UPDATES

സയന്‍സ്/ടെക്നോളജി

കാത്തിരിപ്പിന്റെ അകലം കുറയുന്നു, ചന്ദ്രയാൻ- 2 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്

ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണ ദൗത്യവുമായി കുതിച്ചുയർന്ന ചന്ദ്രയാൻ-2 ഇന്ന് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് പ്രവേശിക്കും. ചന്ദ്രയാന്റെ യാത്രയുടെ ഏറ്റവും നിർണായകമായ ഘട്ടങ്ങളിലൊന്നാണ് ഇന്ന് നടക്കുന്നത്. രാവിലെ 8.30-നും 9.30-നുമിടയിൽ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുമെന്നാണ് ഐഎസ്ആർഒ നൽകുന്ന വിവരം.

ഭൂമിയുടെ ഭ്രമണപഥം വിട്ട് ഓഗസ്റ്റ് 14-ന് ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി യാത്ര തുടങ്ങിയ പേടകം ദ്രവ എൻജിൻ ജ്വലിപ്പിച്ചായിരിക്കും ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് പ്രവേശിക്കുക. ഭൂമിയുടെ ഭ്രമണപഥത്തിൽ 23 ദിവസം ചുറ്റിയ ശേഷമാണ് ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി പേടകം യാത്ര തുടങ്ങിയത്. ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യമാണ് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്കുള്ള പ്രവേശനമെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞു. അഞ്ച് ഘട്ടങ്ങളായാണ് പേടകത്തെ ഭുമിയുടെ ഭ്രമണപഥത്തിൽ നിന്നും ഉയർത്തിയത്.

ചന്ദ്രന്റെ ഭ്രമണപഥത്തിൽ വിജയകരമായി പ്രവേശിക്കാനായാൽ വീണ്ടും നാലുതവണ സഞ്ചാരപഥം മാറ്റും. ചന്ദ്രന്റെ 100 കിലോമീറ്റർ അകലെയുള്ള ഭ്രമണ പഥത്തിലെത്തിക്കും. ഈ സഞ്ചാര പാതയിൽ 13 ദിവസം ചുറ്റിയശേഷം സെപ്റ്റംബർ രണ്ടിന് ഓർബിറ്ററിൽനിന്ന് വിക്രം എന്നു പേരുള്ള ലാൻഡർ വേർപെടുകയും. തുടർന്ന് സെപ്തംബർ ഏഴിന് പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് ഇറങ്ങും. ഇതോടെ ഓർബിറ്ററിൽനിന്നും വേർപെടുന്ന ലാൻഡറിനെ രണ്ടുതവണ ഭ്രമണ പഥത്തിൽ മാറ്റംവരുത്തി ചന്ദ്രന്റെ ഏറ്റവും കുറഞ്ഞ 30 കിലോമീറ്റർ അകലെയുള്ള ഭ്രമണ പഥത്തിലെത്തിക്കണം.

സോഫ്റ്റ് ലാൻഡിങ് സാങ്കേതിക വിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്ന ലാൻഡറിൽനിന്നും റോവർ പുറത്തിറങ്ങി ഉപരിതലത്തിൽ സഞ്ചരിച്ച് ഗവേഷണം നടത്തത്ത തരത്തിരലാണ് ദൗത്യം സജ്ജീകരിച്ചിരിക്കുന്നത്. 14 ദിവസമാണ് ലാന്‍ഡറിന്റെ ആയുസ്. 14 ദിവസം ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് റോവറും വിവരങ്ങള്‍ ശേഖരിക്കും.

ചന്ദ്രന്റെ ഉപരിതലത്തെ കുറിച്ചും രാസഘടനയെയും വിശദമായി പഠിക്കുകയാണ് ചന്ദ്രയാന്‍ 2 ദൗത്യം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ് എത്രത്തോളമുണ്ടെന്ന് അറിയിക്കുകയാണ് ലക്ഷ്യം. 2008 ലെ ഒന്നാം ചന്ദ്രയാന്‍ ദൗത്യത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയാണ് ചന്ദ്രയാന്‍ 2 ദൗത്യം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.

ജൂലൈ 22 ഉച്ചയ്ക്ക് 2.43 ന് സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് ചന്ദ്രയാൻ പേടകവുമായി കുതിച്ചുയർന്നത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍