UPDATES

വൈറല്‍

തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് മതമെങ്കില്‍ അതു പോട്ടെ: മാമുക്കോയ

“അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് എന്‍റെ മതമെങ്കില്‍ ആ മതത്തില്‍ ഞാനില്ല. അങ്ങനെയൊരു തല്ലിപ്പൊളി മതത്തില്‍ ഞാന്‍ വിശ്വസിക്കുന്നുമില്ല. എനിക്ക് എന്‍റെതായ ഉറച്ച അഭിപ്രായവും വിശ്വാസവും ഉണ്ട്. ഞാനും എന്നെ സൃഷ്ടിച്ചവനുമായുള്ള ബന്ധം മാത്രമാണ് എന്‍റെ വിശ്വാസവും മതവുമൊക്കെ”

ഇതുവരെ വര്‍ഗീയത പറഞ്ഞുനടന്നവരൊക്കെ ഇപ്പോള്‍ ഐക്യത്തെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കുകയാന്ന് നടന്‍ മാമുക്കോയ. ആര്‍ക്കും ഒരു അഭിപ്രായവും പറയാന്‍ പറ്റാത്ത കാലമാണിത്. ഒരാള്‍ക്ക് പറയാനുള്ളത് മറ്റൊരാള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ ഉടനെ കൊല്ലുകയാണെന്നും മാമുക്കോയ പറയുന്നു. സമകാലിക മലയാളം വാരികയുടെ സാമൂഹ്യസേവന പുരസ്കാരം വിപി സുഹറക്ക് നല്‍കുന്ന പരിപാടിയിലാണ് തന്റെ അഭിപ്രായങ്ങള്‍ അദ്ദേഹം തുറന്നുപറഞ്ഞത്. മതമൗലിക വാദികള്‍ക്കെതിരെയും സാമൂഹിക അസമത്വം സൃഷ്ടിക്കുന്നവര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. മതവിമര്‍ശനം നടത്തുന്നവരെ അസഹിഷ്ണുതയോടെ നേരിടുന്ന രീതികളേയും അശാസ്ത്രീയമായ മതകാഴ്ചപ്പാടുകളേയും മാമുക്കോയ ചോദ്യം ചെയ്തു. ചേകന്നൂര്‍ മൗലവിയെ കൊന്നത് അദ്ദേഹം ആരേയും ഉപദ്രവിച്ചിട്ടും കൊന്നിട്ടുമല്ലെന്നും ആശയങ്ങള്‍ തുറന്നുപറഞ്ഞിട്ടാണെന്നും ചൂണ്ടിക്കാട്ടിയ മാമുക്കോയ, അന്നത്തേതിനേക്കാള്‍ മോശമാണ് ഇപ്പോള്‍ കേരളത്തിലെ അവസ്ഥ എന്നും അഭിപ്രായപ്പെടുന്നു.

ഉള്ളിലുള്ളത് തുറന്നുപറയാനാവില്ല. അങ്ങനെ പറഞ്ഞതിനാണ് നിലമ്പൂര്‍ ആയിഷയും വിപി സുഹറയുമൊക്കെ കുടുംബത്തിലും സമുദായത്തിലും നിരവധി പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നത്. നബിയുടെ മുടിയുമായി നടന്ന ആളുകളേയും മുടി മുക്കിയ വെള്ളം കുടിച്ചാല്‍ രോഗം മാറുമെന്ന് പ്രചരിപ്പിച്ചവരേയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “എന്‍റെ അഭിപ്രായം ഞാന്‍ പറയണം. അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് എന്‍റെ മതമെങ്കില്‍ ആ മതത്തില്‍ ഞാനില്ല. അങ്ങനെയൊരു തല്ലിപ്പൊളി മതത്തില്‍ ഞാന്‍ വിശ്വസിക്കുന്നുമില്ല. എനിക്ക് എന്‍റെതായ ഉറച്ച അഭിപ്രായവും വിശ്വാസവും ഉണ്ട്. ഞാനും എന്നെ സൃഷ്ടിച്ചവനുമായുള്ള ബന്ധം മാത്രമാണ് എന്‍റെ വിശ്വാസവും മതവുമൊക്കെ” – മാമുക്കോയ തുറന്നടിച്ചു. പണ്ട് ഫോട്ടോ എന്ന് പറയുന്നത് കേരളത്തിലെ മുസ്ലീങ്ങളില്‍ പലര്‍ക്കും ഹറാമായിരുന്നു എന്നും ഹജിന് പോകാന്‍ പാസ്‌പോര്‍ട്ട് വേണ്ടതിനാലും അതിന് ഫോട്ടോ വേണമെന്നുള്ളതുകൊണ്ടുമാണ് അത് പിന്നീട് ഹലാലായി മാറിയതെന്നും മാമുക്കോയ നര്‍മ്മം നിറച്ച് പറയുന്നു. വലിയ വലിയ തങ്ങള്‍മാര്‍ മേക്ക് അപ്പൊക്കെ ഇട്ട് ടിവി ചര്‍ച്ചയ്ക്ക് പോകുന്നതിനെ കളിയാക്കുന്ന മാമുക്കോയ, മതപരമായ കാരണങ്ങളാല്‍ സാഹിത്യകാരന്മാരും ബുദ്ധിജീവികളും ഒതുങ്ങിയിട്ടുള്ളതായും നിരീക്ഷിക്കുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍