UPDATES

ട്രെന്‍ഡിങ്ങ്

ഈ കുട്ടികളും നമ്മുടെ നാടിന്റെ നല്ല സംസ്‌കാരം പഠിക്കട്ടെ; മുഖ്യമന്ത്രി

ഇതര സംസ്ഥാന വിദ്യാര്‍ത്ഥികളുടെ പഠന പിന്തുണ പദ്ധതി റോഷ്‌നിയുടെ മൂന്നാം ഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി

മതനിരപേക്ഷത വ്യാപിച്ചു നില്‍ക്കുന്ന നമ്മുടെ നല്ല സംസ്‌കാരം അതിഥി തൊഴിലാളികളുടെ കുട്ടികള്‍ക്ക് മനസിലാക്കാനുള്ള അവസരമാണ് റോഷ്‌നി പദ്ധതിയിലൂടെ ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതര സംസ്ഥാന വിദ്യാര്‍ത്ഥികളുടെ പഠന പിന്തുണ പദ്ധതി റോഷ്‌നിയുടെ മൂന്നാം ഘട്ടം അലുവ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ചെറുപ്പത്തില്‍ എത്തി ഇവിടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന ഒരു കുട്ടി സ്വാഭാവികമായും നമ്മുടെ നാടിന്റെ സംസ്‌കാരത്തിന്റെ ഭാഗമാകുന്നു. മതനിരപേക്ഷത എല്ലാ അര്‍ത്ഥത്തിലും വ്യാപിച്ചു നില്‍ക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. എല്ലാ ഭക്ഷണം ശീലിച്ചവരും ഇവിടെ സഹോദരീ സഹോദരന്മാരായാണ് കഴിയുന്നത്. മറ്റു സംസ്ഥാനക്കാര്‍ക്ക് ഇത് സ്വപ്നം കാണാന്‍ കഴിയില്ല. നല്ല സംസ്‌കാരവും നാടിന്റെ നല്ല കാര്യങ്ങള്‍ സ്വായത്തമാക്കാനും കുട്ടികള്‍ക്ക് അവസരം ലഭിക്കുകയാണിവിടെ. മൂന്നാം ഘട്ടത്തില്‍ 40 വിദ്യാലയങ്ങളില്‍ കൂടി റോഷ്‌നി പദ്ധതി വ്യാപിപ്പിക്കുമ്പോള്‍ കുട്ടികളുടെ എണ്ണം സ്വാഭാവികമായും വര്‍ധിക്കും. ഇത് കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഹമ്മദ് ദില്‍ഷാദ് എന്ന ബിഹാറി ബാലനിലൂടെ കേരളം വീണ്ടും ഇന്ത്യക്ക് മാതൃകയാകുമ്പോള്‍

ലക്ഷക്കണക്കിന് പ്രവാസികള്‍ ഉള്ള സംസ്ഥാനമാണ് കേരളം. നമ്മുടെ സംസ്ഥാനത്ത് നമ്മുടെ രാജ്യത്തിനകത്തുള്ള ഒട്ടേറെ തൊഴിലാളികള്‍ അതിഥി തൊഴിലാളികള്‍ എത്തിയിരിക്കുന്നു. ഇത് ചെറിയ എണ്ണമല്ല. ഇവര്‍ നമ്മുടെ സമൂഹത്തിന്റെ ഭാഗമായി കഴിഞ്ഞു. പല മേഖലകളിലും അതിഥി തൊഴിലാളികളെ ഒഴിവാക്കുന്ന കാര്യം ആലോചിക്കാനാകില്ല. നമ്മുടെ സമൂഹത്തിന് ഒട്ടേറെ പ്രത്യേക തകളുണ്ട്. കുടുംബങ്ങളായി എത്തുന്ന അതിഥി തൊഴിലാളികള്‍ക്കിടയില്‍ ധാരാളം കുഞ്ഞുങ്ങളുണ്ട്. അവരുടെ വിദ്യാഭ്യാസം ഗൗരവമായ പ്രശ്‌നമാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിവിധ ഭാഷകള്‍ മാത്രം അറിയുന്ന കുഞ്ഞുങ്ങള്‍ക്ക് നമ്മുടെ സ്‌കൂളില്‍ ചേര്‍ന്നാല്‍ സ്വാഭാവികമായും ഒട്ടേറെ പ്രയാസങ്ങങ്ങളുണ്ടാകും. ഭാഷയുടെ പ്രശ്‌നം പരിഹരിക്കുക എന്ന ആലോചനയില്‍ നിന്നാണ് റോഷ്‌നി പരിപാടി വരുന്നത്. ഇത് നല്ല നിലക്ക് കഴിഞ്ഞ മൂന്ന് വര്‍ഷമായി നടന്നു വരികയാണ്. നേതൃത്വം കൊടുക്കുന്ന കളക്ടറെയും സഹകരിക്കുന്ന ബിപിസിഎലിനെയും അഭിനന്ദിക്കുന്നു. ആദ്യം 4 സ്‌കൂളില്‍ തുടങ്ങിയത് പിന്നീട് 20 ആക്കി വ്യാപിച്ചു. ഇപ്പോള്‍ 40 സ്‌കൂളില്‍ എത്തി. കഴിഞ്ഞ അധ്യയന വര്‍ഷം 600ല്‍ പരം വിദ്യാര്‍ത്ഥികള്‍ ഇതിന്റെ ഭാഗമായി. നല്ല സ്വീകാര്യത ഇതിനു വന്നിരിക്കുന്നു. 600 കുട്ടികളില്‍ ഒരു കുട്ടി എല്ലാ വിഷയത്തിലും എ പ്ലസ് നേടിയെന്നതാണ്. അതും എല്ലാ അര്‍ത്ഥത്തിലും അഭിനന്ദനമര്‍ഹിക്കുന്നു വെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ അധ്യയന വര്‍ഷം എസ് എസ് എല്‍ സി പരീക്ഷക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥി മുഹമ്മദ് ദില്‍ഷാദിനെ മുഖ്യമന്ത്രി മെമന്റോ നല്‍കി ആദരിച്ചു. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള,
ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, ഡി, ജി.ഇ ജീവന്‍ ബാബു, റോഷ്‌നി ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ സി.കെ.പ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബെന്നി ബഹന്നാന്‍ എം.പി, അന്‍വര്‍ സാദത്ത് എം എല്‍ എ, ആലുവ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം, ജിസിഡിഎ ചെയര്‍മാന്‍ വി.സലിം, ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ പി. കുസുമം എന്നിവര്‍ പ്രസംഗിച്ചു.

വഴികാട്ടുന്ന കേരളം; രാജ്യത്തിന് മുഴുവന്‍ മാതൃകയാക്കാവുന്ന ‘റോഷ്നി’ വിദ്യാഭ്യാസ പദ്ധതി രൂപമെടുത്തത് ബിനാനിപുരം ഗവ. ഹൈസ്‌കൂളിലാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍