UPDATES

ട്രെന്‍ഡിങ്ങ്

പ്രളയം മനുഷ്യ നിര്‍മ്മിതമെന്ന് കോണ്‍ഗ്രസിന്റെ കണ്ടെത്തല്‍: ശബരിമലയില്‍ ഹിന്ദു വേട്ട നടത്തുന്നത് ഇത് മറച്ചുവയ്ക്കാനെന്ന് സംഘപരിവാര്‍

ശബരിമലയുടെ പേരില്‍ ഹിന്ദുവിനെ വേട്ടയാടുന്നത് മറ്റു പലതിനെയും മറച്ചുവയ്ക്കാന്‍ കൂടിയാണ് എന്നാണ് പ്രചരിക്കുന്ന പോസ്റ്ററില്‍ പറയുന്നത്

ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന് കോണ്‍ഗ്രസിന്റെ ഗവേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇത് ഏറ്റെടുത്തിരിക്കുന്നത് സംഘപരിവാര്‍ ആണ്. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്പ്‌മെന്റ് സ്റ്റഡീസ്(ആര്‍ജിഐഡിഎസ്)ന്റെ കണ്ടെത്തല്‍ മനോരമ ഓണ്‍ലൈന്‍ ആണ് പുറത്തു വിട്ടത്.

അതേസമയം ഈ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് സംഘപരിവാറിന്റെ പ്രചരണം. ‘ശബരിമലയുടെ പേരില്‍ ഹിന്ദുവിനെ വേട്ടയാടുന്നത് മറ്റു പലതിനെയും മറച്ചുവയ്ക്കാന്‍ കൂടിയാണ്’ എന്നാണ് പ്രചരിക്കുന്ന പോസ്റ്ററില്‍ പറയുന്നത്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം, സ്‌കൈമെറ്റ് എന്നിവയുടെ മുന്നറിയിപ്പുകള്‍ ഗൗരവമായി എടുത്തില്ലെന്നും ഇതുമൂലം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പേമാരിയെ തുടര്‍ന്ന് എല്ലാ അണക്കെട്ടുകളും നിറഞ്ഞു കവിഞ്ഞതോടെ അധികമായി വന്ന ജലം ഒന്നിച്ച് തുറന്നുവിട്ടത് പ്രളയം രൂക്ഷമാക്കിയെന്നും ഇതില്‍ പറയുന്നു.

അണക്കെട്ടില്‍ അടിഞ്ഞു കൂടിയിരുന്ന മാലിന്യങ്ങളും ചെളിയും യഥാസമയം നീക്കം ചെയ്യാത്തതും വീഴ്ചയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജലസംഭരണി പ്രവര്‍ത്തിക്കാനുള്ള ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ കോഡ് അനുസരിച്ചുള്ള മാനദണ്ഡങ്ങള്‍ പാലിച്ചില്ല. കേന്ദ്ര ജല കമ്മിഷന്‍ കര്‍ശനമായി പാലിക്കണം എന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ള ഡാം ഓപ്പറേഷന്‍ മാനുവല്‍, എമര്‍ജന്‍സി പ്ലാന്‍ എന്നിവ സംസ്ഥാനത്തെ ഒരു ഡാമിനുമുണ്ടായിരുന്നില്ലെന്നും ഈ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

തോട്ടപ്പിള്ളി സ്പില്‍വേ, തണ്ണീര്‍മുക്കം ബണ്ട് എന്നിവയുടെ ഷട്ടറുകള്‍ കൃത്യസമയത്ത് തുറക്കാതിരുന്നതും തിരിച്ചടിയായി. ഏത് സാഹചര്യത്തിലും ഒരു അണക്കെട്ടിന്റെ സംഭരണി നിറഞ്ഞു കവിയാന്‍ പാടില്ലെന്നാണ് പറയുന്നത്. എന്നാല്‍ അത് സംഭവിച്ചത് ഗുരുതര വീഴ്ചയാണ്. രക്ഷാപ്രവര്‍ത്തനത്തിനുണ്ടായ കാലതാമസം ദുരന്തത്തിന്റെ ആഘാതം വര്‍ധിച്ചുവെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി മൈക്കിള്‍ വേദ ശിരോമണി, ഡോ. ഉമ്മന്‍ വി ഉമ്മന്‍, ജോണ്‍ മത്തായി, മുഹമ്മദലി റാവുത്തര്‍, തോമസ് വര്‍ഗ്ഗീയ് എന്നിവരടങ്ങുന്ന സമിതിയാണ് പഠനം നടത്തിയത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, ശശി തരൂര്‍, പിജെ കുര്യന്‍ തുടങ്ങിയവരാണ് ആര്‍ജിഐഡിഎസിന്റെ ഭരണസമിതിയിലുള്ളത്.

അയ്യപ്പനെ രക്ഷിക്കാന്‍ ഇത് മൂന്നാം ഹര്‍ത്താല്‍; ജനത്തിനെ ആര് രക്ഷിക്കും?

“സോദരത്വേന… ” എന്ന് ചരിത്രത്തിന്റെ ചുവരിലെഴുതിയ ആ മഹാവാക്യത്തെ മതഭ്രാന്തിന്റെ പടയോട്ടങ്ങൾ മായ്ചു കളയുന്നത് അനുവദിക്കാനാവില്ല: സുനില്‍ പി ഇളയിടം

‘ഹിന്ദു വിരുദ്ധന്‍ പിണറായി വിജയനെ വെടിവച്ച് കൊല്ലണം’: മുഖ്യമന്ത്രിക്കെതിരെ വീണ്ടും വധഭീഷണി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍