UPDATES

ട്രെന്‍ഡിങ്ങ്

അച്ഛന്റെ മൃതദേഹം സൈക്കിള്‍ റിക്ഷയില്‍ ചുമന്ന് ശരീരിക വിഷമതകളുള്ള മകന്‍

സംഭവം ആരോഗ്യരംഗത്ത് കേരളം തങ്ങളെ മാതൃകയാക്കണമെന്ന് പറഞ്ഞ യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലെ ബാരബങ്കി നഗരത്തില്‍

പന്ത്രണ്ടു വയസ്സുകാരി മകളോടൊപ്പം ഭാര്യയുടെ മൃതദേഹവും ചുമന്ന് 12 കിലോമീറ്റര്‍ സഞ്ചരിച്ച അമാംഗ് മഞ്ചിയുടെ ചിത്രം നമ്മുടെ മനസില്‍ നിന്നും മാഞ്ഞിട്ടില്ല, 2016 ഓഗസ്റ്റില്‍ ഒറീസയിലാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. അതിന് സമാനമായ മറ്റൊരു സംഭവമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതും യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലെ ബാരബങ്കി നഗരത്തില്‍.

ശാരീരിക വിഷമതകളുള്ള യുവാവും അയാളുടെ സഹോദരിയും സ്വന്തം പിതാവിന്റെ മൃതദേഹം സൈക്കിള്‍ റിക്ഷയില്‍ ചുമന്നുകൊണ്ട് പോകുന്നതിന്റെ ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അച്ഛനെ ചികിത്സിച്ച ത്രിവേദ്ഗഞ്ച് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ഈ അവസ്ഥ വന്നത്.

മാന്‍ഷറാം എന്ന വ്യക്തിയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മക്കളായ രാജ്കുമാര്‍, മഞ്ജു എന്നിവരാണ് മൃതദേഹം എട്ട് കിലോമീറ്ററോളം റിക്ഷയില്‍ ചുമന്നത്. അതേസമയം ജില്ലയ്ക്ക് മൊത്തമായി തങ്ങള്‍ക്ക് രണ്ട് ആംബുലന്‍സ് മാത്രമേയുള്ളൂവെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ ചന്ദ്ര ഒരു ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. ആ സമയത്ത് ഈ രണ്ട് ആംബുലന്‍സുകളും ലഭ്യമല്ലായിരുന്നു.

പല സംസ്ഥാനങ്ങളിലും പാവപ്പെട്ടവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കാളവണ്ടിയിലും ചുമലിലും സൈക്കിളിലും, ട്രോളിയിലുമെല്ലാം ചുമക്കേണ്ട അവസ്ഥയാണ് ഇന്ത്യയില്‍ ഇപ്പോഴുമുള്ളത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍