UPDATES

ട്രെന്‍ഡിങ്ങ്

കല്ലട ട്രാവല്‍സ്: പരാതികള്‍ തുടരുന്നു; ദുരനുഭവം വിവരിച്ച് മാധ്യമപ്രവര്‍ത്തകയും

ഒരിക്കല്‍ ഒരു മണിക്കൂറിലേറെ ബസ് വൈകിയപ്പോള്‍ വെളുപ്പിന് ഒരു മരണ വീട്ടില്‍ എത്തിച്ചേരേണ്ട യാത്രക്കാരന്‍ ഇതിനെ ചോദ്യം ചെയ്തിരുന്നു

കല്ലട ട്രാവല്‍സിനെതിരായ പരാതികള്‍ ശക്തമാകുന്നു. സോഷ്യല്‍ മീഡിയയില്‍ കല്ലട ട്രാവല്‍സ് ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ട് പ്രചരണവും ശക്തമായിട്ടുണ്ട്. ‘കല്ലട ബസ്സുകള്‍ ബഹിഷ്‌കരിക്കുക. ഗുണ്ടായിസം അനുവദിക്കരുത്.’, ‘കല്ലട.. കൊല്ലട.. കല്ലട ബസുകള്‍ ബഹിഷ്‌കരിക്കുക’ എന്നിങ്ങനെയാണ് പ്രചരണങ്ങള്‍.

ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് വരുമ്പോള്‍ തനിക്ക് രണ്ട് തവണ കല്ലട ട്രാവല്‍സില്‍ നിന്നും തിക്താനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകയായ വിദ്യ സി കെയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഒരിക്കല്‍ ഒരു മണിക്കൂറിലേറെ ബസ് വൈകിയപ്പോള്‍ വെളുപ്പിന് ഒരു മരണ വീട്ടില്‍ എത്തിച്ചേരേണ്ട യാത്രക്കാരന്‍ ഇതിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്ക് നേരെ ആക്രോശിച്ചുകൊണ്ട് ഓടിയടുത്ത ജീവനക്കാര്‍ ആക്രമിക്കുകയായിരുവന്നുവെന്ന് വിദ്യയുടെ പോസ്റ്റില്‍ പറയുന്നു. മറ്റ് യാത്രക്കാര്‍ ഇടപെട്ടാണ് ഇയാളെ രക്ഷപ്പെടുത്തിയത്.

മറ്റൊരു സാഹചര്യത്തില്‍ താന്‍ ബുക്ക് ചെയ്ത സ്ലീപ്പര്‍ ബസില്‍ നിന്നും ഇറങ്ങി സെമി സ്ലീപ്പറിലേക്ക് മാറാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടെന്നും ഇവര്‍ പറയുന്നു. താനും മറ്റ് യാത്രക്കാരും ഇത് നിരസിച്ചപ്പോള്‍ അല്ലാതെ ഈ ബസ് പുറപ്പെടില്ലെന്നായിരുന്നു അവരുടെ മറുപടി. നടുവേദനയുള്ള ഒരു യാത്രക്കാരനോട് പോലും അവരുടെ നിലപാട് ഇതായിരുന്നു. ഇറങ്ങാന്‍ തയ്യാറാകാതിരുന്ന യാത്രക്കാര്‍ക്ക് നേരെ ഇവര്‍ ആക്രോശിച്ചുകൊണ്ടിരുന്നു. അതായിരുന്നു കല്ലടയിലെ തന്റെ അവസാന യാത്ര- ഇവര്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍