UPDATES

സിനിമാ വാര്‍ത്തകള്‍

കൊച്ചി മള്‍ട്ടിപ്‌ളക്‌സുകളില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ തുക നേടുന്ന മലയാള ചിത്രം; കായംകുളം കൊച്ചുണ്ണി ആദ്യ ദിന കളക്ഷൻ റിപ്പോട്ട്

നിവിന്‍ പോളി സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക കൂടിയാണിത്.

മലയാളത്തിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുക്കിയ ചിത്രം എന്ന വിശേഷണത്തോടെ തിയേറ്ററുകളില്‍ എത്തിയ കായംകുളം കൊച്ചുണ്ണി ആദ്യ ദിനം പിന്നിടുമ്പോൾ ഗംഭീര പ്രതികരണം ആണ് എല്ലാ റിലീസ് കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്. കൊച്ചി മള്‍ട്ടി പ്ലക്‌സുകളില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ തുക നേടുന്ന മലയാള ചിത്രമെന്ന ബഹുമതി ഇനി കൊച്ചുണ്ണിക്ക് സ്വന്തം. 5 കോടി 3 ലക്ഷം രൂപയാണ് ആദ്യദിനം ചിത്രം വാരിക്കൂട്ടിയത്. സിനിമയുടെ നിര്‍മ്മാതാക്കളായ ഗോകുലം മൂവിസ് ആണ് കലക്ഷന്‍ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

കേരളത്തില്‍ നിന്നും മാത്രമുള്ള കളക്ഷനാണിത്. നിവിന്‍ പോളി സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക കൂടിയാണിത്. നിവിന്റെ മുൻ ചിത്രം ജേക്കബിന്റെ സ്വർഗ്ഗ രാജ്യത്തിൻറെ റെക്കോഡ് ആണ് കൊച്ചുണ്ണി മറി കടന്നിരിക്കുന്നത്.

കൊച്ചി മള്‍ട്ടിപ്ലക്സില്‍ ആദ്യ ദിനത്തില്‍ 62 ഷോകളാണ് നടന്നത്. 19.12 ലക്ഷം രൂപയാണ് ചിത്രം നേടിയത്. തിരുവനന്തപുരത്തെ മള്‍ടിപ്ലക്സുകളില്‍ നിന്ന് 18.28 ലക്ഷം രൂപയുടെ കളക്ഷനാണ് ചിത്രം നേടിയത്. ആദ്യദിവസങ്ങളിലെ സ്വീകാര്യത തന്നെയാണ് തുടര്‍ന്നും ചിത്രത്തിന് ലഭിക്കുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റുകളെല്ലാം അഡ്വാന്‍സ് ബുക്കിങ്ങില്‍ നിറഞ്ഞു കഴിഞ്ഞു.

45 കോടിയുടെ ബജറ്റില്‍ തയ്യാറാക്കിയിട്ടുള്ള കായംകുളം കൊച്ചുണ്ണി 161 ദിവസം നീണ്ട ചിത്രീകരണത്തിന് ശേഷമാണ് വെള്ളിത്തിരയിലെത്തുന്നത്. 12 കോടിയുടെ സെറ്റായിരുന്നു ഇതിനായി ഒരുക്കിയത്.ഗോകുലം പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രം മലയാള സിനിമാ ചരിത്രത്തിലാദ്യമായി 351ല്‍ പരം തീയേറ്ററുകളിലായി 1700 പ്രദര്‍ശനങ്ങളാണ് ആദ്യം ദിവസം നടന്നത്.

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ നിവിൻ പോളി ആണ് കേന്ദ്ര കഥാപാത്രമായ കൊച്ചുണ്ണിയെ അവതരിപ്പിക്കുന്നത്. സൂപ്പർ താരം മോഹൻലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോബി- സഞ്ജയ് കൂട്ടുക്കെട്ടിന്റേത് ആണ് തിരക്കഥ. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീര്‍ കരമന, മണികണ്ഠന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.ചിത്രത്തിനായി ബിനോദ് പ്രധാന്‍ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു.

പ്രേക്ഷകരുടെ ഹൃദയം മോഷ്ടിച്ച ഇത്തിക്കരപക്കി; അതിഥി വേഷങ്ങളിൽ തുടരുന്ന ലാൽ മാജിക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍