UPDATES

വിദേശം

കർദ്ദിനാള്‍ ജോർജ് പെല്ലിന്റെ സ്ഥാനം മാര്‍പ്പാപ്പയ്ക്ക് തൊട്ടുതാഴെ; ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുറ്റക്കാരനെന്നു വിധി

എന്നാൽ ഇതെല്ലം ഈ കുട്ടികളുടെ വെറും ഭാവനയോ ഭ്രമങ്ങളോ ആകാമെന്നാണ് പെല്ലിന്റെ അഭിഭാഷകർ വാദിച്ചത്.

ചർച്ചിനുള്ളിലെ ലൈംഗിക പീഡനങ്ങൾ പുറം ലോകമറിയാതെ ഒതുക്കി തീർക്കാൻ ശ്രമങ്ങൾ നടത്തിയിരുന്ന കാലം കഴിഞ്ഞെന്നും സഭ ഇരകൾക്കൊപ്പമാണെന്നും സംയുക്തപ്രസ്താവന ഇറക്കി ദിവസങ്ങൾക്കുള്ളിൽ കർദ്ദിനാൾ ജോർജി പെല്ലിനെതിരെ നിർണ്ണായക വിധി. മാർപ്പാപ്പയ്ക്ക് താഴെ വളരെ നിർണ്ണായകമായ അധികാരസ്ഥാനം കയ്യാളുന്ന കർദ്ദിനാൾ വർഷങ്ങൾക് മുൻപ് പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ ലൈംഗികമായി ഉപയോഗിച്ച കേസിലാണ് ലോകം ആകാംഷയോടെ കാത്തിരുന്ന വിധി വന്നത്.

1996 ൽ നടന്ന സംഭവത്തിൽ പെൽ കുറ്റക്കാരൻ തന്നെയെന്ന് വിക്ടോറിയ സ്റ്റേറ്റ് കോടതി കണ്ടെത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന ഏറ്റവും ഉയർന്ന പദവിയിലുള്ള കത്തോലിക്കാ പുരോഹിതനാണ് ജോർജ് പെൽ. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയാനായി മാർപാപ്പ വിളിച്ചുചേർത്ത വത്തിക്കാൻ ഉച്ചകോടിയുടെ അടിസ്ഥാനത്തിൽ ആരോപണം നേരിടുന്ന കർദ്ദിനാൾ മുതലുള്ള ഉന്നതപദവിയിലുള്ളവരുടെ വിധി ആകാംക്ഷയോടെയാണ് ലോകം ഉറ്റുനോക്കിയിരുന്നത്. കത്തോലിക്കാ പുരോഹിതരുടെ ഉന്നത സമിതി തങ്ങളുടെ സഭകളിൽ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ ശക്തമായി അപലപിച്ച പശ്ചാത്തലത്തിൽ വിധി വളരെ നിർണ്ണായകമാണ്. എന്നാൽ താൻ നിരപരാധിയാണെന്നും കേസ് അസത്യമാണെന്നും തനിക്ക് ലൈംഗിക കാര്യങ്ങളിൽ താല്പര്യമേയില്ലെന്നുമാണ് പെല്ലിന്റെ മൊഴി.

വത്തിക്കാൻ ട്രെഷറർ ആയി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹത്തിനെതിരെയുള്ള ലൈംഗികാരോപണങ്ങൾ ചർച്ചയാകുന്നതും തെളിവുകളുടെ അടിസ്ഥാനത്തിൽ വിധിയുണ്ടാകുന്നതും ചോദ്യം ചെയ്യപ്പെടുന്നത് ശുഭസൂചനയാണെന്നാണ് ആഗോളമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബർ മാസത്തിൽ തന്നെ വിധി വന്നിരുന്നുവെങ്കിലും സുരക്ഷാ നിർദ്ദേശങ്ങളുള്ളത് കൊണ്ട് ഇത് പുറത്തുവിട്ടിരുന്നില്ല. ശിക്ഷാവിധിയ്ക്കെതിരെ ഉറപ്പായും അപ്പീൽ പോകുമെന്ന് പെല്ലിന്റെ അഭിഭാഷകർ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

1996  ൽ മെൽബണിൽ ജോർജ് പെൽ  ആർച്ച് ബിഷപ്പായിരുന്ന സമയത്താണ് കേസിനാധാരമായ സംഭവം നടക്കുന്നത്. അവിടുത്തെ ഗായക സംഘത്തിലെ രണ്ട് കുട്ടികളെ തിരുവത്താഴ വൈൻ കുടിച്ച്  അപകടത്തിലാണെന്ന് പറഞ്ഞ് ഭയപ്പെടുത്തി പെൽ തന്ത്രപൂർവം തന്റെ സ്വകര്യ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും ബലം പ്രയോഗിച്ച് അമാന്യമായ കാര്യങ്ങൾ ചെയ്തുവെന്നുമാണ് കോടതി കണ്ടെത്തുന്നത്. ഇതിൽ ഒരു കുട്ടി ഇതിനോടകം തന്നെ മരിച്ചുപോയതിനാൽ രണ്ടാമത്തെ ഇരയുടെ മൊഴി മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. എന്നാൽ ഇതെല്ലം ഈ കുട്ടികളുടെ വെറും ഭാവനയോ ഭ്രമങ്ങളോ ആകാമെന്നാണ് പെല്ലിന്റെ അഭിഭാഷകർ വാദിച്ചത്. കേസിന്റെ തുടർനടപടികൾ ഉടനെ നടക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍