UPDATES

സിനിമാ വാര്‍ത്തകള്‍

ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്തുമായി ബന്ധമില്ല, ഓണ്‍ലൈനില്‍ സംവിധാനം ചെയ്തെന്ന് മാത്രം: രാം ഗോപാല്‍ വര്‍മ പൊലീസിനോട്

ജനുവരി 26നാണ് ചിത്രം ഇന്റര്‍നെറ്റില്‍ പുറത്തിറങ്ങിയത്. അന്ന് മുതല്‍ തന്നെ വനിതാ സംഘടനാ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.സ്ത്രീകളെ ലൈംഗിക ഉപകരണങ്ങളാക്കി ചിത്രീകരിക്കുന്നു. പോണോഗ്രഫി പ്രോത്സാപ്പിക്കുന്നു എന്നെല്ലാം ഇവര്‍ പരാതിപ്പെടുന്നു.

പുതിയ ഹ്രസ്വ ചിത്രം ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്തുമായി (ജിഎസ്ടി) തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. താന്‍ ചിത്രത്തിനുള്ള ആശയം നല്‍കുകയും ഓണ്‍ലൈന്‍ വഴി നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും മാത്രമാണ് ചെയ്തിട്ടുള്ളതെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു. വനിതാ സംഘടനകളുടെ പരാതിയില്‍ തന്നെ ചോദ്യം ചെയ്ത പൊലീസിനോടാണ് ബോളിവുഡ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്. അമേരിക്കന്‍ പോണ്‍ നടി മിയ മല്‍കോവ അഭിനയിച്ച ചിത്രമാണിത്.

ജനുവരി 26നാണ് ചിത്രം ഇന്റര്‍നെറ്റില്‍ പുറത്തിറങ്ങിയത്. അന്ന് മുതല്‍ തന്നെ വനിതാ സംഘടനാ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നു എന്നായിരുന്നു പരാതി. സ്ത്രീകളെ ലൈംഗിക ഉപകരണങ്ങളാക്കി ചിത്രീകരിക്കുന്നു. പോണോഗ്രഫി പ്രോത്സാപ്പിക്കുന്നു എന്നെല്ലാം ഇവര്‍ പരാതിപ്പെടുന്നു. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് ദേവി അടക്കമുള്ളവര്‍ ചിത്രവുമായി ബന്ധപ്പെട്ട ടിവി ഷോയില്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നത് ഒഴിവാക്കാനാണ് രാംഗോപാല്‍ വര്‍മ ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്തതെന്ന് സ്ത്രീ സംഘടനാ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

മുംബൈയിലെ സിറ്റി ക്രൈം സ്റ്റേഷനില്‍ മൂന്ന് മണിക്കൂറിനടുത്ത് സമയം രാംഗോപാല്‍ വര്‍മയെ പൊലീസ് ചോദ്യം ചെയ്തു. ചിത്രവുമായി രാംഗോപാല്‍ വര്‍മയ്ക്കുള്ള ബന്ധം വ്യക്തമാക്കുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ ഫോണും ലാപ് ടോപ്പും പൊലീസ് പിടിച്ചുവച്ചിരുന്നു. ആവശ്യമെങ്കില്‍ വര്‍മയെ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്. മിയ മല്‍കോവയ്‌ക്കൊപ്പമുള്ള തന്റെ ഫോട്ടോകള്‍ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് എടുത്തതാണ് എന്നാണ് രാംഗോപാല്‍ വര്‍മ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. താന്‍ ഓണ്‍ലൈന്‍ വഴിയാണ് ചിത്രത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ പോയിട്ടില്ല. അമേരിക്കയിലുള്ളവരാണ് ഷൂട്ടിംഗിന്റെ കാര്യങ്ങള്‍ നോക്കിയത്. യുഎസിലും പോളണ്ടിലുമായാണ് ചിത്രീകരിച്ചത് – രാം ഗോപാല്‍ വര്‍മ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍