UPDATES

ട്രെന്‍ഡിങ്ങ്

ചൈത്ര തെരേസ ചെയ്തതില്‍ ഒരു തെറ്റുമില്ല: പി കെ ഹോര്‍മിസ് തരകന്‍; എഴുതിവച്ച നിയമത്തേക്കാള്‍ പ്രായോഗികബുദ്ധി പ്രധാനം: ഡി.ബാബുപോള്‍

പാര്‍ട്ടി ഓഫീസുകള്‍ നിയമത്തിന് അതീതമല്ല എന്ന അഭിപ്രായമാണ് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്

പാര്‍ട്ടി ഓഫീസുകളില്‍ പരിശോധന നടത്തിയതിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ നിയസഭയിലെ മറുപടി. പാര്‍ട്ടി ഓഫീസുകള്‍ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും സാധാരണ പാര്‍ട്ടി ഓഫീസുകളില്‍ റെയ്ഡ് നടത്താറില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ടി ഓഫീസുകള്‍ നിയമത്തിന് അതീതമല്ല എന്ന അഭിപ്രായമാണ് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്. മുന്‍ ഐപിഎസ് ഓഫീസറായിരുന്ന പി കെ ഹോര്‍മിസ് തരകന്റേയും ഐഎഎസ് ഓഫീസറായിരുന്ന ഡോ.ഡി.ബാബുപോളിന്റേയും പ്രതികരണങ്ങളിലേക്ക്

പി കെ ഹോര്‍മിസ് തരകന്‍

പോലീസ് നടപടിക്രമങ്ങള്‍ ക്രമീകരിക്കുന്നത് ക്രിമിനല്‍ പ്രൊസീജ്യര്‍, പോലീസ് കോഡ്, സ്റ്റാന്‍ഡിങ് ഓര്‍ഡേഴ്‌സ് എന്നിവ വഴിയാണ്. എന്നാല്‍ ഇവയിലൊന്നും പാര്‍ട്ടി ഓഫീസുകളില്‍ പരിശോധന നടത്താന്‍ പാടില്ല എന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ചൈത്ര തെരേസ ചെയ്തതില്‍ യാതൊരു തെറ്റും ഇല്ല. അത്തരമൊരു പ്രവര്‍ത്തി ചെയ്യാന്‍ നിയമപരമായി ബാധ്യസ്ഥയാണ് ആ പോലീസ് ഓഫീസറും. നിയമം തെറ്റിക്കുന്നെങ്കില്‍ വിമര്‍ശിക്കാം. പക്ഷെ കീഴ് വഴക്കമിതാണെന്ന് പറഞ്ഞ് നടപടി സ്വീകരിക്കാന്‍ കഴിയില്ല. നിയമവും കീഴ് വഴക്കവും രണ്ടും രണ്ടാണ്. നിയമമാക്കണമെങ്കില്‍ സര്‍ക്കാര്‍ തന്നെ അതിനുള്ള കാര്യങ്ങള്‍ ചെയ്യണം.

ഡോ.ഡി.ബാബുപോള്‍

മുഖ്യമന്ത്രി പറഞ്ഞതില്‍ തെറ്റില്ല. പ്രായോഗിക വിജ്ഞാനം, വിവേകം-ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട രണ്ട് കാര്യങ്ങള്‍ ഉദ്ദേശിച്ചായിരിക്കണം അത് പറഞ്ഞത്. എന്നാല്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിുടെ ഓഫീസില്‍ ഒരു കൊലക്കേസ് പ്രതി ഒളിച്ചിരിക്കുകയാണെങ്കില്‍ അവിടെ പരിശോധന നടത്താന്‍ നിയമപ്രകാരം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. പക്ഷെ അതിന് കൃത്യമായ, ശക്തമായ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരിക്കണം. ചൈത്രയ്ക്ക് എത്രത്തോളം ഇന്‍ഫര്‍മേഷന്‍ അത് സംബന്ധിച്ച് ലഭിച്ചു എന്ന കാര്യവും പരിശോധിക്കേണ്ടതുണ്ട്. ഇത്തരം സെന്‍സിറ്റീവ് ആയ ഒരു കാര്യം ചെയ്യുമ്പോള്‍ കിട്ടിയ വിവരം ആധികാരികമാണോ എന്നും തെളിവുകള്‍ ഗൗരവമുള്ളതാണോ എന്നും പരിശോധിക്കേണ്ട വിവേക ബുദ്ധി ഒരു ഉദ്യോഗസ്ഥയ്ക്കുണ്ടാവണം. ചെറുപ്പത്തിന്റെ എടുത്തുചാട്ടമായിരുന്നോ അതെന്ന് അറിയില്ല. അതാണെങ്കില്‍ അത് ശരിയായ കാര്യമല്ല. മേലുദ്യോഗസ്ഥരുമായി ആലോചിച്ച ശേഷം അത്തരമൊരു തീരുമാനമെടുക്കാനും ഉദ്യോഗസ്ഥര്‍ക്ക്് കഴിയണം. ചെയത നടപടി തെറ്റാണെന്നല്ല. പക്ഷെ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ ഓഫീസ് റെയ്ഡ് ചെയ്യുമ്പോള്‍ അതിന്റെ അവധാനതയോടെ ചെയ്യണമായിരുന്നു. തെളിവോ, ആവശ്യത്തിന് വേണ്ട വിവരങ്ങളോ ഉണ്ടായിരുന്നു എങ്കില്‍ അവര്‍ ചെയ്ത പ്രവര്‍ത്തിയില്‍ ഒരു തെറ്റും ഇല്ല. എഴുതിവച്ച നിയമത്തേക്കാള്‍ പ്രായോഗികബുദ്ധിയാണ് പലപ്പോഴും ഉദ്യോഗസ്ഥരെ സമര്‍ഥരാക്കുന്നത്.

Read More: ‘ഇക്കണക്കിന് ചൈത്ര ഇനി നാട്ടുകാര്‍ക്ക് കൂടി വിശദീകരണം നല്‍കേണ്ടി വരുമല്ലോ’, സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡിന് പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍