UPDATES

ട്രെന്‍ഡിങ്ങ്

ദിലീപിന് വന്‍ തിരിച്ചടി; ഡി സിനിമാസ് അടച്ചു പൂട്ടുന്നു

ചാലക്കുടി നഗരസഭയാണ് തീരുമാനം എടുത്തത്

ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയില്‍ ഉള്ള ഡി സിനിമാസ് മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ അടച്ചിടാന്‍ തീരുമാനം. ചാലക്കുടി നഗരസഭയുടേതാണ് തീരുമാനം. ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഐക്യകണ്ഠമായാണ് തീരുമാനം എടുത്തത്. ഡി സിനിമാസിന്റെ കൈവകാവകശാവും ലൈസന്‍സും റദ്ദാക്കി. തിയേറ്ററുമായി ബന്ധപ്പെട്ടു നടക്കുന്ന വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയാണ് തിയേറ്റര്‍ അടച്ചിടുന്നത്.

ഇന്നു ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് ദിലീപിന് വന്‍തിരിച്ചടി നല്‍കിയിരിക്കുന്ന തീരുമാനം ഉണ്ടായത്.താലൂക്ക് സര്‍വേയറുടെ സ്‌കെച്ച് ഇല്ലാതെയാണ് ഡി സിനിമാസ് തിയറ്റര്‍ സമുച്ചയത്തിന്റെ നിര്‍മാണ അനുമതികള്‍ നല്‍കിയതെന്നും ഇതില്‍ ചട്ടലംഘനമുണ്ടെന്നുമുള്ള ആരോപണത്തെ തുടര്‍ന്നാണ് പ്രത്യേക കൗണ്‍സില്‍ ചേര്‍ന്നത്. ഭൂമിയുടെ രേഖകളില്‍ ഏതുതരമാണെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നാതായിരുന്നു പ്രധാന ആരോപണം. തിയേറ്റര്‍ നിര്‍മിച്ചിരിക്കുന്നത് കയ്യേറ്റ ഭൂമിയില്‍ അല്ലെന്ന സര്‍വേ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് ഇപ്പോള്‍ തിയേറ്റര്‍ അടച്ചുപൂട്ടാനുള്ള തീരുമാനം നഗരസഭ കൈക്കൊണ്ടിരിക്കുന്നതെന്നതും പ്രധാനമാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍