UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തോമസ് ചാണ്ടിയുടെ ഹര്‍ജി: ഭരണഘടനവിരുദ്ധം; വിധിപ്പകര്‍പ്പ് പുറത്ത്

മന്ത്രിയായിരിക്കെ തോമസ് ചാണ്ടി ഹര്‍ജി നല്‍കിയത് റവന്യുമന്ത്രിക്കെതിരെയാണ്. ഇത് ഭരണഘടനാവിരുദ്ധമാണെന്ന കേരളാഹൈക്കോടതിയിലെ ഡിവിഷന്‍ ബെഞ്ച് മുതിര്‍ന്ന അഭിഭാഷകന്റെ വിധിയാണ് വിധിന്യായത്തില്‍ രേഖപ്പെടുത്തിയത്

മുന്‍ ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി കയ്യേറ്റം നടത്തിയെന്ന് വ്യക്തമാക്കുന്ന ജില്ലാകളക്ടര്‍ ടിവി അനുപമ നല്‍കിയ റിപ്പോര്‍ട്ടിനെതിരെ അദ്ദേഹം നല്‍കിയ ഹര്‍ജി തളളികൊണ്ടുളള ഹൈകോടതി വിധിപകര്‍പ്പ് പുറത്ത്. മന്ത്രി തന്നെ സര്‍ക്കാറിനെതിരെ ഹര്‍ജി നല്‍കിയത് തെറ്റാണെന്ന് കോടതി പരാമര്‍ശം വിധിപകര്‍പ്പിലുണ്ട്. തുറന്ന കോടതിയുടെ വിമര്‍ശനങ്ങള്‍ വെറും പരാമര്‍ശങ്ങള്‍ മാത്രമായിരുന്നുവെന്നായിരുന്നു തോമസ് ചാണ്ടിയുടെ വാദം.

മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുകയും സര്‍ക്കാറിനെതിരെ ഹര്‍ജി നല്‍കുകയും ചെയ്തതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇത് ഭരണഘടനാവിരുദ്ധമെന്ന്് വ്യക്തമാക്കുകയും ചെയ്തിരുന്നു. ആ പരാമര്‍ശങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന വിധിപകര്‍പ്പിലും രേഖപ്പെടുത്തിയിട്ടുണ്ട്. റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജില്ലാകളക്ടര്‍ അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയം ചെയ്തത്.

അങ്ങെയെങ്കില്‍ മന്ത്രിയായിരിക്കെ തോമസ് ചാണ്ടി ഹര്‍ജി നല്‍കിയത് റവന്യുമന്ത്രിക്കെതിരെയാണ്. ഇത് ഭരണഘടനാവിരുദ്ധമാണെന്ന കേരളാഹൈക്കോടതിയിലെ ഡിവിഷന്‍ ബെഞ്ച്  മുതിര്‍ന്ന ജഡ്ജിന്റെ വിധിയാണ് വിധിന്യായത്തില്‍ രേഖപ്പെടുത്തിയത്. മുതിര്‍ന്ന ജഡ്ജിയുടെ നിലപാടിനോട് യോജിക്കുന്നതോടൊപ്പം ചില വസ്തുതകള്‍ കൂട്ടിചേര്‍ക്കുകയാണ് ബഞ്ചിലെ സഹജഡ്ജി ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍