UPDATES

ട്രെന്‍ഡിങ്ങ്

നേമത്ത് കാലുവാരിയ മാന്യന്മാര്‍ തന്നെ പാലം വലിക്കും, ശശി തരൂര്‍ പരാജയപ്പെടും; ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ആരോപണങ്ങള്‍

ശശി തരൂര്‍ ഇക്കാര്യങ്ങള്‍ തന്നോട് കരഞ്ഞു പറഞ്ഞതാണെന്നും കല്ലിയൂര്‍ മുരളി

തിരുവനന്തപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ പരാജയപ്പെടുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാകും അദ്ദേഹത്തെ തോല്‍പ്പിക്കുകയെന്നും ആരോപണം ഉയര്‍ത്തി ഐഎന്‍ടിയുസി മുന്‍ നേതാവ് കല്ലിയൂര്‍ മുരളി. ഇദ്ദേഹം കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഏഷ്യാനെറ്റ് ചാനലിലെ ന്യൂസ അവറില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണങ്ങള്‍ മുരളി ഉയര്‍ത്തിയത്.

തിരുവനന്തപുരത്ത് നടക്കുന്ന കളികളെ കുറിച്ച് ശശി തരൂരിന് അറിയാമെന്നും പക്ഷേ, ഒന്നും തുറന്നു പറയാനാവില്ലെന്നു തരൂര്‍ തന്നോട് കരഞ്ഞു പറഞ്ഞിട്ടുണ്ടെന്നും മുരളി വെളിപ്പെടുത്തുന്നു. വി എസ് ശിവകുമാറിനും തമ്പാനൂര്‍ രവിക്കുമെതിരേ കടുത്ത ഭാഷയിലാണ് കല്ലിയൂര്‍ മുരളി ആഞ്ഞടിക്കുന്നത്. എ ഐ സി സി മുന്നറിയിപ്പ് നല്‍കിയ തിരുവനന്തപുരത്തെ നേതാവാണ് തരൂരിനെതിരേ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുള്ളതെന്നും ഇത് പറഞ്ഞതുകൊണ്ട് ചിലപ്പോള്‍ തനിക്കെതിരേ വധഭീഷണി ഉണ്ടായേക്കാമെന്നും മുരളി ന്യൂസ് അവറില്‍ പരാതി പറയുന്നുണ്ട്.

ശശി തരൂര്‍ തിരുവനന്തപുരത്ത് ജയിക്കരുതെന്ന് ആഗ്രഹിക്കുന്ന നേതാക്കള്‍ ഉണ്ടെന്നും അവര്‍ തരൂരിനെ തോല്‍പ്പിക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും മുരളി പറയുന്നു. നേമത്ത് കാലുവാരിയ മാന്യന്മാരാണ് ഇപ്പോഴും പാലം വലിക്കുന്നത്. ശശി തരൂര്‍ പരാജയപ്പെടും. അപ്പോള്‍ താന്‍ പറഞ്ഞത് എല്ലാവരും അംഗീകരിക്കും; കല്ലിയൂര്‍ മുരളിയുടെ വാക്കുകള്‍. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാന്‍ ശശി തരൂര്‍ ശ്രമിക്കുമ്പോള്‍ അതിനു തയ്യാറാകാതെ മാറിനില്‍ക്കുകയാണ് തമ്പാനൂര്‍ രവി അടക്കമുള്ളവര്‍ ചെയ്യുന്നതെന്നാണ് മുരളിയുടെ മറ്റൊരു ആരോപണം. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സംഘടന സംവിധാനം വേണ്ടത്ര പ്രവര്‍ത്തിക്കുന്നില്ലെന്നും ജില്ലയിലെ എ, ഐ ഗ്രൂപ്പുകളുടെ രണ്ടു നേതാക്കള്‍ ശരിയായ പാര്‍ട്ടി പ്രവര്‍ത്തകരെ അംഗീകരിക്കാതെ അവരുടെ കോഴികളെ മാത്രം കെപിസിസി, ഡിസിസി സെക്രട്ടറിമാരിക്കായിരിക്കുകയാണെന്നും മുരളി പറയുന്നു. ശശി തരൂരിനു വേണ്ടി നോട്ടീസ് നല്‍കാന്‍ പോലും തന്നെപ്പോലുള്ളവര്‍ വേണ്ടെന്നാണ് തമ്പാനൂര്‍ രവിയും വി എസ് ശിവകുമാറും പറഞ്ഞതെന്നും ഇത്തരം നെറികെട്ട പ്രവര്‍ത്തനങ്ങളില്‍ മനംനൊന്താണ് ബിജെപിയില്‍ ചേര്‍ന്നതെന്നും മുരളി വ്യക്താക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍