UPDATES

സിനിമാ വാര്‍ത്തകള്‍

ട്രാൻസ്ജെൻഡറായി വിജയ് സേതുപതി; ഒപ്പം ഫഹദ് ഫാസിലും: ആകാംക്ഷയോടെ സിനിമ പ്രേമികൾ

ചിത്രം ഈ വർഷം തിയ്യേറ്ററുകളിലെത്തും.

വിജയ് സേതുപതിക്ക് തമിഴ് ആരാധകർ നൽകിയ വിശേഷണമാണ് ‘മക്കൾ സെൽവൻ’ ചുരുങ്ങിയ സമയം കൊണ്ട് ചെയ്ത വേഷങ്ങളെല്ലാം തന്നെ വ്യത്യസ്തമായിരുന്നു. അതു തന്നെയാണ് മക്കള്‍ സെല്‍വന്‍ എന്നു ആരാധകര്‍ ഓമനപ്പേരിട്ടു വിളിക്കുന്നത്.

വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രമാണ് ആരണ്യ കാണ്ഡം’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടിയ ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്യുന്ന ‘ സൂപ്പർ ഡീലക്സ്’. ചിത്രത്തിൽ ഒരു ട്രാൻസ്‌ജെൻഡർ കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും സൂപ്പർ ഡീലക്‌സിനുണ്ട്.

വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന സൂപ്പർ ഡീലക്സ് എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സിനിമ പ്രേമികൾ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. വിജയ് സേതുപതിയുടെ ഏറ്റവും പുതിയ മേക് ഓവർ കാണാൻ ആരാധകർ ആവേശത്തോടെ കാത്തിരിക്കയാണ്.

ഫഹദ് ഫാസിലിന് പുറമെ രമ്യ കൃഷ്ണൻ, മിസ്കിൻ എന്നിവരാണ് മറ്റുതാരങ്ങൾ. സമാന്ത നായികയാകുന്നു. സംഗീതം യുവൻ ശങ്കർ രാജ. ചിത്രം ഈ വർഷം തിയ്യേറ്ററുകളിലെത്തും.

“റൊമ്പ ദൂരം പോയിട്ടയാ റാം…”; “ഉന്നെ എങ്കൈ വിട്ടയോ അങ്ക താന്‍ നിക്കറേന്‍…”; ഇതിലുണ്ട് 96

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍