UPDATES

ട്രെന്‍ഡിങ്ങ്

97 കോടികൊണ്ടൊരു കാശ് മെത്ത! നിരോധിക്കപ്പെട്ട നോട്ടുകള്‍ കൊണ്ടായിരുന്നുവെന്നു മാത്രം

ഉത്തര്‍പ്രദേശില്‍ നിന്നാണ് ഇത്രയും തുക പൊലീസ് പിടികൂടിയത്

നോട്ടുകെട്ടുകള്‍ കൊണ്ടൊരു മെത്ത! കളി പറഞ്ഞതല്ല, സംഗതി സത്യമാണ്..പക്ഷേ നോട്ടു മെത്തയും അതിന്റെ ഉടമസ്ഥനും ഇപ്പോള്‍ പൊലിസിന്റെ കൈയിലാണെന്നു മാത്രം.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ വീട്ടില്‍ നിന്നാണ് പൊലീസ് നിരോധിക്കപ്പെട്ട 500,1000 നോട്ടുകളുടെ ശേഖരം കണ്ടെത്തിയത്. അടുക്കിവച്ച് മെത്ത പോലെ സൂക്ഷിച്ചിരുന്ന നോട്ടുകള്‍ എണ്ണി നോക്കിയപ്പോള്‍ മൊത്തം 97 കോടി.

അശോക് കട്ടാരി എന്നയാളുടെ വീട്ടില്‍ നിന്നാണ് നിരോധിക്കപ്പെട്ട നോട്ടുശേഖരം കണ്ടെത്തിയത്. മണി എക്‌സ്‌ചേഞ്ച് ബിസിനിസ് നടത്തുന്നയാളാണ് കട്ടാരി. രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത്രവലിയ തുക കണ്ടെത്തിയത്. നോട്ടുകള്‍ പിടികൂടിയ വിവരം റിസര്‍വ് ബാങ്കിനെയും ആദായനികുതി വകുപ്പിനെയും അറിയിച്ചിട്ടുണ്ടെന്നു പൊലീസ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍