UPDATES

ട്രെന്‍ഡിങ്ങ്

സിനിമയില്‍ വീണ്ടും പീഡന അറസ്റ്റ്: അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച ക്യാമറാമാന്‍ അറസ്റ്റില്‍

യുവതിയുടെ വീട്ടുവേലക്കാരിയെ പാട്ടിലാക്കി യുവതിയെക്കുറിച്ച് മനസിലാക്കി അതെല്ലാം തന്റെ അതീന്ദ്രിയ ജ്ഞാനത്തില്‍ നിന്നും അറിഞ്ഞതാണെന്നും വിശ്വസിപ്പിച്ചു

സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും 33 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത അസിസ്റ്റന്റ് ക്യാമറാമാന്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം അവിട്ടംപിള്ളി വിന്‍സണ്‍ ലോനപ്പനെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

ഇപ്പോള്‍ ഒരു തമിഴ് സിനിമയില്‍ അഭിനയിക്കുന്ന അമേരിക്കന്‍ മലയാളിയായ യുവതിയാണ് പരാതിക്കാരി. കൊച്ചിയിലെ ഫ്‌ളാറ്റില്‍ താമസിക്കുമ്പോഴാണ് പരാതിക്കാരി വിന്‍സണിനെ പരിചയപ്പെട്ടത്. യുവതിയുടെ വീട്ടുവേലക്കാരിയെ പാട്ടിലാക്കി അവരില്‍ നിന്നും യുവതിയുടെ കുടുംബ പശ്ചാത്തലവും സിനിമ മോഹവും എല്ലാം മനസിലാക്കിയ ഇയാള്‍ ഇതെല്ലാം തന്റെ അതീന്ദ്രിയശക്തിയാല്‍ അറിഞ്ഞതാണെന്ന് യുവതിയെ തെറ്റിദ്ധരിപ്പിച്ചു. രണ്ട് സിനിമകളില്‍ അസിസ്റ്റന്റ് ക്യാമറാമാനായി പ്രവര്‍ത്തിച്ചിട്ടുള്ള വിന്‍സണ്‍ ചില നടന്മാര്‍ക്കും സംവിധായകന്മാര്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കാണിച്ചും വിശ്വാസ്യത പിടിച്ചുപറ്റി.

സിനിമയില്‍ നായികയാക്കാനായി ചില സിനിമ പ്രവര്‍ത്തകര്‍ക്ക് നല്‍കാനാണെന്ന് പറഞ്ഞാണ് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്. യുവതിയുടെ ഫ്‌ളാറ്റില്‍ ചില ആഭിചാര ക്രിയകളും നടത്തിയിരുന്നു. സിനിമയില്‍ നല്ല വേഷം ലഭിക്കുന്നതിനുള്ള പൂജയെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇത്. സംവിധായകരെ കാണിക്കാനായി യുവതിയുടെ ചില ചിത്രങ്ങളും ഇയാള്‍ എടുത്തിരുന്നു. ഇതിനിടെ യുവതിക്ക് സ്വന്തം നിലയില്‍ തമിഴ്‌സിനിമയില്‍ അവസരം ലഭിച്ചു.

ഒരു വര്‍ഷമായിട്ടും വാഗ്ദാനം പാലിക്കാത്തതിനാല്‍ ഇയാളോട് യുവതി പണം തിരികെ ചോദിച്ചു. എന്നാല്‍ ഇയാള്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. യുവതിയില്‍ നിന്നും രൂപ വാങ്ങിയതായി ഇയാള്‍ സമ്മതിച്ചെന്ന് നോര്‍ത്ത് എസ്‌ഐ വിബിന്‍ ദാസ് അറിയിച്ചു.

ഗള്‍ഫ് മലയാളിയായ വീട്ടമ്മയില്‍ നിന്നും 35 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വടക്കേക്കര പോലീസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. പുത്തന്‍വേലിക്കര ചെറുകടപ്പുറത്ത് വീടിന്റെ അകം മോടിപിടിപ്പിക്കാമെന്ന് പറഞ്ഞ് 35 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. വീട്ടിലെ പഴയ സാധനങ്ങളും ഇയാള്‍ കടത്തിക്കൊണ്ട് പോയിട്ടുണ്ട്. മുമ്പ് മറ്റൊരു കേസിലും ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍