UPDATES

വൈറല്‍

അധ്യാപകന്റെ ബത്തക്ക പരാമര്‍ശം: സോഷ്യല്‍ മീഡിയയില്‍ മാറുതുറക്കല്‍ സമരവുമായി പെണ്‍കുട്ടികള്‍

ആരതിയ്ക്ക് പിന്നാലെ മാറ് തുറന്ന് കാണിച്ച് രഹനയും പിന്തുണയുമായി ദിയയും

ഫറൂഖ് കോളേജില്‍ അധ്യാപകര്‍ നടത്തിയ ബത്തക്ക പരാമര്‍ശത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മാറുതുറക്കല്‍ സമരം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് പെണ്‍കുട്ടികളായ ആക്ടിവിസ്റ്റുകള്‍. മാറിടം തുറന്നു കാണിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കി സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണ് ദിയ സന. അതേസമയം മാറിടം തുറന്നു കാണിച്ചാണ് രഹന ഫാത്തിമ സമരത്തിന്റെ ഭാഗമാകുന്നത്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായ ഏക എന്ന ചിത്രത്തില്‍ രഹന അഭിനയിച്ചിട്ടുണ്ട്.

ഇന്നലെ അധ്യാപികയും ആക്ടിവിസ്റ്റുമായ ആരതി എസ്എ ആണ് മാറുതുറക്കല്‍ സമരത്തിന് തുടക്കം കുറിച്ചത്. ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് പുരുഷന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്തുണയുമായി രംഗത്തെത്തി. രഹനയുടെ മാറിടം തുറന്നു കാണിച്ചുള്ള ചിത്രം ഉള്‍പ്പെടുത്തിയായിരുന്നു ദിയ പോസ്റ്റ് ചെയ്തതെങ്കിലും പിന്നീട് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും പേജ് താല്‍ക്കാലികമായി ബ്ലോക്ക് ചെയ്തിരിക്കുകയുമാണെന്നാണ് അറിയുന്നത്.

ദിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

“മാറുതുറക്കല്‍സമരം….

പലരും പറയുന്ന പോലെ ‘മാറു തുറക്കല്‍ സമരം’, പഴയ ‘മാറു മറയ്ക്കാനുള്ള അവകാശ’ പോരാട്ടത്തെ റദ്ദുചെയ്യുന്നു എന്നൊരഭിപ്രായം എനിക്കില്ല. പകരം അത് പഴയ പോരാട്ടങ്ങളുടെ തുടര്‍ച്ച മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു .

അധികാര പ്രമത്തതയുടെ ബാഹ്യലോകത്തു നിന്ന് ആണ്‍- വരേണ്യബോധം പെണ്‍ ദളിത് അപകര്‍ഷതയെ ന്യൂനീകരിച്ചതിന്റെ ബഹിര്‍സ്ഫുരണമായിരുന്നു മാറുമറയ്ക്കല്‍ സമരം. പെണ്ണിന്റെ ‘ചോയ്സ്’ പ്രാചീനആണ്‍ഹുങ്കുകള്‍ വകവെച്ചു കൊടുക്കാതിരുന്നതിന്റെ അധികാരതുടര്‍ച്ചയില്‍ ക്യൂവിലാണ് ഇന്നും നവീന ആണ്‍മത ശരീരങ്ങള്‍ എന്നു തോന്നുന്നു .ഈയൊരു സമരരീതിയോടെ സ്ത്രീകള്‍ മുഴുവന്‍ മാറുതുറന്ന് നടക്കണമെന്നോ നടക്കുമോയെന്നുമല്ല അര്‍ത്ഥമാക്കേണ്ടത്. മറിച്ച് അവര്‍ക്ക് അതിനുള്ള അധികാരമുണ്ടെന്ന് രേഖപ്പെടുത്തുക മാത്രമാണ് .

പൊതു ഇടങ്ങളില്‍ ആണ്‍ ശരീരം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അതേ അളവില്‍, അതല്ലെങ്കില്‍ ആണ്‍ ശരീരത്തിന്റെ തുറന്നു കാട്ടപ്പെടലിന്റെ അതേ സ്വാതന്ത്യ ബോധം പെണ്ണിനും ബാധകമാണ്.
ആണിന്റെ ഉദാരതയില്‍ മാത്രം അവളുടെ സ്വാതന്ത്ര്യത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്നം. പുറംകാഴ്ചയുടെ സങ്കുചിത ലൈംഗികബോധത്തിനപ്പുറത്ത് പെണ്‍ശരീരത്തിന്റെ ‘അത്ഭുത’ങ്ങളില്‍ നിന്ന് മനുഷ്യശരീരത്തിലേക്കുള്ള പരിണാമം അനിവാര്യമായി തീര്‍ന്നിരിക്കുന്ന ഒരു കാലത്ത്, അങ്ങനെയൊരു പരിഷ്‌കരണത്തിലേക്ക് വിപ്ലവച്ചൂട്ട് ഉയര്‍ത്തിപ്പിടിക്കുകയാണ് ഇത്തരമൊരു സമരമാര്‍ഗത്തിലൂടെ”!

രഹന ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റ്

“വംശീയം, മതപരം, ലിംഗപരം എന്നിങ്ങനെ അനവധി സാമൂഹ്യ വേര്‍തിരുവുകളിലെല്ലാം വ്യക്തിശരീരങ്ങള്‍ക്ക് മേല്‍ അനവധി നിയന്ത്രണങ്ങളും വിലക്കുകളും നിലനില്‍ക്കുന്നു. ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ട് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്നത് സ്ത്രീശരീരങ്ങളാണ്. പുരുഷന്റെ ഒരു ഉപഭോഗ വസ്തു മാത്രമായി സ്ത്രീശരീരത്തെ കൈകാര്യം ചെയ്യുന്നതിന് വേണ്ടിയുള്ളതാണ് ഇത്തരം നിയന്ത്രണങ്ങള്‍ അധികവും. ലൈംഗികാതിക്രമങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്വന്തം ശരീരം കൊണ്ട് എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള പൂര്‍ണമായ അവകാശം ഓരോ സ്ത്രീക്കും തന്നെയാണെന്ന് പ്രഖ്യാപിക്കപ്പെട്ടത്.(ഫീലിംഗ് ബത്തക്ക)”

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍