UPDATES

ട്രെന്‍ഡിങ്ങ്

എന്റെ പണം ജിഹാദികള്‍ക്കു കൊടുക്കില്ല; ഡ്രൈവര്‍ മുസ്ലിം ആയതുകൊണ്ട് ഓല സര്‍വീസ് ഒഴിവാക്കി വിഎച്പി നേതാവ്

വിഎച് പി നേതാവിന് തക്ക മറുപടി ഓല നല്‍കിയിട്ടുണ്ട്, കൂടാതെ ട്വിറ്ററില്‍ ഇയാള്‍ക്കെതിരേ വന്‍ പ്രതിഷേധവും നടക്കുകയാണ്

ഡ്രൈവര്‍ മുസ്ലിം ആയതുകൊണ്ട് താന്‍ ബുക്ക് ചെയ്ത ഓല ടാക്‌സി സര്‍വീസ് റദ്ദ് ചെയ്‌തെന്നു വിഎച്പി നേതാവ്. ഡ്രൈവര്‍ മുസ്ലിം ആയതുകൊണ്ട് ഓല ബുക്കിംഗ് കാന്‍സല്‍ ചെയ്‌തെന്നും ജിഹാദികള്‍ക്ക് എന്റെ പണം നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ഏപ്രില്‍ 20 ന് അഭിഷേക് മിശ്ര എന്ന വിശ്വഹിന്ദു പരിഷത് നേതാവ് ട്വീറ്റ് ചെയ്തത്. ട്വിറ്ററില്‍ 14,000 ല്‍ അധികം ഫോളോവേഴ്‌സ് ഉള്ള ആളാണ് അഭിഷേക് മിശ്ര. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, കള്‍ച്ചറല്‍ മിനിസ്റ്റര്‍ മഹേഷ് ശര്‍മ എന്നിവരൊക്കെ അഭിഷേക് മിശ്രയെ ഫോളോ ചെയ്യുന്നവരുടെ കൂട്ടത്തിലുണ്ട്.

എന്നാല്‍ അഭിഷേകിന്റെ ട്വീറ്റിന് ഉചിതമായ മറുപടിയുമായി ഓല തന്നെ രംഗത്തു വന്നിരുന്നു. ഇന്ത്യയൊരു മതനിരപേക്ഷിത രാജ്യമാണെന്നും തങ്ങളുടെ ഡ്രൈവര്‍മാരെയും പാര്‍ട്ണര്‍മാരെയും ഉപഭോക്താക്കളെയും ജാതിയുടെയോ മതത്തിന്റെയോ ലിംഗത്തിന്റെയോ വിശ്വാസത്തിന്റെയോ പേരില്‍ വേര്‍തിരിച്ചു കാണാറില്ലെന്നും, ഓരോരോരുത്തര്‍ക്കും അവര്‍ അര്‍ഹിക്കുന്ന ബഹുമാനമാണ് നല്‍കുന്നതെന്നും ഓല അഭിഷേക് ശര്‍മയ്ക്ക് മറുപടി നല്‍കി.

അതേസമയം അഭിഷേക് ശര്‍മയ്‌ക്കെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് ട്വീറ്ററില്‍. ഇയാളുടെ അകൗണ്ട് റദ്ദ് ആക്കണമെന്ന് വരെ ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മിശ്രയെ പോലുള്ളവരുടെ അകൗണ്ട് റദ്ദ് ചെയ്യണം എന്ന് ഓലയോടും ആവിശ്യങ്ങള്‍ ഉയരുകയാണ്. നിങ്ങളുടെ പാസഞ്ചര്‍ ലിസ്റ്റില്‍ നിന്നും അഭിഷേക് മിശ്രയെ ഒഴിവാക്കണമെന്നും അയാളെ ബ്ലാക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു.

അയോധ്യ സ്വദേശിയ അഭിഷേക് മിശ്ര ലക്‌നൗവില്‍ ഐടി പ്രൊഫഷണല്‍ ആണെന്നാണ് ഇയാളുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ പറയുന്നത്. വിഎച്പി യുടെ സജീവ അംഗമാണ് താനെന്നും ഇതോടൊപ്പം ബജറംഗ് ദളിലും പ്രവര്‍ത്തിക്കുന്നുണ്ട്. വിഎച് പിയുടെ ഐടി സെല്ലിന്റെ ചുമതലയും വഹിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍