UPDATES

സിനിമാ വാര്‍ത്തകള്‍

മീ ടൂ മൂവ്‌മെന്റിനെ കുറിച്ചുള്ള മോഹൻലാലിൻറെ അഭിപ്രായം കാപട്യം നിറഞ്ഞത്: സന്ധ്യ മേനോൻ

സിനിമ ലോകത്ത് ഏറെ വിവാദമായ മീ ടൂ മൂവ്‌മെന്റിനെ കുറിച്ച് മോഹൻലാൽ കഴിഞ്ഞ ദിവസം ചില പ്രതികരണങ്ങൾ നടത്തിയിരുന്നു

മീ ടൂ മൂവ്‌മെന്റിനെ കുറിച്ചുള്ള നടൻ മോഹൻലാലിന്റെ അഭിപ്രായ പ്രകടനം നിരുത്തരവാദിത്തപരവും, കാപട്യം നിറഞ്ഞതുമാണെന്ന് എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ സന്ധ്യ മേനോൻ. ട്വിറ്ററിൽ ആണ് സന്ധ്യ സൂപ്പർ താരത്തിനെതിരെ അഭിപ്രായ പ്രകടനവുമായി രംഗത്ത് വന്നത്. ബോളിവുഡ് താരം ആമിർ ഖാനെ പോലെയുള്ളവർ ചില മാതൃകകൾ ഇത്തരക്കാർക്കായി സൃഷ്ട്ടിച്ചു വെച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

സിനിമ ലോകത്ത് ഏറെ വിവാദമായ മീ ടൂ മൂവ്‌മെന്റിനെ കുറിച്ച് മോഹൻലാൽ കഴിഞ്ഞ ദിവസം ചില പ്രതികരണങ്ങൾ നടത്തിയിരുന്നു. “അനുഭവിക്കാത്ത കാര്യങ്ങളെ കുറിച്ച് എങ്ങനെ പറയും, അത്തരത്തിൽ ഒരഭിപ്രായ പ്രകടനം നടത്തുന്നത് ശരിയല്ല” മോഹൻലാൽ പറഞ്ഞു. തുടർന്ന് മീ ടുവിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറിയ താരം പുരുഷന്മാർക്കും ഒരു മീ ടൂ ആവാം എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു. ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ലാൽ പ്രതികരിച്ചത്.

 

മീ ടൂ പോലെ സമകാലീക ലോകത്ത് ഏറ്റവും ശ്രദ്ധേയമായ ഒരു മുന്നേറ്റത്തെ കുറിച്ചുള്ള ചോദ്യത്തിന് മോഹൻലാലിൻറെ ഒഴപ്പൻ മറുപടി നവമാധ്യമങ്ങളിൽ വലിയ വിമർശനം വിളിച്ചു വരുത്തിയിരുന്നു.

അതെ സമയം “മീ ടൂ താത്കാലിക പ്രതിഭാസമാണ്. അതിനെ ഒരു മൂവ്‌മെന്റ് എന്ന് വിളിച്ചുകൂടാ. അത് ഫാഷനായി മാറി കൊണ്ടിരിക്കുകയാണ്. അത് അല്‍പകാലം തുടരും. പിന്നീട് അവസാനിക്കും. മലയാള സിനിമയ്ക്ക് അത് മൂലം ദോഷമുണ്ടാവുകയില്ല.” എന്ന് മോഹൻലാൽ പ്രതികരിച്ചതായി മാതൃഭൂമി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തിരുന്നു.

മലയാളത്തില്‍ നിന്നും ഒട്ടേറെപ്പേര്‍ മീ ടൂ കാമ്പയിന്റെ ഭാഗമായിരുന്നു. മുകേഷ്, അലന്‍സിയര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരേയും ലൈംഗികാരോപണങ്ങള്‍ ഉയർന്നിരുന്നു.

നേരത്തെ സന്ധ്യാ മേനോൻ ടൈംസ് ഓഫ് ഇന്ത്യ ദിനപ്പത്രത്തിന്‍റെ ഹൈദരാബാദിലെ മുതിർന്ന മാധ്യമപ്രവർത്തകനായ കെആർ ശ്രീനിവാസ് തന്നോട് അപമര്യാദയായി പെരുമാറി എന്ന് തുറന്നു പറഞ്ഞു കൊണ്ട് മീ ടൂ ക്യാമ്പയിന്റെ ഭാഗമായിരുന്നു, കാറിൽ ലിഫ്റ്റ് നൽകിയതിന് ശേഷം ശ്രീനിവാസ് തന്നെ കയറിപ്പിടിച്ചെന്നാണ് സന്ധ്യ ട്വിറ്ററിൽ കുറിച്ചത്. ലൈംഗികാതിക്രമങ്ങൾക്കെതിരായ പരാതികൾ നൽകാനുള്ള സ്ഥാപനത്തിലെ കമ്മിറ്റിക്ക് പരാതി കൊടുത്തെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ‘ശ്രീനിയെ വർഷങ്ങളായി തനിക്കറിയാമെന്നും അദ്ദേഹം അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല’ എന്നുമായിരുന്നു കമ്മിറ്റിയുടെ അധ്യക്ഷ ചുമതല വഹിച്ചിരുന്ന സ്ത്രീയുടെ പ്രതികരണമെന്നും സന്ധ്യ എഴുതിയിരുന്നു.

മോഹന്‍ലാലിനെ പേര് വിളിച്ചതിന് തെറി പറഞ്ഞവരാണ് നടിമാരെ നടിമാരെന്നല്ലാതെ വേറെന്ത് വിളിക്കണമെന്ന് ചോദിക്കുന്നത്

കെപിഎസി ലളിതയോടാണ്; ദിലീപ് മാന്യനാകുമ്പോള്‍ അടൂര്‍ ഭാസിയെങ്ങനെ ക്രൂരനാകും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍