UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മനുഷ്യസാധ്യമായതെല്ലാം ചെയ്യും: മുഖ്യമന്ത്രി

സൈന്യത്തിന്റെ സ്‌പെഷ്യല്‍ ഫോഴ്സിനെ ഉടന്‍ വിന്യസിക്കും. ഇതിനായുള്ള പ്രവര്‍ത്തനം തുടങ്ങി. 10 ഹെലികോപ്റ്ററുകള്‍ ഇപ്പോള്‍ ഉണ്ട്. പത്തെണ്ണം കൂടി ഉടന്‍ എത്തും. 52 ടീമുകള്‍ ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നു. കൂടുതല്‍ ഉടന്‍ എത്തും. മറൈന്‍ കമാന്‍ഡോസും ഉടന്‍ എത്തും.

സംസ്ഥാനത്തെ രൂക്ഷമായ മഴക്കെടുതിയില്‍ മനുഷ്യസാധ്യമായ എല്ലാ ഇടപെടലും നടത്തി വരികയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളം കയറിത്തുടങ്ങുമ്പോള്‍ത്തന്നെ താമസം മാറാന്‍ ആളുകള്‍ ശ്രദ്ധിക്കണം. ഇന്ന് വെള്ളം കൂടുതല്‍ ഉയരാന്‍ സാധ്യതയുണ്ട്. പെരിയാര്‍, ചാലക്കുടി ഭാഗങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. അവിടങ്ങളില്‍ വെള്ളം ഒരു മീറ്റര്‍ വരെ ഇന്ന് പൊങ്ങാന്‍ ഇടയുണ്ട്. കരകളില്‍ ഉള്ളവര്‍ ഉടന്‍ മാറണമെന്നും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മഴ ദുരിതങ്ങളില്‍ രണ്ട് ദിവസത്തിനിടെ 65 പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. മെയ് ഒന്നു മുതലുള്ള കണക്കുകള്‍ പ്രകാരം 256 പേര്‍ മരിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

ചാലക്കുടി പുഴയുടെ തീരത്ത് ഒരു കിലോമീറ്റര്‍ വരെ അടുത്തുള്ളവര്‍ അടിയന്തിരമായി മാറണം. ആലുവ നിവാസികളും മാറാന്‍ തയ്യാറാവണം. ഇക്കാര്യം ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ വെള്ളം ഉയരാനും നാശങ്ങള്‍ക്കും സാധ്യതയുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിനായി നാട്ടില്‍ ലഭ്യമായ എല്ലാ ബോട്ടുകളും ഉപയോഗിക്കാന്‍ പോവുകയാണ്. കഴിയുന്നവര്‍ മോട്ടോര്‍ ബോട്ടുകള്‍ നല്‍കണം. ബോട്ടുകളുടെ ഇന്ധനക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിച്ചു വരികയാണ്.

പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരോട് സംസാരിച്ചു. എല്ലാ പിന്തുണയും അവര്‍ അറിയിച്ചു. ചീഫ് സെക്രട്ടറിയും കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയും വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിച്ചു. NDRF കൂടുതല്‍ സേനയെ ഉടന്‍ അയക്കും. സംസ്ഥാനം ആവശ്യപ്പെടുന്ന കാര്യങ്ങള്‍, സൈനിക സഹായം അടക്കം അനുവദിക്കും. ഇതിനുപുറമെ സൈന്യത്തിന്റെ സ്‌പെഷ്യല്‍ ഫോഴ്സിനെ ഉടന്‍ വിന്യസിക്കും. ഇതിനായുള്ള പ്രവര്‍ത്തനം തുടങ്ങി. 10 ഹെലികോപ്റ്ററുകള്‍ ഇപ്പോള്‍ ഉണ്ട്. പത്തെണ്ണം കൂടി ഉടന്‍ എത്തും. 52 ടീമുകള്‍ ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നു. കൂടുതല്‍ ഉടന്‍ എത്തും. മറൈന്‍ മറൈന്‍ കമാന്‍ഡോസും
ഉടന്‍ എത്തും. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ടു കപ്പലുകള്‍ സഹായിക്കും. കോസ്റ്റ്ഗാര്ഡിന്റെ കൂടുതല്‍ വിഭാഗങ്ങള്‍ ഉടന്‍ എത്തും. ദുരിതബാധിത സ്ഥലങ്ങളില്‍, ഭക്ഷണ പാക്കറ്റുകളും കുടിവെള്ളവും നല്‍കും.

മുല്ലപ്പെരിയാര്‍ ജലനിരപ്പ് നിയന്ത്രിക്കാന്‍ പ്രത്യേക കമ്മിറ്റി നിയോഗിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ദുരിതാശ്വാസ സേവനം ജോലി ആയി പരിഗണിക്കും. പി എസ് സി അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ടവരെ കണ്ടെത്തി രക്ഷിക്കാന്‍ എല്ലാ ശ്രമവും നടത്തുന്നു. റാന്നി, ആറന്മുള, കോഴഞ്ചേരി പ്രത്യേകം ശ്രദ്ധ നല്‍കുന്നു. ഇപ്പോള്‍ മതിയായ വിദഗ്ധസംഘങ്ങള്‍ ഉണ്ട്. ആശങ്കയുടെ സാധ്യയില്ല. മൊബൈല്‍ സേവനങ്ങള്‍ നിലയ്ക്കാതിരിക്കാന്‍ കമ്പനികളുടെ യോഗം വിളിക്കും. അമിത ഭയപ്പാട് വേണ്ട. എന്നാല്‍ മുന്‍കരുതല്‍ വേണം. വെള്ളം എത്താന്‍ സാധ്യതയുണ്ട് എന്നു തോന്നിയാല്‍ മാറണം. കേന്ദ്രവും കേരളവും സഹകരിച്ചു നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍