UPDATES

ട്രെന്‍ഡിങ്ങ്

‘അംബാനിയെ ചേര്‍ത്തു പിടിച്ച് മോദി’; പ്രധാനമന്ത്രിക്കെതിരെ വീണ്ടും പരിഹാസവുമായി ദിവ്യസ്പന്ദന

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളനെന്ന് വിളിച്ചതിന്‍റെ പേരില്‍ നേരത്തെ ദിവ്യക്കു എതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു,

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് സോഷ്യല്‍മീഡിയ മേധാവി ദിവ്യസ്പന്ദന. ഇത്തവണ ട്രോൾ വീഡിയോയിലൂടെയാണ് മുൻ സിനിമ താരം കൂടിയായ ദിവ്യ പ്രധാനമന്ത്രിയെ വിമർശിക്കുന്നത്.

മോദി കോര്‍പറേറ്റ് മുതലാളിമാരായ തന്റെ ഇഷ്ടക്കാരെ മാത്രം പരിഗണിക്കുകയും രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെ അവഗണിക്കുകയും ചെയ്യുന്നതാണ് ട്രോള്‍ വീഡിയോ. ഫേസ്ബുക്കിലാണ് ദിവ്യ സ്പന്ദന പുതിയ വീഡിയോ പങ്കു വെച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളനെന്ന് വിളിച്ചതിന്‍റെ പേരില്‍ നേരത്തെ ദിവ്യക്കു എതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു, എന്നാൽ ‘പി എം ചോർ ഹേ’ എന്നാവർത്തിച്ചു കൊണ്ടായിരുന്നു ദിവ്യ കേസിനെ നേരിട്ടത്.

മോദിയുടെ മെഴുക് പ്രതിമയില്‍ മോദി തന്നെ ചോര്‍ (കള്ളന്‍) എന്ന് ഹിന്ദിയില്‍ പെയിന്റ് ചെയ്യുന്ന ചിത്രമാണ് ദിവ്യ പോസ്റ്റ് ചെയ്തത്. ചോര്‍ പിഎം ചുപ് ഹേ (കള്ളന്‍ പ്രധാനമന്ത്രി മിണ്ടുന്നില്ല) എന്ന ഹാഷ് ടാഗിനൊപ്പമാണ് ഇത് ഷെയര്‍ ചെയ്തത് . ബംഗളൂരു ഗോമതി നഗര്‍ പൊലീസ് സ്റ്റേഷനില്‍ ഐടി ആക്ടിലെ സെക്ഷന്‍ 67, സെക്ഷന്‍ 124 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ലകോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് സെല്‍ ഹെഡ് ആണ് മുന്‍ എംപിയായ രമ്യ ദിവ്യ സ്പന്ദന.

വെള്ളപ്പൊക്ക ബാധിതര്‍ക്കൊപ്പമുള്ള മോദിയുടെ ഒറിജിനല്‍ ഫോട്ടോ കാണിക്കാമോ? 25000 രൂപ തരാമെന്ന് രമ്യ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍