UPDATES

ട്രെന്‍ഡിങ്ങ്

ആരെന്റെ രാഷ്ട്രത്തെ സ്‌നേഹിക്കുന്നോ അവരെ ഞാനും പിന്തുണയ്ക്കുന്നു; ബിജെപിയുടെ രാജ്യസ്‌നേഹവും കോണ്‍ഗ്രസിന്റെ രാജ്യവിരുദ്ധതയും പറഞ്ഞ് ടോം വടക്കന്‍

കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചതോടെ മനസാക്ഷികുത്തില്‍ നിന്നും താന്‍ വിമോചിതനായിരിക്കുകയാണെന്നും ടോം വടക്കന്‍

പുല്‍വാമ അക്രമണത്തിനു പിന്നാലെ ഇന്ത്യന്‍ ദേശീയതയെ ചോദ്യം ചെയ്യുന്ന നിലപാടുകളാണ് കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടായതെന്നു ടോം വടക്കന്‍. കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ബിജെപിയില്‍ അംഗമായതിനു പിന്നാലെയാണ് ടോം വടക്കന്റെ ഈ ആരോപണം. ഇന്ത്യന്‍ ദേശീയതയെ പൂര്‍ണമായി പിന്തുണയ്ക്കുന്ന പാര്‍ട്ടി എന്ന നിലയിലാണ് ബിജെപിയെ താന്‍ പിന്തുണയ്ക്കാന്‍ തയ്യാറാകുന്നതെന്നും ടോം വടക്കന്‍ പറയുന്നു. ജനം ടിവിയോട് പ്രതികരിക്കുമ്പോഴായിരുന്നു വടക്കന്‍ കോണ്‍ഗ്രസിനെ രാജ്യസനേഹത്തിന്റെ പേരില്‍ വിമര്‍ശിച്ചത്.

പുല്‍വാമയില്‍ 48 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിന്റെ തിരച്ചടിയായി ബാലകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ പ്രത്യാക്രമണത്തെ കോണ്‍ഗ്രസ് പരിഹസിക്കുകയായിരുന്നുവെന്നാണ് വടക്കന്റെ ആക്ഷേപം. എയര്‍ഫോഴ്‌സ് തിരിച്ചടിച്ചു. വ്യോമസേന അക്രമണം നടത്തിയെന്നത് സത്യമാണെന്നിരിക്കെ, അവിടെ എത്രപേര്‍ മരിച്ചു, ശവങ്ങളുടെ എണ്ണം അറിയണമെന്നൊക്കെ പറയുന്നത് രാജ്യവിരുദ്ധതയാണെന്നാണ് ടോം വടക്കന്‍ ഇപ്പോള്‍ പറയുന്നത്. കോണ്‍ഗ്രസ് വക്താവ് എന്ന നിലയില്‍ ഇതേ ചോദ്യങ്ങള്‍ തനിക്ക് ചോദിക്കേണ്ടി വന്നെങ്കിലും മനഃസാക്ഷിയെ വേദനപ്പെടുത്തിയാണ് താനപ്പോള്‍ സംസാരിച്ചതെന്നും കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചതോടെ ആ മനസാക്ഷികുത്തില്‍ നിന്നും താന്‍ വിമോചിതനായിരിക്കുകയാണെന്നും ടോം വടക്കന്‍ പറയുന്നു. ബിജെപിയില്‍ എന്തുകൊണ്ട് വിശ്വസിക്കുന്നു എന്ന ചോദ്യത്തിന്, ആരെന്റെ രാഷ്ട്രത്തെ സ്‌നേഹിക്കുന്നോ, അവരെ ഞാന്‍ പിന്തുണയ്ക്കും. എന്റെ രാജ്യം ഉണ്ടെങ്കിലെ ഞാനുള്ളൂ. രാജ്യം ഇല്ലെങ്കില്‍ ഞാനില്ല. ഇന്ത്യയെ പൂര്‍ണമായി സ്‌നേഹിക്കുന്നത് ബിജെപി മാത്രം. അതുകൊണ്ട് ഞാന്‍ ഈ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നു എന്നായിരുന്നു ടോം വടക്കന്റെ മറുപടി. ശത്രുവിനെതിരേ വ്യോമസേനയെ ഉപയോഗിച്ച് ഇത്തരത്തിലൊരു പ്രത്യാക്രമണം നടത്തിയത് ബിജെപി സര്‍ക്കാര്‍ മാത്രമാണെന്നും മറ്റൊരു സര്‍ക്കാരിനും ഇത് കഴിഞ്ഞിട്ടില്ലെന്നും വടക്കന്‍ പറഞ്ഞുവയ്ക്കുന്നു.

കോണ്‍ഗ്രസിന് ജനങ്ങളുമായി ബന്ധമില്ലാതായെന്നാണ് ടോം വടക്കന്റെ മറ്റൊരു ആക്ഷേപം. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെപ്പോലും നേതൃത്വം പരിഗണിക്കുന്നില്ലെന്നും കടുത്ത അവഗണനയാണ് കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. രാജ്യത്തിന് വേണ്ടി കോണ്‍ഗ്രസ് എന്ത് ചെയ്‌തെന്ന സംശയവും ടോം വടക്കന്‍ പ്രകടിപ്പിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കൊപ്പം എന്നു പറയുമ്പോഴും അവര്‍ക്ക് വേണ്ടി ഒന്നം ചെയ്തിട്ടില്ലെന്നും ന്യൂനപക്ഷങ്ങളെ വെറും വോട്ട് ബാങ്ക് ആയി മാത്രമാണ് കോണ്‍ഗ്രസ് കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും ടോം വടക്കന്‍ പറയുന്നു.

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്നും മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നുമാണ് ടോം വടക്കന്‍ പറയുന്നത്. വികസനവും പുരോഗതിയും ക്രമസമാധാനവുമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ബിജെപി സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന അജണ്ടകളും ഇവയാണ്. അതുകൊണ്ടാണ് ജനങ്ങള്‍ക്ക് ഈ സര്‍ക്കാരിനോടും ബിജെപിയോടും ആകര്‍ഷണം ഉണ്ടാകുന്നതും കൂടുതല്‍ പേര്‍ ഇതിലേക്ക് വരുന്നതെന്നും ടോം വടക്കന്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും മുന്നോ നാലോ സീറ്റുകള്‍ ഇത്തവണ ബിജെപി നേടുമെന്നും ടോം വടക്കന്‍ പറയുന്നു.

ഹൈബി ഈഡൻ, അടൂർ പ്രകാശ്, എപി അനിൽ കുമാർ എന്നിവർക്കെതിരെ ലൈംഗിക പീഡനക്കേസ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍