UPDATES

ട്രെന്‍ഡിങ്ങ്

കേരളത്തിലേത് ഗുരുതര സ്വഭാവമുള്ള ദുരന്തമെന്ന് പ്രഖ്യാപിച്ചതോടെ കൂടുതല്‍ സഹായങ്ങള്‍ കിട്ടാനുള്ള സാധ്യത തെളിഞ്ഞു

പ്രളയ നാശനഷ്ടങ്ങൾ നികത്താൻ കുറഞ്ഞത് 21,000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് സംസ്ഥാന ധനകാര്യ വകുപ്പിന്റെ വിലയിരുത്തൽ

കേരളത്തിൽ ഈവർഷത്തെ പ്രളയത്തെ തുടർന്നുണ്ടായത് ഗുരുതര സ്വഭാവമുള്ള ദുരന്തമാണെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതോടെ വ്യത്യസ്ഥ രൂപത്തിൽ സംസ്ഥാനത്തിന് സഹായങ്ങൾ ലഭിക്കാനുള്ള മാർഗ്ഗമാണ് തെളിഞ്ഞിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കേരളത്തിലെ പ്രളയത്തെ ഗുരുതര സ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിച്ചത്.

വെള്ളപ്പൊക്കത്തിന്റെ തീവ്രതയും വ്യാപ്തിയും കണക്കിലെടുത്താണ് കേരളത്തിലുണ്ടായത് ഗുരുതര സ്വഭാവമുള്ള ദുരന്തമാണെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ ഡിസാസ്റ്റർ മാനേജ്മെന്റ് ഡിവിഷൻ പ്രഖ്യാപിച്ചത്.

അതേസമയം പ്രളയ നാശനഷ്ടങ്ങൾ നികത്താൻ കുറഞ്ഞത് 21,000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് സംസ്ഥാന ധനകാര്യ വകുപ്പിന്റെ വിലയിരുത്തൽ. അതിനായി ഫണ്ടുകൾ അനുവദിക്കാൻ സാമ്പ്രദായിക രീതികൾക്കപ്പുറമുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ധനകാര്യ മന്ത്രി ടി എം തോമസ് ഐസക് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 8 മുതൽ 216 പേരാണ് പ്രളയത്തിൽ മരിച്ചത്.

ദുരന്തത്തിന്റെ സാഹചര്യത്തിൽ നികുതിയിലിടപെടണമെന്ന് സംസ്ഥാന സർക്കാർ ജി എസ് ടി കൗൺസിലിനോട് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിനെക്കൂടാതെ മൾട്ടി ലാറ്ററൽ ഏജൻസികൾ, വായ്പാ ദാതാക്കൾ എന്നിവരെയും സമീപിച്ചിട്ടുണ്ടെന്ന് തോമസ് ഐസക് വ്യക്തമാക്കി. ദുരന്തത്തിന്റെ സാമൂഹിക ചെലവ് കണക്കാക്കാനാകില്ലെന്നും ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ മന്ത്രി നേരിട്ട് വിലയിരുത്തി.

സാധനങ്ങള്‍ക്ക് ജിഎസ്ടിയ്ക്കു പുറമേ പത്ത് ശതമാനം സെസ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ജിഎസ്ടിയില്‍ ആയിരിക്കും പത്ത് ശതമാനം സെസ് ഏര്‍പ്പെടുത്തുക. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിക്കുന്നതിന്റെ ഭാഗമായാണ് സെസ് ഏര്‍പ്പെടുത്തുന്നത്.

ഏക നികുതി സംവിധാനമായതിനാൽ വിദേശത്തു നിന്നും ദുരിതാശ്വാസത്തിനായി എത്തിയിരിക്കുന്ന സാധനങ്ങൾക്ക് അമിത നികുതിയാണ് ഈടാക്കുന്നത്. ഇത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജി എസ് ടി കൗൺസിലിനെ സമീപിച്ചത്. 2001ലെ ഗുജറാത്ത് ഭൂചലനത്തിന് ശേഷം നാഷണൽ കലാമിറ്റി കണ്ടീജൻസി ഫണ്ട് (എൻ സി സി എഫ്) രൂപീകരിച്ചിരുന്നു. എന്നാലിപ്പോൾ എൻ സി സി എഫ് നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ടുമായി ലയിപ്പിച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍