UPDATES

വായന/സംസ്കാരം

ആർഎസ്എസുകാര്‍ പാക് പട്ടാള ക്യാമ്പിൽ നുഴഞ്ഞുകയറി, കാശ്മീരിനെ ഇന്ത്യയോട് ചേർക്കാൻ‌ പ്രധാന പങ്കുവഹിച്ചു; ചരിത്രം തിരുത്തി ബിജെപി നേതാവിന്റെ പുസ്തകം

ശനിയാഴ്ച കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, ആർഎസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലേ എന്നിവർ ചേർ‌ന്നാണ് പുസ്തകം പ്രകാശനം ചെയ്തത്.

സ്വാതന്ത്ര്യാനന്തരം കാശ്മീരിനെ ഇന്ത്യയോട് ചേർക്കാൻ ആർഎസ്എസ് സുപ്രധാന പങ്കുവഹിച്ചെന്ന അവകാശവാദവുമായി ബിജെപി നേതാവിന്റെ പുസ്തകം. ഇന്ത്യ ചരിത്രം തിരുത്താന്‍ ബിജെപി സർക്കാർ ഇടപെടലുകൾ നടത്തുന്നെന്ന ആരോപണങ്ങള്‍ നിലനിൽക്കെയാണ് ബിജെപി നേതാവ് സുധാൻശു മിത്തൽ തന്റെ പുതിയ പുസ്തകമായ ‘ആർഎസ്എസ് ബിൽഡിങ്ങ് ഇന്ത്യ ത്രു സേവ’ ചരിത്രത്തിൽ ഇന്നുവരെ കേൾക്കാത്ത അവകാശ വാദം ഉന്നയിക്കുന്നത്. ശനിയാഴ്ച കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, ആർഎസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലേ എന്നിവർ ചേർ‌ന്നാണ് പുസ്തകം പ്രകാശനം ചെയ്തത്.

1947-ല്‍ കശ്മീര്‍ ലക്ഷ്യമിട്ട് പാക്കിസ്താൻ സൈന്യം നീക്കം നടത്തിയിരുന്നു. പാക് പഷ്തൂണ്‍ വിഭാഗക്കാരുടെ പിന്തുണയോടെയായിരുന്നു ഈ നടപടി. എന്നാൽ ഇതിനെ പ്രതിരോധിച്ചത് ഇന്ത്യൻ സൈന്യം മാത്രമായിരുന്നില്ലെന്നും ആർഎസ്എസ് സേവകർ പിന്തുണ നൽകിയിരുന്നതായും പുസ്തകം അവകാശപ്പെടുന്നു. ഇതിന് പുറമെ ശ്രീനഗറിലെ പ്രദേശവാസികളുടെ വികാരം അനുകുലമാക്കുന്നതിനും ആർഎസ്എസ് പ്രവർ‌ത്തനങ്ങള്‍ നടത്തി. താഴ്വരയെ ഇന്ത്യയുടെ ഭാഗമാക്കുന്നതിന് അവസാന കാശ്മീർ രാജാവായ ഹരി സിങ്ങുമായി ആർഎസ്എസ് സുപ്രധാന ചർച്ചകൾ നടത്തിയിരുന്നെന്നും പുസ്തകം പറയുന്നു. 1945 മുതൽ 47 വരെ കാശ്മീരിലെ പ്രധാനമന്ത്രിയായിരുന്ന രാംചന്ദ്ര കാക് സ്വതന്ത്ര കാശ്മീരിനായി വാദിച്ച വ്യക്തിയായിരിന്നു. ഇതിനെ ഫലപ്രമായി ചെറുക്കുന്നതിൽ ആർഎസ്എസ് പ്രധാന പങ്കുവഹിച്ചിരുന്നതായും പുസ്തകം വെളിപ്പെടുത്തുന്നതായി ഡിഎന്‍എ റിപ്പോർട്ട് ചെയ്യുന്നു.

Also Read: വീണ്ടും രജിത് കുമാര്‍; കുട്ടികള്‍ക്ക് ഓട്ടിസമുണ്ടാകുന്നത് മാതാപിതാക്കള്‍ നിഷേധികളായതിനാല്‍, ട്രാന്‍സ് യുവതിക്കും അവഹേളനം

സൈനിക നീക്കത്തിലെ ആർഎസ് പങ്കിനെ കുറിച്ചുള്ള പുസ്തകത്തിലെ പരാമർശം ഇങ്ങനെ. 1947 ഒക്ടോബർ 11 സുപ്രധാന ദിവസമായിരുന്നു. അന്നാണ് ആർഎസ്എസ് സൈന്യത്തെ സഹായിക്കാൻ രംഗത്തെത്തുന്നത്. രക്തരൂക്ഷിതമായിരുന്നു അക്കാലത്തെ കാശ്മീർ താഴ്വര. നിരവധി പേർ കൊല്ലപ്പെട്ടു. സ്തീകളെ കാണാതായി. ജമ്മു മുതൽ സിൽക്കോട്ട് വരെ അക്രമങ്ങൾ പടർന്നിരുന്നു. ഗ്രാമങ്ങൾ പലതും അഗ്നിക്ക് ഇരയാക്കപ്പെട്ടു. എന്നാൽ അക്രമങ്ങൾ തടയാൻ ജമ്മു നഗരത്തിൽ മതിയായ സേന ഉണ്ടായിരുന്നില്ല. ഇവിടെയായിരുന്നു സ്വയംസേവകരുടെ ഇടപെടൽ. തീവ്ര പാക് അനുകൂല സംഘങ്ങളുടെ നീക്കം തടയുന്ന തരത്തിലായിരുന്നു പ്രവർത്തനം നടത്തിയത്.

ഇതിന് പുറമെ ആർഎസ്എസ് പ്രവർ‌ത്തകർ മുസ്ലീം വസ്ത്രം ധരിച്ച് പാക് പട്ടാള ക്യാമ്പിൽ നുഴഞ്ഞുകയറി അധിനിവേശ പദ്ധതിയുടെ വിശദാംശങ്ങൾ മനസിലാക്കുകയും ചെയ്തു. തുടർന്നായിരുന്നു പ്രതിരോധം. ബൽരാജ് മഡ്ഹോക്ക് എന്ന മഡ്ഹോക് ജി യാണ് ഈ നീക്കം നടത്തിയത്. സംഘർഷകാലത്ത് കശ്മീരിലെ ആർഎസ്എസ് മേധാവിയായിരുന്ന അദ്ദേഹം പിന്നീട് ജനസംഘം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

അക്കാലത്ത് കാശ്മീരിലെ രാഷ്ട്രീയക്കാരനായിരുന്ന ഷെയ്ഖ് അബ്ദുള്ള ശ്രീനഗറിൽ നടത്തിയ തീവ്രവികാരമുള്ള പ്രസംഗത്തെകുറിച്ച് ബന്ധപ്പെട്ടവരെ അറിയിച്ചത് ബൽരാജ് മഡ്ഹോക്ക് ആയിരുന്നു. ഇതിനായി സർദാർ വല്ലഭായി പട്ടേൽ, മഹാരാജ ഹരി സിങ്, ജവഹർലാൽ നെഹ്രു, എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ചകൾ നടത്തി. ഒരു സ്വതന്ത്ര രാജ്യം ആവശ്യം ഉന്നയിച്ച് ഭരണാധികാരിക്കെതിരെ കലാപം ഉയർത്തുന്നതിൽ ഷെയ്ഖ് അബ്ദുള്ളയ്ക്ക് പങ്കുണ്ടായിരുന്നു, പ്രധാനമന്ത്രി രാംചന്ദ്ര കാക് ഈ ആശയം പിന്തുണച്ചിരുന്നുവെന്നും പുസ്തകത്തില്‍ അവകാശപ്പെടുന്നു.

Also Read: പത്തനംതിട്ടയില്‍ പിടിമുറുക്കാന്‍ ബിജെപി, ആന്റോ ആന്റണിക്കും സിപിഎമ്മിനും മരണപ്പോരാട്ടം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍