UPDATES

സിനിമാ വാര്‍ത്തകള്‍

കേരളത്തില്‍ ‘ലവ് ജിഹാദി’ന്റെ തുടക്കം മാധവിക്കുട്ടിയുടെ മതംമാറ്റം: ആമി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കേരള പൊതുസമൂഹം ഇന്ന് നേരിടുന്ന വലിയ പ്രശ്‌നമാണ് ലവ് ജിഹാദ് എന്നും ഹര്‍ജിക്കാരന് അഭിപ്രായമുണ്ട്. ഈ ലവ് ജിഹാദിനെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ് ആമി എന്ന സിനിമ.

മഞ്ജു വാര്യര്‍ മാധവിക്കുട്ടിയെ അവതരിപ്പിക്കുന്ന, കമലിന്റെ ആമി സിനിമ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ചിത്രം ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. ഹൈക്കോടതി അഭിഭാഷകന്‍ കെപി രാമചന്ദ്രന്‍ ഇടപ്പള്ളിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് സെന്‍സര്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കണമെന്നും മാധവിക്കുട്ടി എന്ന കമല ദാസിന്റെ ജീവിതം ശരിയായ രീതിയിലാണോ ചിത്രീകരിച്ചിരിക്കുന്നതെന്ന് സെന്‍സര്‍ ബോര്‍ഡ് പരിശോധിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. കേരളത്തില്‍ ലവ് ജിഹാദ് തുടങ്ങിയത് മാധവിക്കുട്ടിയുടെ മതം മാറ്റത്തോടെയാണെന്ന് ഹര്‍ജിക്കാരന്‍ അഭിപ്രായപ്പെടുന്നു.

കേരള പൊതുസമൂഹം ഇന്ന് നേരിടുന്ന വലിയ പ്രശ്‌നമാണ് ലവ് ജിഹാദ് എന്നും ഹര്‍ജിക്കാരന് അഭിപ്രായമുണ്ട്. ഈ ലവ് ജിഹാദിനെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ് ആമി എന്ന സിനിമ. കമല ദാസിന്റെ (കമല സുരയ്യ) ജീവചരിത്രമായ ലവ് ക്വീന്‍ ഓഫ് മലബാര്‍ എന്ന പുസ്തകത്തില്‍ അവര്‍ക്ക് ഇസ്ലാം മതത്തില്‍ വിശ്വാസം നഷ്ടപ്പെട്ടിരുന്നതായി പറയുന്നുണ്ടെന്നും ഹര്‍ജിക്കാരന്‍ അവകാശപ്പെടുന്നു. തന്നെ മതം മാറ്റിയതിന് ഉത്തരവാദിയായ മനുഷ്യന് 10 ലക്ഷം രൂപ പ്രതിഫലം കിട്ടിയതായി അറിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇയാളെ ന്യായീകരിക്കുകയാണ് ആമി സിനിമ ചെയ്യുന്നതെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

ഹര്‍ജിയുടെ പകര്‍പ്പ്:

മഞ്ജു വാര്യര്‍/അഭിമുഖം; ‘എന്റെ കഥ’യിലെ മാധവിക്കുട്ടിയല്ല, ‘എന്റെ കഥ’യെഴുതിയ മാധവിക്കുട്ടിയാണ് ആമി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍