UPDATES

ട്രെന്‍ഡിങ്ങ്

ഫ്‌ളാറ്റിലെ കക്കൂസ് നന്നാക്കി തരണം: മുഖ്യമന്ത്രി മമതയോട് മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ്; ഫ്ലാറ്റ് എഴുതി തരാം എന്ന് മമത

മമത ബാനര്‍ജി ബുദ്ധദേബിന്റെ ആവശ്യത്തെ അനുഭാവപൂര്‍വം പരിഗണിക്കുന്നതായും ടോയ്‌ലറ്റ് നന്നാക്കാന്‍ മാത്രമല്ല ഫ്‌ളാറ്റ് തന്നെ ബുദ്ധദേബിന്റെ പേരിലേയ്ക്ക് മാറ്റാനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ദ ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയില്‍ നിന്ന് ഒരു കത്ത്. താന്‍ താമസിക്കുന്ന സര്‍ക്കാര്‍ ഫ്‌ളാറ്റിലെ ടോയ്‌ലറ്റ് അറ്റകുറ്റപ്പണി നടത്തി നന്നാക്കി തരണം എന്ന ആവശ്യമാണ് കത്തിലുള്ളത്. പശ്ചിമ ബംഗാളിലെ സിപിഎം മുഖപത്രമായ ഗണശക്തിയുടെ ലേഖകന്‍ വഴിയാണ് ഒരു പതിറ്റാണ്ട് കാലം പശ്ചിമബംഗാളിനെ ഭരിച്ച, മൂന്ന് തവണ മുഖ്യമന്ത്രിയായ ബുദ്ധദേബ് ഈ കത്ത് നല്‍കിയിരിക്കുന്നത്. 1977 മുതല്‍ 2000 വരെ മന്ത്രിയും (1982ലെ തിരഞ്ഞെടുപ്പ് പരാജയം മൂലം അഞ്ച് വര്‍ഷത്തെ ഇടവേള ഒഴിച്ചാല്‍) 2000 നവംബര്‍ മുതല്‍ 2011 മേയ് വരെ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് മുപ്പത് വര്‍ഷത്തോളമായി താമസിക്കുന്നത് 59എ പാം അവന്യുവിലെ ഈ ഫ്‌ളാറ്റിലാണ്.

മമത ബാനര്‍ജി ബുദ്ധദേബിന്റെ ആവശ്യത്തെ അനുഭാവപൂര്‍വം പരിഗണിക്കുന്നതായും ടോയ്‌ലറ്റ് നന്നാക്കാന്‍ മാത്രമല്ല ഫ്‌ളാറ്റ് തന്നെ ബുദ്ധദേബിന്റെ പേരിലേയ്ക്ക് മാറ്റാനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ദ ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. താന്‍ നേരത്തെ തന്നെ ഫ്‌ളാറ്റ് ബുദ്ധദേബിന്റെ പേരിലേയ്ക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടും എന്തുകൊണ്ട് ഇതുവരെ ചെയ്തില്ല എന്ന് മമത ഉദ്യോഗസ്ഥരോട് ചോദിക്കുന്നുണ്ട്. ഒന്നാം പേജിലെ ഒറ്റക്കോളം വാര്‍ത്തയിലാണ് മുന്‍ മുഖ്യമന്ത്രി മുഖ്യമന്ത്രിക്ക് കൊടുത്ത കത്തിനെ പറ്റി ടെലഗ്രാഫ് പറയുന്നത്.

ബംഗാളിലെ സിപിഎമ്മിന്റെ തകര്‍ന്ന കോട്ടകള്‍ പുനര്‍നിര്‍മ്മിക്കാന്‍ അവസരം കൊടുക്കില്ലെന്നാണ് നിലപാടെങ്കിലും കേടുവന്ന ടോയ്‌ലറ്റുകള്‍ അറ്റകുറ്റപ്പണികള്‍ ചെയ്ത് നന്നാക്കുന്നതിനായി സഹായം ചെയ്യാന്‍ പൊതുവെ അഹന്തയുടേയും ധാര്‍ഷ്ട്യത്തിന്റേയും പ്രതീകമായി എതിരാളികള്‍ ചിത്രീകരിക്കുകയും വ്യക്തിപരമായ ഇഷ്ടക്കേടുകള്‍ മറച്ചുവയ്ക്കാതെ പ്രകടിപ്പിക്കുകയും മമത ബാനര്‍ജിക്ക് മടിയില്ല എന്നാണ് ടെലഗ്രാഫ് പറയുന്നത്. അധികാരത്തിലിരിക്കുമ്പോള്‍ ഈ പറയുന്ന അഹന്തയുടേയും ധാര്‍ഷ്ട്യത്തിന്റേയും മൂര്‍ത്തീഭാവമായിട്ടായിരുന്നു എതിരാളികള്‍ ബുദ്ധദേബ് ഭട്ടാചാര്യയേയും കണ്ടിരുന്നത്. ബുദ്ധദേബിന്റെ തീരുമാനങ്ങളായിരുന്നു പാര്‍ട്ടി തീരുമാനങ്ങള്‍. ബുദ്ധദേബിന്റെ നയങ്ങളായിരുന്നു പാര്‍ട്ടി നയങ്ങള്‍. ചോദ്യം ചെയ്യാന്‍ ആരുമുണ്ടായിരുന്നില്ല. വ്യത്യസ്ത ശബ്ദങ്ങള്‍ക്ക് പകരം ഒരേ സ്വരവും ഒരേ ശബ്ദവുമായിരുന്നു പാര്‍ട്ടിക്ക്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍