതെന്നും വികാസ് പറയുന്നു. തന്നെ ആരും ശല്യം ചെയ്യരുതെന്നും ഭക്ഷണം പോലും കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഉറങ്ങിയാല്‍ മാത്രം മതിയെന്നും താന്‍ വിമാന ജീവനക്കാരോട് പറഞ്ഞിരുന്നതായി വികാസ് പറയുന്നു.

മനപൂര്‍വമല്ല കാല് താരത്തിന്റെ മേല്‍ മുട്ടിയത്. അറിയാതെ സംഭവിച്ച ആ തെറ്റിന് അപ്പോള്‍ തന്നെ താരത്തോട് താന്‍ ക്ഷമയും ചോദിച്ചിരുന്നതായി വികാസ് പറയുന്നതായി പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബോളിവുഡ് താരത്തിന്‌ നേര്‍ക്ക് വിമാനത്തില്‍ ലൈംഗിക ഉപദ്രവം; ബിസിനസ് എക്‌സിക്യൂട്ടീവ്‌ അറസ്റ്റില്‍

തന്റെ ഭര്‍ത്താവ് യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നാണ് വികാസിന്റെ ഭാര്യ ദിവ്യയും പറയുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ എഴുതുന്നു. അദ്ദേഹം മാതൃസഹോദരന്റെ മരണത്തില്‍ പങ്കെടുത്തശേഷം ഡല്‍ഹിയില്‍ നിന്നും വരികയായിരുന്നു. അദ്ദേഹം ദുഃഖിതനും അസ്വസ്ഥനുമായിരുന്നു. വലിയ ക്ഷീണമുണ്ടായിരുന്നു. വിമാനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടത് ഒരു കമ്പിളി മാത്രമായിരുന്നു. കാരണം അദ്ദേഹത്തിന് ഒന്നുറങ്ങിയാല്‍ മാത്രം മതിയായിരുന്നു. ആ നടിയുടെ ഭാഗത്തു നിന്നും അങ്ങനെയൊരു ആരോപണം ഉണ്ടായപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. നടിയുടെ പരാതിയില്‍ എന്റെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലും എടുത്തിരിക്കുന്നു; ദിവ്യ മാധ്യമങ്ങളോട് പറയുന്നു.

ബോളിവുഡ് താരത്തിനെതിരേയും വികാസിന്റെ ഭാര്യ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എന്തുകൊണ്ട് സംഭവം നടന്നപ്പോള്‍ തന്നെ നടി ശബ്ദമുയര്‍ത്തിയില്ല. ആരോടും പരാതിപ്പെട്ടുമില്ല. നടിക്കൊപ്പം അവരുടെ അമ്മയും ഉണ്ടായിരുന്നതായി പറയുന്നു. അവര്‍ രണ്ടുപേരും ആ സമയത്ത് നിശബ്ദരായിരിക്കുകയും രണ്ടു മണിക്കൂറിനുശേഷം ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നതിലെ യുക്തിയെന്താണ്? ദിവ്യ ചോദിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍