UPDATES

സിനിമ

ദുല്‍ഖറിനെ പോലെ കൈകഴുകാന്‍ ഞങ്ങള്‍ക്ക് പറ്റില്ല; മഞ്ജുവിന് എല്ലാ കാര്യത്തിലും ഒപ്പം നില്‍ക്കാന്‍ കഴിയണമെന്നില്ല-റിമ കല്ലിങ്കൽ

“അയ്യോ ബിനീഷിനോടൊന്നും എനിക്ക് ഒന്നും പറയാനില്ല. നമ്മൾ സംസാരിക്കുന്ന ആളുകൾക്ക് ഒരു മിനിമം ലെവൽ ഓഫ് സെന്സിറ്റിവിറ്റി വേണം”

ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിൽക്കണം എന്ന ഉറച്ച ബോധ്യത്തിൽ നിന്നുമാണ് ഡബ്ലിയു സി സി എന്ന സംഘടന ആരംഭിച്ചതെന്നും ദുൽഖർ സൽമാനെ പോലെയുള്ളവരെ പോലെ ഇരു ഭാഗത്തും നിൽക്കാൻ ഇല്ലെന്നു പറഞ്ഞു കൈ കഴുകാൻ തങ്ങൾക്കാകില്ലെന്നും നടി റിമ കല്ലിങ്കൽ. മാതൃഭൂമി ആഴ്ചപ്പതിപ്പിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് റിമയുടെ പ്രതികരണം.

“അവൾക്കൊപ്പം നിൽക്കണമെന്ന കൃത്യമായ ബോധത്തിലാണ് ഡബ്ലിയു സി സി എന്ന സംഘടന തുടങ്ങിയത്. ആരെയും ദ്രോഹിക്കാൻ അല്ല. പക്ഷെ ഒരാൾക്കൊപ്പം നിൽക്കുമ്പോൾ വേട്ടക്കാരായ മറ്റു പലരെയും എതിരെ നിൽക്കേണ്ടി വരും. ദുൽഖർ പറയുംപോലെ ഞാനാരുടെയും ഭാഗം എടുക്കില്ല, കാരണം ഒരാൾക്കൊപ്പം നിൽക്കുമ്പോൾ വേറൊരാൾക്ക് എതിരെ നിൽക്കേണ്ടി വരുമല്ലോ എന്ന് പറഞ്ഞ് മാറി നിൽക്കാൻ ഞങ്ങൾക്ക് കഴിയില്ല. കാരണത്തെ ഇത് ഞങ്ങളുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്, ദുൽഖറിനിങ്ങനെ പറഞ്ഞ് കൈ കഴുകാൻ പറ്റുമായിരിക്കും. പക്ഷെ ഞങ്ങൾക്കത് പറ്റില്ല. അതിനു കൂടെ നിൽക്കാൻ പലർക്കും ബുദ്ധിമുട്ടുണ്ടാകുമെന്ന് ഞങ്ങൾക്കറിയാം.” റിമ പറഞ്ഞു.

ചലച്ചിത്ര താരം ലക്ഷ്മി പ്രിയ ഡബ്ലിയു സി സി എന്ന സംഘടന രൂപീകർച്ചതിനെ കുറിച്ച് താൻ അടക്കമുള്ളവർക്ക് യാതൊരു അറിവും ഇല്ലെന്നു ഒരു പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവേ ആണ് റിമ യുവ താരം ദുൽഖർ സൽമാന്റെ നിലപാടിനെ പരസ്യമായി വിമർശിച്ച് രംഗത്ത് വന്നത്.

മാസങ്ങൾക്കു മുൻപ് ആണ് സി എൻ എൻ ന്യൂസ് 18 എന്‍റർടയിൻമെന്‍റ് എഡിറ്റർ രാജീവ് മസന്ദിന് നൽകിയ അഭിമുഖത്തിലായിരുന്നു നടി ആക്രമിക്കപ്പെട്ട സംഭവവും, ദിലീപിന്റ അറസ്റ്റും സംബന്ധിച്ച വിഷയത്തിൽ ദുൽഖർ ആദ്യമായി പ്രതികരിച്ചത്. താൻ അമ്മ എക്സിക്യുട്ടിവ് അംഗമല്ലെന്നും അതിനാൽ ദിലീപ് വിഷയത്തിൽ മറുപടി പറയേണ്ടതില്ലെന്നും ആയിരുന്നു താരത്തിന്റെ പ്രതികരണം.

ദിലീപ് വിവാദത്തിൽ അഭിപ്രായം ആരാഞ്ഞപ്പോൾ ആക്രമിക്കപ്പെട്ടവരെയും ഇരയാക്കപ്പെട്ടവരെയും കുട്ടിക്കാലം മുതൽക്കേ തനിക്ക് അറിയാമെന്നും ഈ വിഷയത്തിൽ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയില്ലെന്നുമായിരുന്നു ദുൽഖറിന്‍റെ പ്രതികരണം. അത്തരമൊരു കാര്യത്തിൽ അഭിപ്രായം പറയേണ്ടത് ഇവിടെയാണോ എന്ന് തനിക്ക് അറിയില്ലെന്നും ദുൽഖർ പറഞ്ഞു.

നടി മഞ്ജു വാര്യർ ഇപ്പോഴും ആക്രമിക്കപ്പെട്ട നടിയോടൊപ്പം ഉണ്ടോ എന്ന ചോദ്യത്തിന് റിമ ഇങ്ങനെ മറുപടി പറഞ്ഞു. “അവളോടൊപ്പം എന്ന നിലപാടിനൊപ്പം അവരും ഉണ്ട്. പക്ഷെ ഡബ്ലിയു സി സി എന്ന സംഘടന ഒരുപാട് കാര്യങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. സിനിമ മേഖലയിലെ സ്ത്രീ വിരുദ്ധതയാണ് ചോദ്യം ചെയ്യുന്നത്. അപ്പോൾ വലിയൊരു പവർ സ്ട്രക്ച്ചറിനെയാണ് എതിർക്കേണ്ടി വരുന്നത്. പലർക്കുമെതിരെ നിൽക്കേണ്ടി വരും. അപ്പോൾ അതിന്റെ ഭാഗമാകാൻ അവർക്കു താൽപ്പര്യമില്ലായിരിക്കും.”.

റിമയുടെ മീൻ പൊരിച്ച പരാമർശത്തെ കുറിച്ചുള്ള സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ഫേസ്ബുക് കുറിപ്പിനെ കുറിച്ച് ആരാഞ്ഞപ്പോൾ അവർ ഇങ്ങനെ പ്രതികരിച്ചു. “അയ്യോ ബിനീഷിനോടൊന്നും എനിക്ക് ഒന്നും പറയാനില്ല. നമ്മൾ സംസാരിക്കുന്ന ആളുകൾക്ക് ഒരു മിനിമം ലെവൽ ഓഫ് സെന്സിറ്റിവിറ്റി വേണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്”.

റിമ കല്ലിങ്ങല്‍, നിങ്ങളുടെ നിലപാടുകള്‍ക്ക് ഞങ്ങള്‍ കയ്യടിക്കുന്നു

മാപ്പ് പറയാന്‍ ആവശ്യപ്പെടുന്നവരോട് ഒന്നേ പറയാനുള്ളു ‘ഗോ ടു ഹെല്‍’: റിമ

നല്ലനടപ്പിന്റെ അമ്മ ചട്ടുകങ്ങളല്ല മലയാള സിനിമയിലെ ഈ ‘ബ്യൂട്ടിഫുൾ ഹ്യൂമൻ ബീയിങ്സ്’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍