UPDATES

ട്രെന്‍ഡിങ്ങ്

മോദിയുടെ കോണ്‍ഗ്രസ്സ് മുക്ത ക്യാമ്പയിന്‍ പൊളിയുന്നു; ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേല്‍പ്പില്‍ തകര്‍ന്നടിഞ്ഞു ബിജെപി

2013ലെ തെരഞ്ഞെടുപ്പില്‍ ബിജെപി 49 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷത്തോടെ തന്നെ ഒറ്റയ്ക്ക് ഭരിക്കുകയായിരുന്നു

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ വോട്ടെണ്ണലിന്റെ ആദ്യ രണ്ട് മണിക്കൂറുകളില്‍ തന്നെ അന്തിമഫലത്തിന്റെ കാര്യത്തില്‍ തീരുമാനമായ സംസ്ഥാനമാണ് ഛത്തീസ്ഗഡ്. കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷമാണ് ഇവിടെ നേടിയിരിക്കുന്നത്. ആകെയുള്ള 90 സീറ്റുകളില്‍ 46 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്കാണ് ഇവിടെ സര്‍ക്കാരുണ്ടാക്കാനാകുന്നത്. അതേസമയം 58 സീറ്റുകളില്‍ വ്യക്തമായ ഭൂരിപക്ഷം നേടിയാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. അതേസമയം 23 സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് മുന്നേറ്റമുള്ളത്.

ഛത്തീസ്ഗഡില്‍ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ് ബിജെപി. മറ്റുള്ളവര്‍ ഒമ്പത് സീറ്റുകളില്‍ മുന്നേറുന്നുണ്ട്. എന്നാല്‍ അതൊന്നും അന്തിമഫലത്തെ തങ്ങള്‍ക്ക് അനുകൂലമാക്കില്ലെന്ന് ബിജെപിക്ക് തന്നെ വ്യക്തമായി അറിയാം. അതിനാല്‍ തന്നെ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിജയാഘോഷം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. അതേസമയം കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇതൊരു തിരിച്ചുപിടിക്കലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഡില്‍ ബിജെപിക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞതില്‍ നിന്നുള്ള തിരിച്ചു വരവും.

2013ലെ തെരഞ്ഞെടുപ്പില്‍ ബിജെപി 49 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷത്തോടെ തന്നെ ഒറ്റയ്ക്ക് ഭരിക്കുകയായിരുന്നു. അതേസമയം കോണ്‍ഗ്രസ് 39 സീറ്റുകളിലേക്ക് വീണു. മറ്റുള്ളവര്‍ ഒന്നും ബിഎസ്പി ഒന്നും സീറ്റുകള്‍ നേടിയിരുന്നെങ്കിലും ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ നിന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് തരംഗമുണ്ടാക്കി തന്നെ അധികാരത്തിലേക്ക് തിരിച്ചെത്തുന്നത്. അതേസമയം ബിജെപി തകര്‍ന്നടിയുകയും ചെയ്തു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. രാജസ്ഥാനിലാകട്ടെ കോണ്‍ഗ്രസ് വ്യക്തമായ ലീഡുമായി മുന്നേറുകയാണ്. 100 സീറ്റുകള്‍ കേവലഭൂരിപക്ഷത്തിന് വേണ്ട ഇവിടെ കോണ്‍ഗ്രസ് 98 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ഈ മൂന്ന് സംസ്ഥാനങ്ങളും ബിജെപിയാണ് ഇപ്പോള്‍ ഭരിക്കുന്നത്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍