UPDATES

സിനിമാ വാര്‍ത്തകള്‍

സോഷ്യല്‍ മീഡിയയിലും സ്ത്രീവിരുദ്ധത: പുലിവാല് പിടിച്ച് ചങ്ക്‌സ് സംവിധായകന്‍ ഒമര്‍ ലുലു

ഒമര്‍ ലുലുവിന്റെ ആദ്യ ചിത്രമായ ഹാപ്പി വെഡ്ഡിംഗ്‌സും ചങ്ക്‌സും സ്ത്രീ വിരുദ്ധമായ പരാമര്‍ശങ്ങളെ തുടര്‍ന്ന് വളരെയധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു

അടുത്തിടെ പുറത്തിറങ്ങിയ ചങ്ക്‌സ്, ഹാപ്പി വെഡ്ഡിംഗ്‌സ് എന്നീ സിനിമകളുടെ സംവിധായകന്‍ ഒമര്‍ ലുലു സ്ത്രീ വിരുദ്ധ പരമാര്‍ശം നടത്തി പുലിവാല് പിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. തന്റെ സിനിമയെ വിമര്‍ശിച്ച ഒരാളെ പിന്തുണച്ച് കമന്റിട്ട ഒരു പെണ്‍കുട്ടിയോട് അശ്ലീല രീതിയില്‍ സംസാരിച്ചതാണ് ഒമര്‍ ലുലുവിന് പണിയായത്. സോഷ്യല്‍ മീഡിയ അത് ഏറ്റെടുത്ത് ഒമര്‍ മാപ്പ് പറയണമെന്ന് ഒന്നടങ്കം ആവശ്യപ്പെട്ടതോടെ സംവിധായകന്‍ മാപ്പ് പറഞ്ഞ് തല്‍ക്കാലം തടിയൂരിയെന്ന് പറയാം.

ചങ്ക്‌സിന്റെ ഡിവിഡി റിലീസ് ചെയ്ത വിവരം ഫേസ്ബുക്കിലെ സിനിമ പാരഡൈസോ എന്ന ഗ്രൂപ്പില്‍ ഒമര്‍ ലുലു അറിയിച്ചതാണ് സംഭവത്തിന്റെ അടിസ്ഥാനം. ഇതിന് മനു വര്‍ഗ്ഗീസ് എന്ന വ്യക്തി ‘കറന്റ് കാശ് എങ്കിലും മുതല്‍ ആകുമോ? ഒരു പാല്‍ക്കുപ്പി നിഷ്‌കുവിന്റെ സംശയമാണ്’ എന്ന് കമന്റിടുകയും ചെയ്തു. അഭിരാമി ആമി എന്ന പെണ്‍കുട്ടി ‘പ്വളി’ എന്ന് ഇതിന് മറുപടിയും നല്‍കി. എന്നാല്‍ ‘അഭിരാമി ആമി ആരാ പൊളിച്ചത്?’ എന്ന ചോദ്യമാണ് ഒമര്‍ ലുലു ദ്വയാര്‍ത്ഥത്തില്‍ മറുപടിയായി ചോദിച്ചത്.

സംഭവം സ്ത്രീപക്ഷവാദികള്‍ ഏറ്റെടുത്തതോടെ ഇത് ഒമറിന്റെ കൈവിട്ട് പോകുകയും ചെയ്തു. ഒമര്‍ പോസ്റ്റ് ഉള്‍പ്പെടെ ഡിലീറ്റ് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിനോടകം തന്നെ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപിച്ച് കഴിഞ്ഞിരുന്നു. ഒമര്‍ ലുലുവിന്റെ ആദ്യ ചിത്രമായ ഹാപ്പി വെഡ്ഡിംഗ്‌സും ചങ്ക്‌സും സ്ത്രീ വിരുദ്ധമായ പരാമര്‍ശങ്ങളെ തുടര്‍ന്ന് വളരെയധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. അന്നും ഇത്തരത്തിലോ അല്ലെങ്കില്‍ ഇതിലും രൂക്ഷമായ ഭാഷയിലോ സോഷ്യല്‍ മീഡിയയില്‍ ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചതിന്റെ പേരിലും സംവിധായകന്‍ വിവാദം സൃഷ്ടിച്ചു. തന്റെ സിനിമകളിലെ സ്ത്രീ വിരുദ്ധതകള്‍ അംഗീകരിക്കാന്‍ സാധിക്കാത്തത് പാല്‍ക്കുപ്പികള്‍ക്കാണെന്നാണ് ഒമര്‍ ലുലു അന്ന് പറഞ്ഞത്. അതിന്റെ ചുവടുപിടിച്ചാണ് മനു വര്‍ഗ്ഗീസ് ഒരു പാല്‍ക്കുപ്പിയുടെ സംശയമാണ് എന്ന രീതിയില്‍ കമന്റും ഇട്ടത്.

അതേസമയം പുരുഷന്റെ ലൈംഗികാസക്തി ശമിപ്പിക്കാനുള്ള ഒരു ഭോഗവസ്തു മാത്രമാണ് സ്ത്രീ എന്നതാണ് ഇത്തരം സിനിമകളുടെ സംവിധായകരുടെ ചിന്തയെന്നതാണ് മുഖ്യമായും ഉയരുന്ന വിമര്‍ശനം. ഇതോടെ ഒമര്‍ മാപ്പ് പറയുക എന്ന ഹാഷ്ടാഗോടെ പ്രചരണവും ആരംഭിച്ചു. ‘പ്രമുഖ സംവിധായകന്‍ ഒമര്‍ തന്റെ സിനിമയുടെ ഡി.വി.ഡി റിലീസിന്റെ പ്രൊമോഷനായി ഒരു പോസ്റ്റ് സിനിമ പാരഡൈസ എന്ന ഗ്രുപ്പില്‍ ഇടുകയുണ്ടായി. പലരും പല അഭിപ്രായങ്ങള്‍ക്ക് കമന്റ് ആയി ചെയ്തിരുന്നു. അതില്‍ എനിക്ക് ഇഷ്ടപ്പെട്ട ഒരു കംമെന്റിന് ഞാന്‍ ‘Powli’ റിപ്ലൈ കൊടുക്കുക ഉണ്ടായി. ഉടന്‍ തന്നെ ഈ പ്രമുഖ സംവിധായകന്‍ ലൈംഗിക ദ്വയര്‍ത്ഥില്‍ ഒരു മറുപടി കമന്റ് ഇടുകയുണ്ടായി. ലൈംഗികചുവയോട് സ്ത്രീകളോട് അധിക്ഷേപിക്കുന്നത് ഒരു ക്രിമിനല്‍ കുറ്റമെന്ന് കാര്യം ഈ പ്രമുഖ സംവിധായകന്‍ അറിയുകയില്ലായിരിക്കും. ഒമര്‍ എന്ന സംവിധായകന്‍ പരസ്യമായി മാപ്പ് പറയാത്ത പക്ഷം നിയമപരമായി തന്നെ നീങ്ങുവാന്‍ തീരുമാനിച്ചു. നാളെ വേറെ ഒരു സ്ത്രീക്കും ഇത് പോലെയുള്ള അപമാനം നേരിടരുത്’. എന്നാണ് അഭിരാമി എന്ന ആ പെണ്‍കുട്ടി ഇതേക്കുറിച്ച് പ്രതികരിച്ചത്.

സംഗതി കൈവിട്ട് പോയെന്നായതോടെ ഒമര്‍ മാപ്പ് പറയുകയായിരുന്നു. അഭിരാമിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഒരു ഫേക്ക് ഐഡിയാണെന്നാണ് താന്‍ കരുതിയതെന്നും താന്‍ മാപ്പ് പറയുന്നുവെന്നുമാണ് ഇയാള്‍ പറയുന്നത്. ഒമര്‍ മാപ്പ് പറഞ്ഞെങ്കിലും നിയമനടപടികളുമായി മുന്നോട്ട് പോകുമോയില്ലേയെന്ന് അഭിരാമി വ്യക്തമാക്കിയിട്ടില്ല.

ഈ ഊളപ്പടത്തെക്കുറിച്ച് പൃഥ്വിരാജിനും ആഷിഖ് അബുവിനും വിമന്‍ കളക്ടീവിനും എന്താണ് പറയാനുള്ളത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍