UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ വിതരണം ചെയ്തു; ചരിത്രമുഹൂര്‍ത്തമെന്ന് മുഖ്യമന്ത്രി

നിരന്തരം കടലാക്രമണ ഭീഷണി നേരിടുന്ന മത്സ്യത്തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമാണ് ഇവിടെ പൂര്‍ത്തീകരിക്കപ്പെടുന്നത്.

മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതായി തിരുവനന്തപുരം മുട്ടത്തറയില്‍ സര്‍ക്കാര്‍ നിര്‍മിച്ച ഭവന സമുച്ചയങ്ങളുടെ വിതരണം മുഖ്യന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 2016 ല്‍ വലിയതുറയിലുണ്ടായ കടല്‍ക്ഷോഭത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളും, കടലിനഭിമുഖമായി ഒന്നാം നിരയിലും രണ്ടാം നിരയിലും അധിവസിക്കുന്ന കുടുംബങ്ങള്‍ക്കാണ് ‘പ്രതീക്ഷ’ എന്ന പേരില്‍ ഫിഷറീസ് വകുപ്പ് വീടുകള്‍ നിര്‍മിച്ച നല്‍കിയത്.

കടലിനോടും ജീവിതത്തോടും ഒരേസമയം പടവെട്ടുന്നവരാണ് മത്സ്യത്തൊഴിലാളികള്‍ അവര്‍ക്ക് ഇത്തരമൊരു സമുച്ചയം സമര്‍പ്പിക്കുന്നത് ചരിത്രപരമായ മുഹുര്‍ത്തമാണ്. മത്സ്യത്തൊഴിലാളികള്‍ത്ത് നല്‍കിയ വാഗ്ദാനമാണ് ഇവിടെ പാലിക്കപ്പെടുന്നതെന്നും അദ്ദേഹം ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യക്തമാക്കി. നിരന്തരം കടലാക്രമണ ഭീഷണി നേരിടുന്ന മത്സ്യത്തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമാണ് ഇവിടെ പൂര്‍ത്തീകരിക്കപ്പെടുന്നത്. ഇത് സംസ്ഥാന ചരിത്രത്തില്‍ ആദ്യത്തേതാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറയുന്നു.

മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷകളെ സഫമാക്കുന്ന പദ്ധതിയാണെന്നിരിക്കെതന്നെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ക്ക് ഫിഷറീസ് വകുപ്പ് വച്ച പേരും പ്രതീക്ഷ എന്നാണ്. ഔചിത്യമുള്ള നാമമാണ് ഇത്. 8 വീടുകള്‍ ഉള്‍ക്കൊള്ളുന്ന 24 കെട്ടിടങ്ങളാണ് തയ്യാറാക്കിയത്. കെട്ടിട സമുച്ചയങ്ങള്‍ മാത്രമല്ല സര്‍ക്കാര്‍ പദ്ധതി. ചുറ്റുമതില്‍ സീവേജ് റോഡ് കുട്ടികള്‍ക്കുള്ള പ്രീ പ്രൈമറി സ്‌കൂളികള്‍ എന്നവകള്‍ക്ക് പുറമെ തൊഴില്‍ പരിശീന കേന്ദ്രങ്ങളും ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മോശം ജീവിത നിലവാരം, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപത ഓഖിപോലുള്ള പ്രകൃതി ദുരന്തങ്ങള്‍ എന്നിവ മത്സ്യതൊഴിലാളികളുടെ ജീവിതത്തെ ബാധിക്കുന്നു. ഇവ മറികടക്കാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്. ഓഖി ദുരന്തത്തില്‍ വീടുസ്ഥലവും നഷ്ടപ്പെട്ട 72 കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും അനുവദിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. നിര്‍മ്മാണം ഏറ്റെടുത്ത് നിശ്ചയിച്ചതിലും നേരത്തെ നിര്‍മാണം പൂര്‍ത്തിയാക്കിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയെയും മുഖ്യന്ത്രി അഭിനന്ദിച്ചു.
മൂന്നര ഏക്കര്‍ സ്ഥല 192 ഭവനങ്ങള്‍ നിര്‍മ്മിച്ചത്. ഓരോ ഭവനത്തിലും രണ്ട് കിടപ്പുമുറികള്‍, ഒരു ഹാള്‍, ഒരു അടുക്കള എന്നീ സൗകര്യങ്ങളാണുള്ളത്. മത്സ്യബന്ധനോപകരണങ്ങള്‍ സൂക്ഷിക്കുന്നതിനാവശ്യമായ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 20 കോടിയോളം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. തിരുവനന്തപുരം ജില്ലയിലെ വലിയതുറ, ചെറിയതുറ, വലിയതോപ്പ്, കൊച്ചുതോപ്പ് എന്നീ മത്സ്യഗ്രാമങ്ങളിലെ ഭവനരഹിതരാണ് മുട്ടത്തറയിലെ ഫ്‌ളാറ്റ് സമുച്ചയത്തിലേക്ക് ഒന്നിച്ച് ഗൃഹപ്രവേശം നടത്തുന്നത്.

Explainer: 182 മീറ്റർ കുത്തനെ ഗുജറാത്തിലുയര്‍ന്ന ഇന്ത്യയുടെ ‘ആത്മാഭിമാനം’; എന്തുകൊണ്ട് സര്‍ദാര്‍ പട്ടേൽ പ്രതിമ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍