UPDATES

സിനിമാ വാര്‍ത്തകള്‍

സുരക്ഷിത തൊഴിലിടം, എല്ലാവര്‍ക്കും! മലയാള സിനിമയില്‍ പുരോഗമന നീക്കവുമായി ആഷിഖ് അബുവും റിമയും

മലയാള സിനിമയിൽ ഇന്റേണൽ കംപ്ലൈന്റ്റ് കമ്മിറ്റി വേണം എന്ന ആവശ്യം ഡബ്ലിയു സി സി നേരത്തെ ഉന്നയിച്ചിരുന്നു

മീ ടൂ വിവാദങ്ങളും, സിനിമ മേഖലയിലെ ചൂഷണങ്ങളും ചർച്ചയായ പശ്ചാത്തലത്തിൽ തങ്ങൾ നിർമിക്കുന്ന എല്ലാ സിനിമകളിൽ ICC (Internal Complaint Committee) പ്രവർത്തിക്കുന്നതായിരിക്കുമെന്നു നടി റിമ കല്ലിങ്കൽ. റിമയുടെ ഭര്‍ത്താവും സംവിധായകനുമായ ആഷിഖ് അബുവും സന്തോഷ് കുരുവിളയും നേതൃത്വം നൽകുന്ന ഒ പി എം പ്രൊഡക്ഷന്സിന്റേത് ആണ്‌ പുരോഗമനപരമായ ഈ നീക്കം. റിമയുടെയും ആഷിഖിന്റെയും ഒ പി എം പ്രൊഡക്ഷന്‍സിന്റെയും ഫേസ്ബുക്ക് പേജുകളിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. മലയാള സിനിമയിൽ ഇന്റേണൽ കംപ്ലൈന്റ്റ് കമ്മിറ്റി വേണം എന്ന ആവശ്യം ഡബ്ലിയു സി സി നേരത്തെ ഉന്നയിച്ചിരുന്നു.

റിമയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം

ഞങ്ങൾ ഭാവിയിൽ നിർമ്മിക്കുന്ന സിനിമകളിൽ ICC (Internal Complaint Committee) പ്രവർത്തിക്കുന്നതായിരിക്കും. എല്ലാ വിധത്തിലുള്ള തൊഴിൽ ചൂഷണങ്ങളും വിശിഷ്യാ സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളും ചൂഷണങ്ങളും ഈ കമ്മറ്റിക്ക് മുൻപാകെ റിപ്പോർട്ട് ചെയ്യാം. സുരക്ഷിത തൊഴിലിടം, എല്ലാവർക്കും ! .

ഒപിഎം

നടി ആക്രമിക്കപ്പെട്ട കേസില്‍ താര സംഘടനയായ എംഎംഎംഎയില്‍ നിന്നും ഇരയായ നടിക്കും അവരെ പിന്തുണച്ച സഹപ്രവര്‍ത്തകര്‍ക്കും എതിരേ ഉണ്ടായകാര്യങ്ങള്‍ വെളിപ്പെടുത്തി ഡബ്ല്യുസിസി ഇന്നലെ നടത്തിയ പത്ര സമ്മേളനം വലിയ ചർച്ചയായിട്ടുണ്ട്. കേസില്‍ കുറ്റാരോപിതനായ ദിലീപിനെ എഎംഎംഎയിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ച സംഘടന ജനറല്‍ ബോഡിയോഗത്തിനുശേഷം നടന്ന കാര്യങ്ങളാണ് രേവതി, പദ്മപ്രിയ, പാര്‍വതി, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയത്.

പ്രസിഡന്റായ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ തങ്ങളെ മാത്രമല്ല, കേരളത്തിലെ ജനങ്ങളെ മുഴുവന്‍ കബളിപ്പിക്കുന്ന സംഭവങ്ങളാണ് നടന്നതെന്നാണ് നടിമാര്‍ വെളിപ്പെടുത്തിയത്.

ഒരു തെറി കേട്ടാല്‍ തല കുനിയ്ക്കാവുന്ന അത്രയോക്കെയെ ഉള്ളൂ ഇവന്മാരുടെ കാമവെറി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍