UPDATES

സോഷ്യൽ വയർ

പ്രധാനമന്ത്രിയെ അവഹേളിച്ച് കുട്ടികളുടെ മുദ്രാവാക്യം, പാടില്ലെന്ന് തിരുത്തി പ്രിയങ്ക ഗാന്ധി/ വീഡിയോ

കുട്ടികളുടെ മുദ്രാവാക്യം വിളി അതിരുകടന്നതോടെയാണ് പ്രിയങ്ക ഇടപെട്ടതെന്ന് വ്യക്തമാക്കുന്നതായിരുന്നു പിന്നീട് പുറത്ത് വന്ന 40 സെക്കന്റ് നീണ്ട വീഡിയോ.

പ്രധാന മന്ത്രി നരേന്ദ്രമോദിക്കെതിരെ മുദ്യാവാക്യം വിളിച്ച കൂട്ടികളെ വിലക്കുന്ന പ്രിയങ്കാ ഗാന്ധി, കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ചർച്ച ചെയ്ത വിഷയങ്ങളിൽ ഒന്നായിരുന്നു ഇത്. കുട്ടികളുടെ മുദ്രാവാക്യം വിളികേട്ട് നിന്ന പ്രിയങ്ക ചിരിക്കുന്ന ദൃഷ്യങ്ങളാളാണ് ആദ്യം പുറത്ത് വന്നത്. എന്നാൽ ഇതിന് പിന്നാലെ കൂട്ടികളെ വിലക്കുന്ന തരത്തിലുള്ള അംഗവിക്ഷേപങ്ങൾ നടത്തുന്ന ചെറു വീഡിയോയും പ്രചരിച്ചു. കാവല്‍ക്കാരന്‍ കള്ളനെന്ന് കോടതിയും സമ്മതിച്ചുവെന്ന് രാഹുല്‍ പറയുകയും ഒടുവില്‍ അതിന്റെ പേരില്‍ കോടതിയില്‍ മാപ്പ് പറയേണ്ടിയും വന്ന സാഹചര്യത്തിലാണ് പ്രിയങ്കയുടെ നടപടിയെന്നായുന്നും ഇതിൽ ചേരി ഇതിനെ വിശേഷിപ്പിച്ചത്.

എന്നാൽ, കുട്ടികളുടെ മുദ്രാവാക്യം വിളി അതിരുകടന്നതോടെയാണ് പ്രിയങ്ക ഇടപെട്ടതെന്ന് വ്യക്തമാക്കുന്നതായിരുന്നു പിന്നീട് പുറത്ത് വന്ന 40 സെക്കന്റ് നീണ്ട വീഡിയോ. രാഹുലിന്റെ മണ്ഡലമായ അമേഠിയില്‍ പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധിക്ക് മുന്നിലെത്തിയ കുട്ടികള്‍ ചൗക്കിദാര്‍ ചോര്‍ഹേ എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചത്. മുദ്രാവാക്യം പതുക്കെ മോശം പരാമര്‍ശത്തിലേക്ക് നീങ്ങി. എന്നാൽ ഇത് ഇത്തരത്തിൽ മോശം വാക്കുകൾ ഉപയോഗിക്കരുത്, നല്ല പരാമർഷങ്ങൾ മാത്രമോ ഉപയോഗിക്കാവു എന്നു് പ്രിയങ്ക ഉപദേശിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

എന്നാൽ സംഭവത്തിൽ വിമർശനവുമായി ബിജെപി നേതാക്കള്‍ ഉൾപ്പെടെ രംഗത്തെത്തി. നിഷ്‌കളങ്കരായ കുട്ടികളെ കോണ്‍ഗ്രസ് മോശം കാര്യങ്ങളാണ് പഠിപ്പിക്കുന്നതെന്നായിരുന്നു പ്രധാന വിമർശനം. കേന്ദ്രമന്ത്രി സ്മൃതി ഇറാനി അടക്കമുള്ളവര്‍ ആദ്യ വീഡിയോ പുറത്ത് വന്നതിന് പിറകെ പ്രിയങ്കയ്‌ക്കെതിരെ രംഗത്തുവന്നു. ഇതിന് പിറകെയാണ് പ്രിയങ്കയുടെ ഇടപെടൽ വ്യക്തമാക്കുന്ന വീഡിയോ പുറത്ത് വന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍