UPDATES

ട്രെന്‍ഡിങ്ങ്

ശ്രീശ്രീ രവിശങ്കറിന്റെ ഡ്രൈവറായി ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ്; രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

രവിശങ്കറിനായി ചീഫ് ജസ്റ്റിസ് തന്റെ പദവിയുടെ മഹത്വം കളഞ്ഞുകുളിച്ചുവെന്ന വിമര്‍ശനവും ഉയരുന്നു

ഈമാസം അഞ്ചിന് ഗുവഹത്തിയില്‍ നടന്ന വടക്ക് കിഴക്കന്‍ തദ്ദേശിയ ജനങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍ട്ട് ഓഫ് ലിവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിനെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിംഗ് നേരിട്ടെത്തിയതിനെതിരെ ശക്തമായ പ്രതിഷേധം. ടൈം8.ഇന്‍ ആണ് ഇതിന്റെ ചിത്രം സഹിതം പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ രവിശങ്കര്‍ സഞ്ചരിച്ച കാര്‍ സിംഗ് സ്വയം ഓടിക്കുകയും ചെയ്തതും വിമര്‍ശനത്തിന് ശക്തികൂട്ടുന്നു.

സമൂഹമാധ്യമങ്ങളില്‍ വിഷയം ചൂണ്ടിക്കാണിക്കപ്പെട്ടതോടെ ഗുവഹത്തി ഹൈക്കോടതി ബാര്‍ അസോസിയേഷനും പ്രതിഷേധവുമായി രംഗത്തെത്തി. രവിശങ്കറിനെ സ്വീകരിച്ച് ചീഫ് ജസ്റ്റിസ് ഹൈക്കോടതി നിയമങ്ങള്‍ ലംഘിച്ചിരിക്കുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ബാര്‍ അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് സമ്മേളനത്തില്‍ വരുന്ന ജനറല്‍ മീറ്റിംഗില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഇതുകൂടാതെ സിംഗിനെതിരെ പരാതിയുമായി സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ സമീപിക്കുമെന്നും അവര്‍ അറിയിച്ചു. ഒരു ആത്മീയ ആചാര്യനെ സ്വീകരിച്ച് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ തന്നെ അപമാനിച്ചിരിക്കുകയാണ് സിംഗ് എന്നാണ് ആരോപണം ഉയരുന്നത്. രവിശങ്കറിനായി ചീഫ് ജസ്റ്റിസ് തന്റെ പദവിയുടെ മഹത്വം കളഞ്ഞുകുളിച്ചുവെന്ന വിമര്‍ശനവും ഉയരുന്നു.

(ചിത്രത്തിന് കടപ്പാട്- ടൈം8.ഇന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍