UPDATES

ട്രെന്‍ഡിങ്ങ്

നമ്മളും ഇടപെടണം; എം ആര്‍ വാക്‌സിനേഷന്‍ ബോധവത്കരണത്തിന് സിനിമപ്രവര്‍ത്തകരെ ആഹ്വാനം ചെയ്ത് ആഷിഖ്

അതിഗുരുതരവും സങ്കീര്‍ണവുമാണ് സ്ഥിതിയെന്നിരിക്കെ ബോധവത്കരണം ശക്തിപ്പെടുത്തുകയാണ് ഏക വഴി

എം ആര്‍ വാക്‌സിനേഷന്‍ കാമ്പയിന്‍ കേരളത്തില്‍ പരാജയപ്പെടരുതെന്ന ആഹ്വാനവുമായി സംവിധായകന്‍ ആഷിഖ് അബു. ജനങ്ങളില്‍ വാക്‌സിനേഷന്‍ എടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരണം നടത്താന്‍ സിനിമ എന്ന ജനകീയ കലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തയ്യാറാകണമെന്നാണ് ആഷിഖ് തന്റെ ഫെയ്‌സ്ബുക്കിലൂടെ അഭ്യര്‍ത്ഥിക്കുന്നത്.

ആഷിഖ് അബു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്

പ്രിയപ്പെട്ട സഹപ്രവര്‍ത്തകരെ,
എം ആര്‍ വാക്‌സിനേഷന്‍ സംബന്ധിച്ച് നമ്മുടെ നാട്ടിലുള്ള പ്രതിസന്ധി ശ്രദ്ധയില്‍പെട്ടുകാണുമല്ലോ. സംസ്ഥാന ആരോഗ്യവകുപ്പും ഡോക്ടര്‍മാരും ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങള്‍ അതിശക്തമായ വെല്ലുവിളികള്‍ നേരിടുന്നതായി കണക്കുകള്‍ പറയുന്നു. അതിഗുരുതരവും സങ്കീര്‍ണവുമാണ് സ്ഥിതിയെന്നിരിക്കെ ബോധവത്കരണം ശക്തിപ്പെടുത്തുകയാണ് ഏക വഴി. സിനിമ എന്ന ജനപ്രിയ കല കൈകാര്യം ചെയ്യുന്നവര്‍ എന്ന നിലയില്‍, ഒരുപാട് കുഞ്ഞുങ്ങളുടെ ജീവിതം താറുമാറാകാനുള്ള സാധ്യത ബോധ്യപ്പെട്ടാല്‍ ദയവായി ഇടപെടുക !

യോഗിയോട് എന്തുപറയും? 59 ശതമാനത്തില്‍ കിതച്ച് സംസ്ഥാനത്തെ എം ആര്‍ വാക്സിനേഷന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍