UPDATES

ട്രെന്‍ഡിങ്ങ്

‘ബലിദാനി’ സതീശന്‍ ഡിവൈഎഫ്‌ഐ കൊടിയുമേന്തി ജാഥ നയിക്കുന്നതെങ്ങനെ? ചോദ്യം ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപിക്കാരോടാണ്-വീഡിയോ

സതീശന്‍ സിപിഎം പ്രവര്‍ത്തകനാണെന്നാണ് വീട്ടുകാര്‍ പോലീസിനെ അറിയിച്ചത്

ശനിയാഴ്ച തൃശൂര്‍ കൈപ്പമംഗലത്ത് ബിജെപി-സിപിഎം സംഘര്‍ഷത്തിനിടെ ഒരാള്‍ മരിക്കാനിടയായ സംഭവം സിനിമയെ വെല്ലുന്ന ഒന്നായി മാറിയിരിക്കുന്നു. ബിജെപി പ്രവര്‍ത്തകനായ സഹോദരന്റെ മകനെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയപ്പോള്‍ ദേഹാസ്വസ്ഥ്യമുണ്ടായാണ് സതീശന്‍ കുഴഞ്ഞു വീണത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച സതീശന്‍ ഇന്നലെയാണ് മരിച്ചത്.

മരണവിവരം അറിഞ്ഞ് ആദ്യം സിപിഎം പ്രവര്‍ത്തകരും പിന്നീട് ബിജെപി പ്രവര്‍ത്തകരും സതീശന്റെ വീട്ടിലെത്തി. ഇതോടെ തര്‍ക്കം മൂര്‍ച്ഛിക്കുകയും ചെയ്തു. മരണവീട്ടില്‍ സംഘര്‍ഷമായതോടെ പോലീസ് രണ്ട് കൂട്ടരെയും പുറത്താക്കുകയായിരുന്നു. സതീശന്‍ സിപിഎം പ്രവര്‍ത്തകനാണെന്നാണ് വീട്ടുകാര്‍ പോലീസിനെ അറിയിച്ചത്. അതേസമയം തങ്ങളുടെ പ്രവര്‍ത്തകന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് കയ്പ്പമംഗലത്തും കൊടുങ്ങല്ലൂരിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത കാലത്ത് സി പി എം വിട്ട് ബിജെപിയിലേക്ക് ചേര്‍ന്നയാളാണ് സതീശന്‍ എന്നാണ് ബിജെപിയുടെ അവകാശവാദം.

എന്നാല്‍ ഇതിനെതിരെ സതീശന്‍ ഡിവൈഎഫ്‌ഐയുടെ കൊടിയും പിടിച്ച് ജാഥ നയിക്കുന്നതിന്റെ വീഡിയോയും ഫോട്ടോയും നവമാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഡിവൈഎഫ്‌ഐയുടെ അംഗത്വ പ്രചരണാര്‍ത്ഥമുള്ള ജാഥയാണ് സതീശന്‍ നയിക്കുന്നതെന്നും സുധീഷ് ഇരിങ്ങാലക്കുടയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. സതീശന്‍ സിപിഎം പ്രവര്‍ത്തകനാണെന്ന് വീട്ടുകാര്‍ തന്നെ വ്യക്തമാക്കുകയും ഇത്രത്തോളം ശക്തമായ ഒരു തെളിവ് പ്രചരിക്കുകയും ചെയ്യുമ്പോള്‍ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ എന്തിനാണെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കേണ്ടതുണ്ട്.

മൃതദേഹത്തിന് വേണ്ടി കടിപിടി കൂടുന്നത് സന്ദേശം സിനിമയില്‍ മാത്രമല്ല; ബലിദാനികളും രക്തസാക്ഷികളും ഇത് കാണുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍