UPDATES

ട്രെന്‍ഡിങ്ങ്

സിനിമാ മേഖലയിലെ ലൈംഗിക പീഡനം: ഇന്നസെന്റ് കണ്ണടച്ച് ഇരുട്ടാക്കരുതെന്ന് വിമണ്‍ ഇന്‍ സിനിമ കളക്ടീവ്

നിലവിലുള്ള സാമൂഹ്യ ബന്ധങ്ങള്‍ അതേപടി പ്രതിഫലിക്കപ്പെടുകയോ പുനരുല്പാദിപ്പിക്കപ്പെടുകയോ ചെയ്യുന്ന മേഖലയാണ് സിനിമയും എന്ന് ഡബ്ല്യുസിസി പറയുന്നു. സമൂഹത്തിലുള്ള മേല്‍, കീഴ് അധികാരബന്ധങ്ങള്‍ അതേപടി അവിടെയും ആവര്‍ത്തിക്കപ്പെടുന്നുണ്ട്.

മലയാള സിനിമ മേഖലയില്‍ ലൈംഗിക പീഡനമോ ചൂഷണമോ ഇല്ലെന്ന അമ്മ പ്രസിഡന്റ് ഇന്നസെന്റിന്റെ പ്രസ്താവനയെ തള്ളിക്കളഞ്ഞ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. വിമണ്‍ ഇന്‍ സിനിമ കളക്ടീവിനെ സ്വാഗതം ചെയ്ത ഇന്നസെന്റിന്റെ നിലപാടിനോട് നന്ദി അറിയിക്കുന്നതായും അതേസമയം ചലച്ചിത്രമേഖല ലൈംഗിക പീഡന വിമുക്തമാണ് എന്ന മട്ടില്‍ അദ്ദേഹം നടത്തിയ പ്രസ്താവനയോട് തങ്ങള്‍ തീര്‍ത്തും വിയോജിക്കുന്നതായും വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കി. സിനിമയില്‍ അവസരം വേണമെങ്കില്‍ കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് പാര്‍വതിയേയും ലക്ഷ്മി റായിയേയും പോലെയുള്ള നടിമാര്‍ പറഞ്ഞിട്ടുള്ള കാര്യവും വിമണ്‍ കളക്ടീവ് ചൂണ്ടിക്കാട്ടുന്നുണ്ട്.

നിലവിലുള്ള സാമൂഹ്യ ബന്ധങ്ങള്‍ അതേപടി പ്രതിഫലിക്കപ്പെടുകയോ പുനരുല്പാദിപ്പിക്കപ്പെടുകയോ ചെയ്യുന്ന മേഖലയാണ് സിനിമയും എന്ന് ഡബ്ല്യുസിസി പറയുന്നു. സമൂഹത്തിലുള്ള മേല്‍, കീഴ് അധികാരബന്ധങ്ങള്‍ അതേപടി അവിടെയും ആവര്‍ത്തിക്കപ്പെടുന്നുണ്ട്. അവസരങ്ങള്‍ ചോദിച്ച് ഈ മേഖലയിലേക്ക് കടന്നു വരുന്ന പുതുമുഖങ്ങളില്‍ പലരും പലതരം ചൂഷണങ്ങള്‍ക്ക് വിധേയമാകേണ്ടി വരുന്നതും മേല്‍ സൂചിപ്പിച്ച അധികാര ഘടന വളരെ ശക്തമായി ഇവിടെ നിലനില്ക്കുന്നതുകൊണ്ടാണ്. സിനിമ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ കാര്യക്ഷമമായ അന്വേഷണം നടത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ വസ്തുതകളെ കണ്ണടച്ച് ഇരുട്ടാക്കി കൊണ്ട് നടത്തുന്ന ഇത്തരം പ്രസ്താവനകളെ കുറിച്ച് ചലച്ചിത്ര മേഖലയിലുള്ളവര്‍ ജാഗ്രത്താകണമെന്ന് WCC ആവശ്യപ്പെടുന്നു.

വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഫേസ്ബുക്ക്:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍