UPDATES

ട്രെന്‍ഡിങ്ങ്

ഡിസംബര്‍ 30ന് ഗാന്ധിജിയുടെ രക്തസാക്ഷിദിനം ആചരിച്ചു; അബദ്ധം കാണിച്ചത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി

കോണ്‍ഗ്രസ് നേതൃത്വം അറിയാതെ ബ്ലോക്ക് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ ഈ വിഡ്ഢിത്തത്തിനായി പണപ്പിരിവ് നടത്തിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്

കോണ്ഡഗ്രസ് പ്രവര്‍ത്തകരുടെ ആന മണ്ടത്തരം ആഘോഷിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ജനുവരി 30ലെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഡിസംബര്‍ 30ന് ആഘോഷിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ വെട്ടിലായത്. തിരുവനന്തപുരം പേരൂര്‍ക്കടയിലെ കോണ്‍ഗ്രസ് പട്ടം ബ്ലോക്ക് കമ്മിറ്റിയാണ് ഇന്നലെ ഗാന്ധി രക്തസാക്ഷിദിനം ആചരിച്ചത്.

പേരൂര്‍ക്കട ജംഗഷനിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് മുന്നില്‍ ഗാന്ധിജിയുടെ ഫോട്ടോ വച്ച് വിളക്ക് കൊളുത്തി ഹാരാര്‍പ്പണം നടത്തിയായിരുന്നു പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കളുടെ രക്തസാക്ഷി ദിനാചരണം. ബ്ലോക്ക് പ്രസിഡന്റ് മണ്ണാമൂല രാജന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. പതിവില്ലാതെ ഗാന്ധി ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തിയിരിക്കുന്നതും ഹാരമണിയിച്ചിരിക്കുന്നതും കണ്ട് നാട്ടുകാര്‍ കാര്യം തിരക്കിയപ്പോള്‍ ഗാന്ധിജിയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം രക്തസാക്ഷിത്വം വഹിച്ചതിനെക്കുറിച്ചും പ്രസംഗിക്കുകയായിരുന്നു നേതാക്കള്‍ ചെയ്ത്. ജനുവരി 30 ആണ് ഗാന്ധിജിയുടെ രക്തസാക്ഷി ദിനമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് അബദ്ധം പറ്റിയെന്ന് നേതാക്കള്‍ക്ക് മനസിലായത്.

അതോടെ ഫോട്ടോയും നിലവിളക്കും എടുത്തുമാറ്റുകയും നേതാക്കള്‍ സ്ഥലം വിടുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പലരും എടുത്ത് കഴിഞ്ഞിരുന്നു. ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കാനും ആരംഭിച്ചു.

മഹാത്മാ ഗാന്ധിയെ ഇങ്ങനെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് പ്രദേശത്തെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം തന്നെ രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വം അറിയാതെ ബ്ലോക്ക് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ ഈ വിഡ്ഢിത്തത്തിനായി പണപ്പിരിവ് നടത്തിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍