UPDATES

സിനിമാ വാര്‍ത്തകള്‍

ഹൈക്കോടതി വിധി: ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ വിലക്കിയ എസ് ദുര്‍ഗയ്ക്ക് ഐഎഫ്എഫ്‌ഐയുടെ ക്ഷണം

ഫെസ്റ്റിവല്‍ ഡയറക്ടര്‍ സുനില്‍ ടണ്ടന്‍ ഇക്കാര്യം അറിയിച്ച് സനലിന് ഇ മെയില്‍ അയച്ചു. ഭരണഘടനയെക്കുറിച്ച് ഓര്‍മ്മിപ്പിച്ച ഇന്ത്യന്‍ ജുഡീഷ്യറിക്ക് നന്ദി എന്ന് സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ (ഐ) പ്രദര്‍ശിപ്പിക്കുന്നതിനായി സെന്‍സര്‍ കോപ്പി അയയ്ക്കാന്‍ എസ് ദുര്‍ഗയുടെ (സെക്‌സി ദുര്‍ഗ) സംവിധായകന്‍ സനനല്‍കുമാര്‍ ശശിധരന് ഐഎഫ്എഫ്‌ഐ അധികൃതരുടെ ക്ഷണം. ഫെസ്റ്റിവല്‍ ഡയറക്ടര്‍ സുനില്‍ ടണ്ടന്‍ ഇക്കാര്യം അറിയിച്ച് സനലിന് ഇ മെയില്‍ അയച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് സനല്‍കുമാര്‍ ശശിധരന്‍ ഇക്കാര്യം അറിയിച്ചത്. ഭരണഘടനയെക്കുറിച്ച് ഓര്‍മ്മിപ്പിച്ച ഇന്ത്യന്‍ ജുഡീഷ്യറിക്ക് നന്ദി എന്ന് സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സനല്‍കുമാര്‍ ശശിധരന്റെ മലയാളചിത്രം എസ് ദുര്‍ഗും രവി ജാദവിന്റെ മറാത്തി ചിത്രം നൂഡും ഐഎഫ്എഫ്‌ഐയില്‍ നിന്ന് ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി വലിയ വിവാദമാവുകയും പ്രതിഷേധമുയര്‍ത്തുകയും ചെയ്തിരുന്നു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇന്ത്യന്‍ പനോരമ ജൂറി തിരഞ്ഞെടുത്ത രണ്ട് ചിത്രങ്ങളും ഫെസ്റ്റിവലില്‍ നിന്ന് ഒഴിവാക്കിയത്. തുടര്‍ന്ന് സനല്‍ കേരള ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയുമായിരുന്നു. ഈ രണ്ട് ചിത്രങ്ങളും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ജൂറി ചെയര്‍മാന്‍ ആയിരുന്ന സംവിധായകന്‍ സുജോയ് ഘോഷ് അടക്കമുള്ളവര്‍ ജൂറി വിട്ടിരുന്നു. 21ന് തുടങ്ങിയ ഐഎഫ്എഫ്‌ഐ 28നാണ് സമാപിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍