UPDATES

സിനിമാ വാര്‍ത്തകള്‍

തലൈവരുടെ പേട്ട :പുതിയ പോസ്റ്റർ പുറത്തിറക്കി സംവിധായകൻ കാർത്തിക് സുബ്ബരാജ്

സൺ പിക്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.

രജനികാന്ത് കാർത്തിക് സുബ്ബരാജ്  ടീം ഒന്നിക്കുന്ന പേട്ടയുടെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. രജനി മാസ്സ് ലുക്കിൽ ഒരു ചർച്ചിനകത്ത് നടന്ന് വരുന്ന രീതിയിലുള്ളതായിരുന്നു ആദ്യ പോസ്റ്റർ എങ്കിൽ രജനിയും, സിമ്രാനും റൊമാന്റിക് ലുക്കിലുള്ളതാണ് പുതിയ പോസ്റ്റർ. സോഷ്യൽ മീഡിയയിലും നല്ല വരവേൽപ്പാണ് പോസ്റ്ററിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

വൻ താര നിരയിൽ ഒരുങ്ങുന്ന പേട്ടയിൽ നവാസുദ്ധീൻ സിദ്ധീക്കി, വിജയ് സേതുപതി, തൃഷ, ബോബി സിംഹ, സനന്ത്‌ റെഡ്‌ഡി, മേഘ ആകാശ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അഭിനയിക്കുന്നു. അനിരുദ്ധ് രവിചന്ദർ ആണ് പേട്ടയുടെ സംഗീത സംവിധാനം നിർവഹിക്കുക. ദളപതി രജനികാന്തും, മക്കൾ സെൽവൻ വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘പേട്ട’യ്ക്ക് സ്വന്തമാണ്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മലയാളി താരം മണികണ്ഠനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൺ പിക്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.

‘ജിഗർത്തണ്ട’ എന്ന ഒരൊറ്റ ചിത്രത്തിലൂടെ തന്നെ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട കാർത്തിക് സുബ്ബരാജ് തമിഴിലെ ഏറ്റവും ശ്രദ്ധേയനായ യുവ സംവിധായകരിൽ ഒരാൾ ആണ്. ഒരു യുവസംവിധായകനുമൊത്ത് സ്റ്റൈൽ മന്നൻ ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍