UPDATES

ട്രെന്‍ഡിങ്ങ്

കേരളം നേരിട്ടത് സമാനതകളില്ലാത്ത ദുരന്തമെന്ന് മുഖ്യമന്ത്രി; സഹായിച്ച എല്ലാവര്‍ക്കും നന്ദി, ഓണാഘോഷം റദ്ദാക്കി

215 ഉരുള്‍ പൊട്ടലുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. 20,000 ലധികം വീടുകള്‍ തകര്‍ന്നു, 10,000 കിലോമീറ്റര്‍ റോഡുകളും നിരവധി പാലങ്ങള്‍ക്കും നാശ നഷ്ടങ്ങള്‍ സംഭവിച്ചു. 27 ഡാമുകള്‍ തുറന്നു വിടേണ്ടി വന്ന സാഹചര്യം ഉണ്ടായി. 30,000ത്തോളം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

കനത്തമഴയിലും വെള്ളപ്പൊക്കത്തിലും കേരളം നേരിട്ടത് സമാനതകളില്ലാത്ത ദുരന്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വന്‍ നാശ നഷ്ടങ്ങളാണ് സംസ്ഥാനത്തുണ്ടായത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 38 പേര്‍ക്ക് ജീവഹാനം സഭവിച്ചു. നാലു പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 215 ഉരുള്‍ പൊട്ടലുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. 20,000 ലധികം വീടുകള്‍ തകര്‍ന്നു, 10,000 കിലോമീറ്റര്‍ റോഡുകളും നിരവധി പാലങ്ങള്‍ക്കും നാശ നഷ്ടങ്ങള്‍ സംഭവിച്ചു. പാലങ്ങള്‍ പുതുക്കി പണിയുകയോ ബലപ്പെടുത്തുകയോ വേണ്ട അവസ്ഥയുണ്ട്. 27 ഡാമുകള്‍ തുറന്നു വിടേണ്ടി വന്ന സാഹചര്യം ഉണ്ടായി. 30,000ത്തോളം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സംസ്ഥാനത്തെ മഴക്കെടുതികളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടെ വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സംസ്ഥാനത്തെ ദുരിതങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തി വരാറുള്ള ഓണാഘോഷ പരിപാടികള്‍ റദ്ദാക്കിയെന്നും അദ്ദഹം പറഞ്ഞു. ഇതിനായി വിവിധ വകുപ്പുകള്‍ക്കായി നീക്കിവച്ച തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. ദുരിതം നേരിടാന്‍ മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവര്‍ക്കും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ക്കും നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവര്‍ക്ക് മിനിമം ബാലന്‍സ് അടക്കമുള്ള വ്യവസ്ഥകളില്‍ ഇളവുനല്‍കാന്‍ ബാങ്കുകളോട് ആവശ്യപ്പെടുപ്പെടും. സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാരും ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കാന്‍ തയ്യാറാവണമെന്നും, ഇവര്‍ രണ്ടു ദിവസത്തെ ശമ്പളം ഇതിനായി നീക്കിവയ്ക്കണമെന്നും  മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത അടിയന്തിര സാഹചര്യം ഉണ്ടായപ്പോള്‍ നടത്തിയ കേന്ദ്ര ഇടപെടല്‍ കാര്യക്ഷമായിരുന്നു. പ്രധാനമന്ത്രി വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ആഭ്യന്തര മന്ത്രി തന്നെ നേരിട്ടെത്തി. അടിയന്തിരമായി 100 കോടി രൂപ അനുവദിച്ചു. എന്നാല്‍ പ്രാഥമിക വിലയിരുത്തല്‍ പ്രകാരം 1770 കോടിയുടെ നാശ നഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. വെള്ളം ഇറങ്ങിയ ശേഷം കൂടുതല്‍ കണക്കെടുപ്പ് വേണ്ടിവരും. ഇതിനായി വീണ്ടും കേന്ദ്ര സംഘത്തെ അയക്കണമെന്ന് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിനിടെ നടന്‍ മോഹന്‍ ലാല്‍ നേരിട്ടെത്തി മുഖ്യമന്ത്രിക്ക് ദുരിതാശ്വാസ നിധിയിലേക്കുള്ള തന്റെ സംഭാവനയും കൈമാറി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍