UPDATES

ട്രെന്‍ഡിങ്ങ്

പെരിയാര്‍ പ്രതിമയല്ല, പ്രത്യയശാസ്ത്രമെന്ന് സത്യരാജ്; തകര്‍ക്കാന്‍ ധൈര്യമുള്ള ബിജെപിക്കാര്‍ വാ എന്ന് ഖുശ്ബു

സമയവും സ്ഥലവും പറഞ്ഞാല്‍ നിങ്ങളുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ പെരിയാറിന്റെ അനുയായികള്‍ തയ്യാറാണ്. എച്ച് രാജ മാപ്പ് പറഞ്ഞേ പറ്റൂ. തമിഴ്‌നാട് സര്‍ക്കാര്‍ രാജക്കെതിരെ നിയമനടപടി സ്വീകരിക്കണം” – സത്യരാജ് പറയുന്നു.

പെരിയാര്‍ മരിച്ചുപോയ വെറുമൊരു മനുഷ്യനല്ലെന്നും ഒരു പ്രത്യയശാസ്ത്രമാണെന്നും നടന്‍ സത്യരാജ്. പെരിയാര്‍ മരിച്ചുപോയ വെറുമൊരു മനുഷ്യനല്ലെന്നും ഒരു പ്രത്യയശാസ്ത്രമാണെന്നും നടന്‍ സത്യരാജ്. ത്രിപുരയിലെ ലെനിന്‍ പ്രതിമ തകര്‍ത്ത തങ്ങള്‍ ബിജെപിക്കാര്‍ ഇനി തകര്‍ക്കാന്‍ പോകുന്നത് തമിഴ്‌നാട്ടിലെ പെരിയാറിന്റെ പ്രതിമകളാണെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ കഴിഞ്ഞ ദിവസം പറഞ്ഞതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സത്യരാജ് ബിജെപിക്കെതിരെ രംഗത്തെത്തിയത്.

“ത്രിപുരയില്‍ സഖാവ് ലെനിന്റെ പ്രതിമ തകര്‍ത്ത നടപടിയെ ഞാന്‍ അപലപിക്കുന്നു. പെരിയാറിന്റെ പ്രതിമകള്‍ തകര്‍ക്കുമെന്ന് പറഞ്ഞ എച്ച് രാജയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. പെരിയാര്‍ ഒരു പ്രതിമയല്ല, ഒരു ശരീരമല്ല, ചോരയും മാംസവും എല്ലുകളും കൊണ്ട് നിര്‍മ്മിക്കപ്പെട്ട വെറുമൊരു മനുഷ്യനല്ല. പെരിയാര്‍ ഒരു തത്വചിന്തയാണ്. പെരിയാര്‍ തൊഴിലാളി വര്‍ഗത്തിന്റെ, സത്രീകളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പിറവി കൊണ്ട, അന്ധവിശ്വാസങ്ങളേയും അനാചരങ്ങളേയും നിര്‍മ്മാര്‍ജ്ജനം ചെയ്യാനായി ഉണ്ടായ പ്രത്യയശാസ്ത്രമാണ്. പെരിയാര്‍ ഒരു പ്രതിമയായല്ല നില്‍ക്കുന്നത്. ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുകയാണ് അദ്ദേഹം. നിങ്ങളുടെ ഒരു അധികാരവും പദവിയും സൈന്യവും ഉപയോഗിച്ച് പെരിയാറിനെ ഞങ്ങളുടെ ഹൃദയത്തില്‍ നിന്ന് നീക്കാനാവില്ല. സമയവും സ്ഥലവും പറഞ്ഞാല്‍ നിങ്ങളുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ പെരിയാറിന്റെ അനുയായികള്‍ തയ്യാറാണ്. എച്ച് രാജ മാപ്പ് പറഞ്ഞേ പറ്റൂ. തമിഴ്‌നാട് സര്‍ക്കാര്‍ രാജക്കെതിരെ നിയമനടപടി സ്വീകരിക്കണം” – സത്യരാജ് പറയുന്നു.

ജ്ഞാന രാജശേഖരന്‍ സംവിധാനം ചെയ്ത പെരിയാര്‍ എന്ന സിനിമയില്‍ പെരിയാര്‍ ഇവി രാമസ്വാമിയെ അവതരിപ്പിച്ചത് സത്യരാജ് ആയിരുന്നു. ഇതേ സിനിമയില്‍ പെരിയാറുടെ സഹപ്രവര്‍ത്തകയും രണ്ടാം ഭാര്യയുമായ മണിയമ്മയുടെ വേഷത്തിലെത്തിയ നടി ഖുശ്ബുവും ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ഈ വൃത്തികെട്ട ‘ഈച്ച രാജ’യെ പുറത്താക്കാന്‍ ബിജെപിക്ക് ധൈര്യമുണ്ടോ എന്ന് നോക്കട്ടെ എന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് കൂടിയായ ഖുശ്ബു പറഞ്ഞു. ഞാന്‍ അവിടെയുണ്ടാകും. എന്നെയും എന്നെ പോലുള്ള നിരവധി പേരെയും മറികടന്ന് പെരിയാറിന്റെ പ്രതിമ തകര്‍ക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ എന്ന് നോക്കട്ടെ. നിങ്ങളുടെ നിഴലിന് പോലും പെരിയാറിനെ തൊടാനാകില്ല – ഖുശ്ബു പറഞ്ഞു.

നട്ടെല്ലില്ലാത്ത എഐഎഡിഎംകെ സര്‍ക്കാരിന് ഈച്ച രാജയെ തള്ളിപ്പറയാന്‍ ധൈര്യമുണ്ടോ കമല്‍ഹാസനെക്കുറിച്ചും രജനികാന്തിനെക്കുറിച്ചും കിട്ടിയ അവസരങ്ങളിലെല്ലാം തോന്നിയത് പറഞ്ഞുകൊണ്ടിരുന്നവര്‍ ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ലല്ലോ – ഖുശ്ബു ചോദിച്ചു.

ഈച്ച രാജയുടെ പ്രസ്താവന അയാളുടെ സ്വന്തമായിരിക്കും. എന്നാല്‍ ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ധൈര്യമുണ്ടോ വെറുതെ കണ്ണില്‍ പൊടിയിടാനുള്ള സസ്‌പെന്‍ഷനല്ല. പുറത്താക്കണം – ഖുശ്ബു വെല്ലുവിളിച്ചു.

പെരിയാര്‍ സിനിമയില്‍ നിന്ന് – വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍