UPDATES

ട്രെന്‍ഡിങ്ങ്

തിയേറ്ററില്‍ ഒപ്പമുണ്ടായിരുന്ന സ്ത്രീ പെണ്‍കുട്ടിയുടെ അമ്മ; എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു

ഏപ്രില്‍ 18നാണ് ക്രൂര സംഭവം നടന്നത്

സിനിമാ തിയേറ്ററില്‍ ബാലിക ലൈംഗിക അതിക്രമത്തിനിരയായത്‌ അമ്മയുടെ അറിവോടെ തന്നെയെന്ന് സ്ഥിരീകരണം. പ്രതിയെ പോലീസ് ചോദ്യം ചെയ്തതില്‍ നിന്നാണ് തിയേറ്ററില്‍ ഒപ്പമുണ്ടായിരുന്ന സ്ത്രീ പെണ്‍കുട്ടിയുടെ അമ്മയാണെന്ന് തിരിച്ചറിഞ്ഞതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏപ്രില്‍ 18നാണ് ക്രൂര സംഭവം നടന്നത്. തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയാണ് പ്രതി. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പട്ടാമ്പി രജിസ്‌ട്രേഷനിലുള്ള കാറിലാണ് ഇയാള്‍ ഇടപ്പാളിലുള്ള തിയറ്ററില്‍ എത്തിയത്.

മധ്യവയസ്സ് പ്രായമുള്ളയാള്‍ കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായും കുട്ടിയ്‌ക്കൊപ്പമുള്ള സ്ത്രീ ഇത് മനസിലാക്കിയതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ സ്ത്രീയുടെയും സ്വകാര്യ ഭാഗങ്ങളില്‍ ഇയാള്‍ സ്പര്‍ശിക്കുന്നുണ്ട്. രണ്ടരമണിക്കൂറോളം കുട്ടി ഇയാളുടെ ക്രൂരമായ പീഡനത്തിന് ഇരയായി.

ഇതിനിടെ കുട്ടി പീഡനത്തിനിരയായ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടും അത് പരിഗണിക്കാതിരുന്ന ചെങ്ങരംകുളം എസ്‌ഐ കെജി ബേബിയെ സസ്‌പെന്‍ഡ് ചെയ്തു. റേഞ്ച് ഐജിയുടെ നിര്‍ദ്ദേശപ്രകാരം മലപ്പുറം എസ്പിയാണ് നടപടിയെടുത്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍