UPDATES

ട്രെന്‍ഡിങ്ങ്

ഞാന്‍ നരേന്ദ്ര മോദിയാണെന്നു കരുതിയാണ് ഈ ചോദ്യം, ഞാന്‍ കള്ളം പറയില്ല, തെളിവുണ്ട്; മാധ്യമപ്രവര്‍ത്തകന് മുഖ്യമന്ത്രിയുടെ മറുപടി

നിങ്ങള്‍ ഇതു ചോദിക്കും എന്നതിനാലാണ് തെളിവുമായി വന്നതെന്നും മുഖ്യമന്ത്രി

ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നു കേന്ദ്രം നിര്‍ദേശിച്ചു എന്നതിനു തെളിവുണ്ടോ എന്നു ചോദിച്ച മാധ്യമപ്രവര്‍ത്തകന് മുഖ്യമന്ത്രിയുടെ മറുപടി. ഞാന്‍ നരേന്ദ്ര മോദിയാണെന്നു കരുതിയാണ് ഈ ചോദ്യം ചോദിക്കുന്നത്. ഞാന്‍ കളവ് പറയാറില്ല. നിങ്ങള്‍ ഇതു ചോദിക്കും എന്നതിനാലാണ് തെളിവുമായി വന്നത്; ഇങ്ങനെയായിരുന്നു ബിജെപി അനുകൂല മാധ്യമത്തിലെ റിപ്പോര്‍ട്ടക്ക് പിണറായി വിജയന്‍ നല്‍കിയ മറുപടി.

കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശബരിമല സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ ഉയര്‍ത്തി കാണിക്കുകയും ചെയ്തു. ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശബരിമലയുടെ വെളിച്ചത്തില്‍ കൃത്യമായ നടപടി എടുക്കണമെന്നാണ് 11034/01/2018 ഐഎസ് ഐബി, കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആഭ്യന്തര സുരക്ഷ ഫസ്റ്റ് ഡിവിഷന്‍ സര്‍ക്കുലറില്‍ പറയുന്നത്. ഈ സര്‍ക്കുലറാണ് മുഖ്യമന്ത്രി തെളിവായി കാണിച്ചത്.

കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഉത്തരേന്ത്യയിലും മറ്റും വര്‍ഗ്ഗീയകലാപങ്ങള്‍ നടത്തുന്നവരെ ഇവിടെയെത്തിച്ച് റോഡ് ഷോ നടത്തുന്ന കാഴ്ചകള്‍ നമ്മള്‍ കണ്ടതാണെന്നും ഇത്തരം ആളുകള്‍ക്ക് പരവതാനി വിരിച്ചാല്‍ നമ്മുക്ക് നഷ്ടമാകുന്നത് ഈ നാടിന്റെ പാരമ്പര്യമാണെന്നാണ് പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍