UPDATES

ട്രെന്‍ഡിങ്ങ്

മലപ്പുറത്തും ബിജെപിയില്‍ കോഴ ആരോപണം: ബാങ്ക് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താമെന്ന് പറഞ്ഞ് പണം വാങ്ങി

പിന്നീട് പണം മടക്കി നല്‍കി പരാതി ഒതുക്കി തീര്‍ക്കുകയായിരുന്നു

മലപ്പുറം ബിജെപി ജനറല്‍ സെക്രട്ടറി രശ്മില്‍ നാഥ് 10 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് ആരോപണം. ബാങ്ക് പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. എന്നാല്‍ പിന്നീട് പണം മടക്കി നല്‍കി പരാതി ഒതുക്കി തീര്‍ക്കുകയായിരുന്നു.

മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതിനായി ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന അന്വേഷണ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിച്ചതിന് പിന്നാലെയാണ് മലപ്പുറത്തെ ബിജെപി നേതാവ് ഉള്‍പ്പെട്ട കോഴ വിവാദവും പുറത്തുവന്നത്. ബിജെപി നേതാവ് കെ പി ശ്രീശനും എ കെ നസീറും അംഗങ്ങളായ രണ്ടംഗ സമിതിയാണ് മെഡിക്കല്‍ കോളേജ് കോഴ സംബന്ധിച്ച് അന്വേഷണം നടത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്.

വര്‍ക്കലയിലെ എസ്ആര്‍ കോളേജ് ഉടമ ആര്‍ ഷാജിയില്‍ നിന്നും ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍ എസ് വിനോദ് 5.60 കോടി രൂപ കോഴ വാങ്ങിയെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഷാജി പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഒദ്യോഗിക നേതൃത്വം പരാതി ഒതുക്കാന്‍ ശ്രമിച്ചെങ്കിലും വി മുരളീധരന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇത് ചര്‍ച്ചയാക്കി. ഡല്‍ഹിയിലുള്ള സതീഷ് നായര്‍ക്ക് കുഴല്‍പ്പണ ഇടപാടിലൂടെ പണം എത്തിച്ചെന്നാണ് വിനോദ് സമ്മതിച്ചിരിക്കുന്നത്. അന്വേഷണത്തിനിടെ എംടി രമേശിനെതിരെയും മൊഴി ലഭിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍