UPDATES

ട്രെന്‍ഡിങ്ങ്

സിപി സുഗതന്‍ നവോത്ഥാന മതില്‍ പണിയുക ബാബറി പൊളിച്ചതിന്റെ കല്ലിന്‍ കഷണം കൊണ്ടോ?

ഭാരതാംബയുടെ നെറുകയില്‍ ദേശീയ നാണക്കേടായി നിന്ന അടിമത്വത്തിന്‍റെ ചിഹ്നമായിരുന്നു ബാബരി മസ്ജിദെന്നാണ് സുഗതന്റെ ഒരു ഫേസ്ബുക് പോസ്റ്റിലെ പരാമർശം.

Avatar

ഗിരീഷ്‌ പി

വനിതാ മതിൽ യുവതീപ്രവേശത്തിനാണെങ്കിൽ പിന്മാറുമെന്ന് ഹിന്ദു പാർലമെന്റ് ജനറൽ സെക്രട്ടറി സി.പി. സുഗതൻ ഇന്നറിയിച്ചിരിക്കുകയാണ്. വനിതാ മതിൽ സംഘാടകസമിതി ജോയിന്റ് കൺവീനറാണ് സുഗതൻ. മതിൽ യുവതീപ്രവേശവുമായി ബന്ധപ്പെട്ടല്ല. യുവതീപ്രവേശത്തെ താൻ അനുകൂലിക്കുന്നുമില്ല. സുപ്രീംകോടതിയിൽ അന്തിമ തീരുമാനമാകുംവരെ യുവതീപ്രവേശം പാടില്ലെന്നാണ് നിലപാടെന്നും സുഗതൻ പറഞ്ഞു.

സി പി സുഗതൻ സംഘാടകനാകുന്ന ‘വനിതാ മതിലി’ന് നേരെ വിമർശനങ്ങൾ അതിശക്തമായി തന്നെ ഇപ്പോഴും തുടരുന്നുണ്ട്. സുഗതന്റെ വര്‍ഗീയ പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായത്. തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി ടി ബൽറാം എം എൽ എ, മുതിർന്ന മാധ്യമ പ്രവർത്തകൻ ബി ആർ പി ഭാസ്കർ തുടങ്ങിയവർ സി പി സുഗതന് നേരെ രംഗത്ത് വന്നിരുന്നു.

ഹിന്ദുപാര്‍ലമെന്റ് ജന.സെക്രട്ടറിയായ സി.പി സുഗതനെ സര്‍ക്കാര്‍ ഔദ്യോഗികമായി കത്ത് നല്‍കിയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. പ്രളയം മുതൽ ശബരിമല വരെ സ്ട്രാറ്റജിക്കൽ മൂവുകളുടെ കാര്യത്തിൽ മുഖ്യമന്ത്രി മാധ്യമങ്ങളുടെ വരെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. പക്ഷെ ഹിന്ദു പാർലമെന്റിന്റെ ജനറൽ സെക്രട്ടറിയെ രാജ്യം മുഴുവൻ വീക്ഷിക്കുന്ന ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിരോധം തീർക്കാൻ തങ്ങൾക്കൊപ്പം കൂട്ടുമ്പോൾ മിനിമം അയാളുടെ മുൻ നിലപാടുകൾ പരിശോധിക്കാനുള്ള ഔചിത്യം മുഖ്യമന്ത്രിയോ, മാധ്യമ വിഭാഗമോ കാണിക്കണമായിരുന്നു.

ഭാരതാംബയുടെ നെറുകയില്‍ ദേശീയ നാണക്കേടായി നിന്ന അടിമത്വത്തിന്‍റെ ചിഹ്നമായിരുന്നു ബാബരി മസ്ജിദെന്നാണ് സുഗതന്റെ ഒരു ഫേസ്ബുക് പോസ്റ്റിലെ പരാമർശം. കര്‍സേവയില്‍ പങ്കെടുത്തു തിരിച്ചു വന്നപ്പോള്‍ ബാബറി പൊളിച്ചതിന്റെ കല്ലിന്‍ കഷണവുമായാണ് താന്‍ എത്തിയതെന്നും സുഗതന്‍ പറയുന്നു. ഒരു ഉത്തരേന്ത്യൻ സംഘ്പരിവാറുകാരന്റെ മനോനിലയുള്ള ഒരാളെയും കൊണ്ട് നവോത്ഥാനം സംരക്ഷിക്കാൻ ഇറങ്ങുമ്പോ കോമൺ സെൻസ് ഉള്ള മലയാളി മൂക്കത്തു വിരൽ വെച്ച് പോകാതെന്തു ചെയ്യും!

ലവ് ജിഹാദ് യാഥാര്‍ത്ഥ്യമാണ് എന്നു വിശ്വസിക്കുകയും കേരളത്തില്‍ മതപരിവര്‍ത്തന നിരോധന നിയമം വേണം എന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന സംഘടനകൂടിയാണ് ഹിന്ദു പാര്‍ലമെന്റ്. സംഘപരിവാര്‍ ആശയങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന സംഘടനകളാണ് ഹിന്ദു ഐക്യവേദിയും ഹിന്ദു പാര്‍ലമെന്റും. ഇത് പരസ്യമായ രഹസ്യമാണ്, ഈ സംഘടനകളെ ഒഴിവാക്കിയാൽ മതിൽ പണി നിന്ന് പോകുമെങ്കിൽ അതങ്ങ് നിന്ന് പോകട്ടെ എന്നു വെക്കണം.

ഹാദിയയെ കൊല്ലണം എന്ന് ആക്രോശിച്ച ബാബരി മസ്ജിദ് പൊളിച്ച സമയത്തു കർസേവർ നടത്തിയ കലാപത്തിൽ പങ്കെടുത്തു കല്ലിൻ കക്ഷണം തിരിച്ചു കൊണ്ടു വന്ന, അയോധ്യയിൽ രാമക്ഷേത്രം സ്വപ്നം കണ്ടിരിക്കുകയായിരുന്നു പറയുന്ന ഹിന്ദുത്വ തീവ്രവാദിയായ സിപി സുഗതൻ എന്ന ഹിന്ദു പാർലിമെന്റ് നേതാവിനെ സർക്കാർ നടത്തുന്ന വനിതാ മതിൽ ജോയിന്റ് കൺവിനറായി നിയോഗിച്ച് നടത്തുന്ന നവോത്ഥാനം ചരിത്രത്തിൽ മുൻ ഉദാഹരങ്ങൾ ഇല്ലാത്ത ഒരു ഉടായിപ്പ് ഏർപ്പാടായിരിക്കും. അതിന്റെ അമരത്തിരുന്നത് ഇടതുപക്ഷവും പിണറായി വിജയനും ആണെന്ന് വരും തലമുറ പഠിച്ചാൽ അത് കമ്മ്യൂണിസ്റ്റു പാർട്ടികളുടെ അത് വരെയുള്ള എല്ലാ പുരോഗമന ഇടപെടലുകളെയും ചോദ്യം ചെയ്യാൻ പോന്നതാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച നവോത്ഥാന യോഗത്തില്‍ പങ്കെടുത്ത സി.പി സുഗതന്‍ ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞ സമരക്കാരുടെ കൂട്ടത്തിലും ഉണ്ടായിരുന്നു ഇന്ന് എൻ ഡി ടി വി റിപ്പോട്ടർ സ്നേഹ കോശി വെളിപ്പെടുത്തുന്നുണ്ട്. ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ആണ് വനിതാ മതിൽ എങ്കിൽ ആ കളിക്ക് താൻ ഇല്ലെന്ന് സുഗതൻ സാർ പ്രഖ്യാപിച്ചിട്ടും ഉണ്ട്. ഇവിടെ ഇപ്പോൾ വേലിയിൽ ഇരുന്ന എട്ടടി മൂർഖനെ ഫ്ളിപ് കാർട്ടിൽ ഓർഡർ ചെയ്തു മേടിച്ച് സ്വയം പണി ഇറങ്ങു വാങ്ങിയിരിക്കയാണ് സഖാവ് പിണറായിയും സംഘവും.

യുക്തിയും ശാസ്ത്രീയതയും പുരോഗമനവും നിലനിൽക്കുന്ന സമൂഹമായി കേരളം നിലനിര്‍ത്തേണ്ടതിന്‍റെ ആവശ്യകത സ്ത്രീക്കും പുരുഷനും ബോധ്യപ്പെടാന്‍ വനിതാമതില്‍ ക്യാമ്പയിന്‍ സഹായകമാകും എന്ന് ‘വനിതാ മതിൽ’ സംഘാടകരിൽ ഒരാൾ അവകാശപ്പെടുന്നത് നവമാധ്യമങ്ങളിൽ കണ്ടിരുന്നു. ‘കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത്’ എന്നാണത്രെ വനിതാ മതിലിന്റെ മറ്റൊരു മുദ്രാവാക്യം. അങ്ങനെയാണെങ്കിൽ അഭിനവ നവോത്ഥാന സംരക്ഷകരേ നിങ്ങളീ പറഞ്ഞ വനിതാ മതിൽ പ്രസ്ഥാനത്തിനകത്ത് ഇരിക്കാൻ ഒട്ടും യോഗ്യനല്ലെന്ന് ഇതിനോടകം തെളിയിച്ച ആ മനുഷ്യനോട് ‘കടക്ക് പുറത്ത്’ എന്ന് പറയാൻ ഒരു നിമിഷം പോലും താമസിച്ചു കൂടാ.

സി പി സുഗതനെ പോലെ അപരനോട് വെറുപ്പ് മാത്രം സൂക്ഷിക്കുന്ന, കടുത്ത സ്ത്രീ വിരുദ്ധനായ, ആധുനിക കാലത്തിനു യോജിക്കാത്ത ചിന്താധാരകൾ സൂക്ഷിക്കുന്ന മനുഷ്യർക്ക് നേരെയുള്ള മുന്നേറ്റം ആയി ‘വനിതാ മതിൽ’ മാറുമ്പോൾ മാത്രമേ അതിനെ നവോത്ഥാന സംരക്ഷണമെന്ന അർത്ഥത്തിൽ അഭിസംബോധന ചെയ്യാൻ കഴിയു.

പിൻ കുറിപ്പ്: ഹാദിയ കേസിലും, ബാബരി മസ്ജിദ് വിഷയത്തിലുമെല്ലാം കേരളത്തിലെ ഹിന്ദു സംഘടനാ നേതാക്കളുടെ (ശശികല മുതൽ കെ സുരേന്ദ്രൻ വരെ) പ്രസ്താവനകൾ സി പി സുഗതന്റെ പരാമർശങ്ങളുമായി ഒന്ന് താരതമ്യം ചെയ്യുക. വിഷത്തിന്റെ അളവ് സുഗതനിൽ അത്ഭുതകരമാംവിധം അധികമായിരിക്കും.

വനിതാ മതില്‍ പണിയാന്‍ വെമ്പുന്ന പുരുഷകേസരികള്‍ ഒന്നോര്‍ക്കണം, ആണുങ്ങള്‍ ഒറ്റയ്ക്ക് തെളിച്ചുകൊണ്ടുവന്നതല്ല കേരളത്തിന്റെ നവോത്ഥാനം

പിണറായിയെയും ചെട്ടിക്കുളങ്ങരയിലെ പൂജാരിയെയും ചോവനെന്ന് വിളിച്ചാക്ഷേപിച്ചതാര്? സുകുമാരന്‍ നായരദ്ദ്യേം മറുപടി പറയൂ..

“മതില്‍ തീര്‍ക്കാന്‍ പെണ്ണുങ്ങള്‍ ഇറങ്ങും, ശബരിമലയിലേക്ക് പോവാമെന്ന് പറഞ്ഞാല്‍ നവോത്ഥാനമെല്ലാം വഴിയില്‍ കിടക്കും”

വനിതാ മതിൽ യുവതി പ്രവേശനത്തിനാണെങ്കിൽ പിന്മാറുമെന്ന് ഹിന്ദു പാർലമെൻറ് നേതാവ് സുഗതൻ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍