UPDATES

ട്രെന്‍ഡിങ്ങ്

ഡാറ്റ വെച്ചു സംസാരിക്കുമ്പോള്‍ മുട്ടിടിക്കും; എന്തുകൊണ്ടാണ് ചാനലുകള്‍ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ലൈവ് അവസാനിപ്പിച്ച് ചര്‍ച്ചാതൊഴിലാളികളിലേക്ക് പോയത്?

ഫേസ്ബുക്കിൽ മാത്രം രണ്ടരലക്ഷത്തില്‍ അധികം ആളുകൾ ലൈവായും അല്ലാതെയും കണ്ട വാർത്താസമ്മേളനങ്ങൾ അത്യപൂർവ്വമാകും

ഫേസ്ബുക്കിൽ മാത്രം രണ്ടരലക്ഷത്തില്‍ അധികം ആളുകൾ ലൈവായും അല്ലാതെയും കണ്ട വാർത്താ സമ്മേളനങ്ങൾ അത്യപൂർവ്വമാകും. മാധ്യമങ്ങളുടെ ഒപ്പം പോവുകയല്ല, ഒരു പുതിയ മാധ്യമ സംസ്കാരം സൃഷ്ടിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയാനന്തരം മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനങ്ങൾ എല്ലാം ഡോക്യൂമെന്റ ചെയ്യണം എന്നാവശ്യം രാഷ്ട്രീയ ഭേദമന്യേ ഓരോരുത്തരും നവമാധ്യമങ്ങളിൽ ആവശ്യപ്പെടുന്നുണ്ട്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില് ശേഷം ഇന്നലെ നവമാധ്യമങ്ങളിൽ കണ്ട ഏറ്റവും ശ്രദ്ധേയമായ രണ്ടു കുറിപ്പുകളുടെ സംഗ്രഹ രൂപം ഇങ്ങനെയാണ്. ഒപ്പം ചില ശ്രദ്ധേയ പ്രതികരണങ്ങളും.

സയീദ് അബി

പ്രളയത്തിനിടയിലെ പിണറായി വിജയന്റെ മൂന്ന് ദിവസത്തെ ആറ് പത്രസമ്മേളനങ്ങൾ മാതൃഭൂമി, ഏഷ്യാനെറ്റ്, മനോരമ എന്നീ ചാനലുകൾ അടക്കമുള്ള മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളും ഫുൾ ലൈവ് ആയി കൊടുത്തു. സി എമ്മിന്റെ ഓഫീസ് ‘അപ്പോ ശരി’ എന്ന്‌ പിണറായി പറയുന്നത് വരെ ലൈവ് കൊടുക്കുന്നുണ്ട്. പക്ഷെ അതിന് ശേഷവും വല്ലതും സി എം പറയുമോ എന്ന്‌ ചാനലുകൾ അന്വേഷിച്ചു. എന്നാൽ ഇന്നലെ മുതൽ ചാനലുകൾ ഈ ലൈവ് പരിപാടി നിർത്തി. രാത്രി 8 മണിക്ക് പത്രസമ്മേളനത്തിൽ ആദ്യ നാല് മിനിറ്റ് കാണിച്ച ശേഷം സ്ഥിരം ചർച്ചതൊഴിലാളികളിലേക്ക് പോയി, പരസ്യങ്ങളിലേക്ക്‌ പോയി. ഇന്നും നമ്മൾ അത് കണ്ടു. വിദേശ സഹായത്തിന്റെ സാദ്ധ്യതകൾ അടക്കം സി എം പറയുന്നുണ്ട് എന്നതാണ് ഇതിൽ പ്രധാനം, ഇന്നലെ വീടുകളിലെ മാലിന്യവിഷയമൊക്കെ സി എം പറയുമ്പോഴാണ് ലൈവ് കട്ടാക്കിയത് .

എന്തുകൊണ്ടായിരിക്കാം ചാനലുകൾ നമ്മളോട് ഇത് ചെയ്തത്. ആദ്യത്തെ 3 ദിവസവും സിഎം പറഞ്ഞതിൽ നിന്ന് വിവാദത്തിനും ചര്‍ച്ചക്കും ഒന്നും കിട്ടിയില്ല, മാത്രമല്ല സിഎം വളരെ കൃത്യമായി കാര്യങ്ങൾ പറയുന്നുമുണ്ട്. ചോദിക്കാനുള്ള ഒന്നും ഇവരുടെ കയ്യിലുമില്ല അപ്പോൾ പിന്നെ എന്തിനാണ് ഇനി പിണറായിയെ ലൈവിൽ കാണിക്കുന്നത് !!! അതുകൊണ്ട് ജനങ്ങളെ സർക്കാരിന്റെ കാര്യങ്ങൾ അറിയിക്കാനാണ് ഇവന്മാർ മുമ്പ് ലൈവ് കൊടുത്തത് എന്ന്‌ ദയവ് ചെയ്ത് ധരിക്കരുത്. അവരുടെ രാഷ്ട്രീയത്തിനും നിലപാടിനും ഉതകുന്ന വല്ലതിനും വേണ്ടിയുള്ള തപ്പലിനാണ് അത് കൊടുത്തത്.

പക്ഷെ കലക്കവെള്ളത്തിൽ മീൻ കിട്ടീല, അതുകൊണ്ട് ഇനി പണിക്ക് നിക്കുന്നില്ല.

അരുൺലാൽ ലെനിൻ

എന്തെങ്കിലും ചോദിച്ചാൽ ഞാനത് മനസാക്ഷിയുടെ കോടതിയിൽ ബോധിപ്പിച്ചോളാം എന്ന പരിഹാസ്യമറുപടി നൽകിയിരുന്ന മുഖ്യമന്ത്രിയിൽ നിന്ന് ബാറ്റൺ പിടിച്ച് വാങ്ങിയ കേരളം അതേൽപ്പിച്ചത് ഒബ്ജക്റ്റീവ് ഡാറ്റ കൊണ്ട് വായടിപ്പിക്കുന്ന മുഖ്യമന്ത്രിക്കാണ്. അതാണ് ഇന്നും കണ്ടത്.

56 മിനിറ്റ്. 56 മിനിറ്റ് നീണ്ട മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തിനൊടുവിൽ മാധ്യമ പ്രവർത്തകർക്ക് ചോദിക്കാൻ ചോദ്യങ്ങൾ ഒന്നുമില്ല. ഡാം തുറന്നത് സംബന്ധിച്ചും മറ്റും രാവിലെയുണ്ടായ വിവാദങ്ങൾക്കെല്ലാം എണ്ണിയെണ്ണി നൽകിയ മറുപടികളിലൊന്നിലും കോൺട്രഡിക്ഷനുകളൊന്നും ചൂണ്ടിക്കാട്ടാനില്ല. അതിൽ കൂടുതൽ ഇനി ഒന്നും ആർക്കും പറയാനുമില്ല. ഡാറ്റ കൈയ്യിൽ വെച്ച് സംസാരിക്കാൻ ഇരിക്കുന്നവന് മുന്നിൽ ഏത് പൊന്നുതമ്പുരാനും മുട്ടിടിക്കും എന്ന് വീണ്ടും മനസിലായി. ഇങ്ങനെയാണെങ്കിൽ മുഖ്യമന്ത്രി ഇതൊരു റൂട്ടിൻ ആയി എടുക്കണം എന്നാണ് പറയാനുള്ളത്. ഞങ്ങൾക്കൊരു സായാഹ്ന എന്റർടെയ്ൻമെന്റുമായി ചിലർക്കൊകെ വേണ്ടത് വയറ് നിറച്ച് കിട്ടുകേം ചെയ്യും.

പത്രസമ്മേളനങ്ങളെ മീഡിയ മാനേജ്മെന്റ് എന്ന നിലയ്ക്കെടുത്ത് അവയെ ഒരു 110 മീറ്റർ ഹർഡിൽസ് മത്സരമായി സങ്കൽപ്പിക്കുക. വളരെ രസകരമായ എന്നാൽ പ്രധാനപ്പെട്ട സംഗതി നിരീക്ഷിക്കാൻ കഴിയും. 110 മീറ്റർ ഹർഡിൽസ് പൂർത്തിയാക്കുക എന്ന ടാസ്ക് ഉമ്മൻ ചാണ്ടിക്കും പിണറായിക്കും ഏൽപ്പിച്ച് നൽകി എന്ന് വിചാരിക്കുക. ഇരുവരും അത് പൂർത്തിയാക്കിയേക്കും. പക്ഷേ ഉമ്മൻ ചാണ്ടി അത് പൂർത്തിയാക്കുക ഹർഡിൽസുകളുടെ അടിയിലൂടെ കുനിഞ്ഞ് ഓടിക്കൊണ്ടായിരിക്കും. വിച്ച് ഈസ് ആക്ച്വലി അൺ എത്തിക്കൽ ഓർ എഗെയ്ൻസ്റ്റ് ദ് റൂൾ. പിണറായി വിജയന്റെ കാര്യമെടുത്താൽ അദ്ദേഹം ഹർഡിലുകളെ ഫേസ് ചെയ്യുന്ന ആളാണ്. റൂൾ പ്രകാരം ഹർഡിലുകൾക്ക് മുകളിലൂടെ ഓടും. ചിലപ്പോൾ ഒന്നു രണ്ടെണ്ണം തട്ടിയിടും. കുനിഞ്ഞോടില്ല. പക്ഷേ അറ്റ് ദി എൻഡ് ഓഫ് ദി ഗെയിം റൂൾ തെറ്റിച്ച് കുനിഞ്ഞോടിയ ഉമ്മൻ ചാണ്ടിയായിരിക്കും താരം. ഉമ്മൻചാണ്ടി എത്ര തന്ത്രശാലി, ഹർഡിലുകളിൽ തൊട്ടത് പോലുമില്ല എന്ന ലൈൻ. ഹർഡിലിൽ തട്ടി എന്ന കുറ്റം പിണറായി വിജയനുണ്ടാവും. പക്ഷേ എന്ത് ചെയ്യാം. റൂൾ പ്രകാരം അദ്ദേഹമത് തുടരും.

ഞാൻ ഈ പറഞ്ഞത് മാധ്യമങ്ങളെ മാനേജ് ചെയ്യുക എന്നത് സംബന്ധിച്ച് ചിലർ പരമ്പരാഗതമായി വെച്ചു പുലർത്തിക്കൊണ്ടിരിക്കുന്ന അബദ്ധ ധാരണകളെക്കുറിച്ചാണ്. മീഡിയ മാനേജ്മെന്റ് ഉമ്മൻ ചാണ്ടിയെ കണ്ട് പഠിക്കണമെന്ന് പറഞ്ഞ പ്രമുഖർ നിരവധിയുണ്ട് സോഷ്യൽ മീഡിയയിൽ. അവർക്കും കൂടിയുള്ള പാഠമാണിത്. കളി തെറ്റിച്ചവന് കയ്യടി കിട്ടുന്ന കാലമൊക്കെ പോയി. പോൾവാൾട്ട് എന്ന കളി ലോകത്തുണ്ടെന്ന് സെർജി ബുബ്ക വന്നതിന് ശേഷമാണ് പലരും അറിഞ്ഞത്. അതേപോലെ ആണ് കാര്യങ്ങൾ. ശരിക്കും ഇതാണ് കളി എന്ന് ‘മീഡിയാ മാനേജ്മെന്റ് വിദഗ്ദർ’ അറിഞ്ഞ് തുടങ്ങുന്നതേയുള്ളൂ, പാക്കലാം!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍