UPDATES

ട്രെന്‍ഡിങ്ങ്

സ്ത്രീകളുടെ കൊഞ്ചികുഴയൽ പോലുള്ള കാര്യങ്ങൾ വായിച്ചപ്പോൾ ,ഹിജാബാണോ ധരിച്ചതെന്ന് നോക്കിയില്ല : റുക്‌സാനക്ക് ആഷിഖ് അബുവിന്റെ മറുപടി

പണാധികാരവും, ആണധികാരവും, തൊഴിൽ ചൂഷണങ്ങളും ഇന്നും നിലനിൽക്കുന്ന മേഖലയാണ് സിനിമ

‘മീ ടൂ’ ക്യാമ്പയിനുകൾക്ക്‌ കാരണം ‘അമിത സ്വാതന്ത്ര്യ’മാണെന്ന വാദമുയർത്തിയ ജമാഅത്തെ ഇസ്ലാമി കേരളയുടെ വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി പി റുക്‌സാനയുടെ ആരോപണങ്ങൾക്ക് സംവിധായകൻ ആഷിഖ് അബുവിന്റെ മറുപടി. നേരത്തെ സ്ത്രീകൾ ലിബറൽ ഇടങ്ങൾ വിട്ടു നിൽക്കണമെന്നും, ഹിജാബ് ധരിക്കണമെന്നും മീ ടുവിന്റെ പശ്ചാത്തലത്തിൽ അഭിപ്രായപ്പെട്ട റുക്‌സാനയോട് സ്ത്രീകളെല്ലാംകൂടി ചാക്കിൽ കേറി ഒളിച്ചാൽ ഒക്കുമോ?’’ അഴിമുഖം വാർത്ത ഷെയർചെയ്‌തുകൊണ്ട്‌ ആഷിക്‌ അബു ഫേസ്‌ബുക്കിൽ ചോദിച്ചത് വലിയ ചർച്ചക്ക് വഴി വെച്ചിരുന്നു.

ആഷിഖിന് ഹിജാബ് ധരിച്ച സ്ത്രീകളുടെ അഭിപ്രായങ്ങളോടുള്ള അസഹിഷ്ണുതയാണെന്നും, ഇടതുപക്ഷ അനുഭാവിയായ അദ്ദേഹം പി കെ ശശി വിഷയത്തിൽ മൗനം പാലിക്കുന്നതായും പലരും അഭിപ്രായപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് ആഷിഖിന്റെ പ്രതികരണം.

“മഫ്തയിട്ട പെണ്ണ്” അഭിപ്രായം പറഞ്ഞപ്പോൾ അസഹിഷ്ണുത.
‘ലിബറൽ ഇടം’ എന്നൊക്കെ സിനിമാമേഖലയെ വിശേഷിപ്പിക്കുന്നതും, സ്ത്രീകളുടെ ‘നിയമപരമല്ലാത്ത’ കൊഞ്ചികുഴയൽ പോലുള്ള കാര്യങ്ങൾ വായിച്ചപ്പോൾ പറഞ്ഞയാൾ മഫ്തയാണോ, ഹിജാബാണോ ധരിച്ചതെന്നുനോക്കിയില്ല. വസ്ത്രത്തോടല്ല ആക്ഷേപം ഉന്നയിച്ചതും.” ആഷിഖ് പറഞ്ഞു.

അതെ സമയം പി കെ ശശി പാർട്ടിക്ക് തലവേദന തന്നെയാണെന്നും . അത് നിയമവഴിക്ക് പോകേണ്ട കാര്യമാണ് എന്നാണ് അഭിപ്രായം എന്നും അദ്ദേഹം പറഞ്ഞു.

ആഷിഖ് അബുവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം :

Dear Ruksana Shamseer,

‘സ്ത്രീപുരുഷ സമത്വമുള്ള ലിബറൽ ഇടം’ എന്ന് നമ്മൾ കൊട്ടിഘോഷിച്ച സിനിമമേഖല.

– പണാധികാരവും, ആണധികാരവും, തൊഴിൽ ചൂഷണങ്ങളും ഇന്നും നിലനിൽക്കുന്ന മേഖലയാണ് സിനിമ. ലോകത്തെല്ലായിടത്തും അങ്ങനെതന്നെയാണ്. തൊഴിലാളി സംഘടനകളും മറ്റും കാലങ്ങളായി തൊഴിലാളികളുടെ അവകാശസംരക്ഷണത്തിന് പണിയെടുത്തുകൊണ്ടിരിക്കുന്നു. സിനിമയിൽ സ്ത്രീകൾ സംഘടിച്ചുതുടങ്ങിയത് മലയാളത്തിൽ മാത്രമാണ്. അതും സമീപകാലത്തു. “ലിബറൽ ഇടം” എന്ന വിശേഷണം തന്നെ യാഥാർത്ഥവുമായി ഒരു ബന്ധവുമില്ലാത്ത കാര്യം. അവിടെ, വർഷങ്ങളായി പണിയെടുക്കുന്ന സ്ത്രീകൾ സ്വാതന്ത്ര്യം ആഗ്രഹിച്ചു ലോകത്തോട് പറഞ്ഞതാണ് #Metoo, അതായത് മറ്റനേകം വേട്ടയാടപെട്ട സ്ത്രീകളെ പോലെ ഞങ്ങളും വേട്ടയാടപ്പെട്ടിട്ടുണ്ട് എന്ന്. ഇനിയത് അവർ വകവെച്ചുതരില്ല എന്ന്. അവർ സാമൂഹ്യജീവിതത്തിൽ ‘നിയമം’ വേണമെന്ന് തന്നെയാണ് പറയുന്നത്.

സ്വന്തം വീട്ടിൽ ആക്രമിക്കപെടുന്നവർ അത് പരസ്യമായി വെളിപ്പെടുത്തിയിട്ടും, ഹിജാബ് നിര്ബന്ധമല്ലാത്ത ‘ ഉത്തമകുടുംബ ‘ സങ്കല്പം പ്രചരിപ്പിക്കുന്നതിൽ തെറ്റില്ല.

“മഫ്തയിട്ട പെണ്ണ്” അഭിപ്രായം പറഞ്ഞപ്പോൾ അസഹിഷ്ണുത.

– ‘ലിബറൽ ഇടം’ എന്നൊക്കെ സിനിമാമേഖലയെ വിശേഷിപ്പിക്കുന്നതും, സ്ത്രീകളുടെ ‘നിയമപരമല്ലാത്ത’ കൊഞ്ചികുഴയൽ പോലുള്ള കാര്യങ്ങൾ വായിച്ചപ്പോൾ പറഞ്ഞയാൾ മഫ്തയാണോ, ഹിജാബാണോ ധരിച്ചതെന്നുനോക്കിയില്ല. വസ്ത്രത്തോടല്ല ആക്ഷേപം ഉന്നയിച്ചതും.

“പി കെ ശശിക്കെതിരെ പ്രതികരിച്ചില്ല. സെലെക്ടിവ് അഭിപ്രായപ്രകടനം നടത്തുന്നു”

– പി കെ ശശിയുടെ കാര്യത്തിൽ പാർട്ടി ഔദ്യോഗിക നിലപാട് പറയട്ടെ. നടപടിയോട് വിയോജിക്കാനും അനുഭാവി എന്ന നിലയിൽ പറ്റും. പി കെ ശശി പാർട്ടിക്ക് തലവേദന തന്നെയാണ്. അത് നിയമവഴിക്ക് പോകേണ്ട കാര്യമാണ് എന്നാണ് അഭിപ്രായം. ഈ കാര്യത്തിൽ അഭിപ്രായം പറഞ്ഞാൽ മാത്രമേ മറ്റൊരു കാര്യത്തിൽ അഭിപ്രായം പറയാൻ യോഗ്യതയുള്ളു എന്ന വാദം സംഘപരിവാറുകാരും പറയാറുണ്ട്. ‘സെലെക്ടിവ്’ ആരോപണവും.

377; അപരിഷ്കൃത എഡിറ്റോറിയലുമായി മാധ്യമം; ഇനിയും എട്ടുകാലി മമ്മൂഞ്ഞാവാന്‍ ജമാ അത്തിനെ അനുവദിക്കരുത്

മീ ടൂ : സ്ത്രീകൾ ലിബറലിടങ്ങൾ വിട്ടു നിൽക്കട്ടെ, ഹിജാബ് ധരിക്കട്ടെ: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍