UPDATES

ട്രെന്‍ഡിങ്ങ്

മുല മറച്ച് പിടിക്കുന്ന യാഥാസ്ഥിതികത്വത്തില്‍ നിന്ന് എന്റെ കേരളം എന്നാണ് രക്ഷപ്പെടുക? ജയശ്രീ മിശ്ര ചോദിക്കുന്നു

മുലയുടെ പ്രധാന ധര്‍മ്മം മുലയൂട്ടുക എന്നതാണെന്ന് എന്തുകൊണ്ടാണ് ആളുകള്‍ മറക്കുന്നത്? എന്റെ സ്വന്തം നാടായ കേരളം എന്നാണ് ഈ യാഥാസ്ഥിതികത്വത്തില്‍ നിന്ന് രക്ഷപ്പെടുക?”

മാതൃഭൂമിയുടെ വനിതാ പ്രസിദ്ധീകരണമായ ഗൃഹലക്ഷ്മിയുടെ കവര്‍ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ജിലു ജോസഫ് എന്ന് മോഡല്‍ മറച്ചുവയ്ക്കാതെ കുട്ടിയെ മുലയൂട്ടുന്ന ചിത്രമാണ് വലയി തോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. തുറിച്ച് നോക്കരുത്, ഞങ്ങള്‍ക്ക് മുലയൂട്ടണം – കേരളത്തിലെ അമ്മമാര്‍ പറയുന്നു എന്ന് പറഞ്ഞുകൊണ്ട് ഒരു പ്രചാരണ കാംപെയിന് തന്നെ ഗൃഹലക്ഷ്മി തുടക്കം കുറിച്ചിരുന്നു. സമ്മിശ്ര പ്രതികരണങ്ങളാണ് ഗൃഹലക്ഷ്മിയുടെ കവര്‍ ഫോട്ടോയുമായി ബന്ധപ്പെട്ട് വരുന്നത്. അനുകൂലിച്ചും എതിര്‍ത്തും നിരവധി പ്രതികരണങ്ങള്‍ വരുന്നു. ഇതിനിടയിലാണ് മലയാളിയായ ഇന്ത്യന്‍ ഇംഗ്ലീഷ് നോവലിസ്റ്റ് ജയശ്രീ മിശ്ര ഗൃഹലക്ഷ്മിയുടെ കവര്‍ ഫോട്ടോയെ പിന്തുണച്ചും മാതൃഭൂമിയെ അഭിനന്ദിച്ചും ട്വിറ്ററില്‍ രംഗത്തെത്തിയത്.

“ഇതൊരു ചര്‍ച്ചയാക്കി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ മാതൃഭൂമിക്ക് അഭിനന്ദനങ്ങള്‍. മുലയുടെ പ്രധാന ധര്‍മ്മം മുലയൂട്ടുക എന്നതാണെന്ന് എന്തുകൊണ്ടാണ് ആളുകള്‍ മറക്കുന്നത്? എന്റെ സ്വന്തം നാടായ കേരളം എന്നാണ് ഈ യാഥാസ്ഥിതികത്വത്തില്‍ നിന്ന് രക്ഷപ്പെടുക?” – ജയശ്രീ മിശ്ര ചോദിക്കുന്നു. കേരളത്തിന്റെ ഈ മനോഭാവം തന്നെ അദ്ഭുതപ്പെടുത്തുന്നില്ലെന്നും സാക്ഷരതയേയും സാമൂഹ്യാവബോധത്തേയും കുറിച്ചുള്ള അവകാശവാദങ്ങള്‍ക്കിടയിലും കേരളം ഇങ്ങനെയൊക്കെ തന്നെയാണെന്നും ജയശ്രീ മിശ്ര ട്വീറ്റില്‍ കുറിച്ചിരിക്കുന്നു. തകഴി ശിവശങ്കര പിള്ളയുടെ അനന്തരവന്റെ മകളാണ് ജയശ്രീ മിശ്ര.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍